അബുദാബി : മലയാളി കലാകാരൻമാരുടെ കൂട്ടായ്മ ഫിലിം ഇവന്‍റ്- റെഡ് എക്സ് മീഡിയ യുടെ ബാനറിൽ ഒരുക്കിയ ‘ഫിലിം ഇവന്‍റ് മീറ്റ് 2022’ അബുദാബി ഐ. എസ്. സി. യില്‍ അരങ്ങേറി.
ഫിലിം ഇവന്‍റ് പ്രസിഡണ്ട് ഫിറോസ്. എം. കെ. അദ്ധ്യക്ഷത വഹിച്ചു. ഐ. എസ്. സി. ജനറൽ സെക്രട്ടറി ജോജോ അമ്പൂക്കൻ ഉത്‌ഘാടനം നിർവഹിച്ചു. ഫിലിം ഇവന്‍റ് രക്ഷാധികാരി ഹനീഫ് കുമരനെല്ലൂര്‍, മലയാളി സമാജം പ്രസിഡണ്ട് സലിം ചിറക്കല്‍, യേശു ശീലന്‍, ഫ്രാൻസിസ് ആന്‍റണി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഫിലിം ഇവന്‍റ് ട്രെഷറർ ഉമ്മർ നാലകത്ത് നന്ദി പ്രകാശിപ്പിച്ചു. മാധ്യമ പ്രവർത്തകൻ സമീർ കല്ലറ, ഷിജിൽ കുമാർ, ബാബുരാജ് എന്നിവരും സംബന്ധിച്ചു.
അബുദാബിയിൽ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച നയീമ അഹമ്മദ്, തമന്ന പ്രമോദ്, കബീർ അവറാൻ, അൻസർ വെഞ്ഞാറമൂട്, ഷാഫി മംഗലം, ഷാജി ഭജനമഠം, റസാഖ് തിരുവത്ര, സമദ് കണ്ണൂർ, സാഹിൽ ഹാരിസ് എന്നിവരെ ആദരിച്ചു.
സൗമ്യ, രമ്യ എന്നി വരുടെ നൃത്തത്തോടെയാണ് കലാ വിരുന്നുകൾക്കു തുടക്കമായത്.
ഫിലിം ഇവന്‍റ് കലാകാരന്മാർ അണിനിരന്ന നൃത്ത സംഗീത വിരുന്ന്, ശബ്ദാനുകരണം എന്നിവ ആസ്വാദകർക്ക് നവ്യാനുഭവമാണ് സമ്മാനിച്ചത്. നാടൻ പാട്ടുകളിലൂടെ വിസ്മയം സൃഷ്‌ടിച്ച ഉറവ് ടീം ഒരുക്കിയ നൃത്ത സംഗീത മേളം ഐ. എസ്. സി. യില്‍ ഉത്സവാന്തരീക്ഷം ഒരുക്കി.
Film Event FB Page
- പ്രതിഭകളെ ആദരിച്ചു
- സാങ്കേതിക മികവുമായി റെഡ് എക്സ് മീഡിയ
- സംഗീത ആൽബം ‘മിഴികളിൽ’ പ്രകാശനം ചെയ്തു
- നവ പ്രതിഭകള്‍ക്ക് അവസരങ്ങള്‍ ഒരുക്കി ‘ട്രൂ ടാലന്റ്
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആഘോഷം, കല, നൃത്തം, പൂര്‍വ വിദ്യാര്‍ത്ഥി, പ്രവാസി, സംഗീതം, സംഘടന, സിനിമ