അബുദാബി : റമദാനിലെ സിറ്റി ബസ്സ് സര്‍വ്വീസ് സമയം പുനക്രമീകരിച്ചു. തലസ്ഥാന നഗരിയില്‍ രാവിലെ 5 മണി മുതൽ പുലര്‍ച്ചെ ഒരു മണി വരെയും ഉള് പ്രദേശ ങ്ങളിലേക്ക് അർദ്ധ രാത്രി 12 മണി വരെയും സർവ്വീസ് നടത്തും എന്ന് ഗതാഗത വകുപ്പ് അറിയിച്ചു.
നഗരത്തില്‍ സര്‍വ്വീസ് നടത്തുന്ന റൂട്ട് നമ്പര്‍ 22, 54, 65, 67, എന്നിവയും എയര്‍ പോര്‍ട്ട് സര്‍വ്വീസ് A1, A2 കൂടാതെ റൂട്ട് നമ്പര്‍ 101, 110, എന്നിവ 24 മണിക്കൂറും സർവ്വീസ് നടത്തും.
പുതുതായി ആരംഭിച്ച എക്സ്പ്രസ്സ് സർവ്വീസ് പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 6 മണി മുതൽ രാത്രി 11 മണി വരെയും വാരാന്ത്യ ങ്ങളിൽ രാവിലെ 6 മണി മുതൽ പുലർച്ചെ ഒരു മണി വരെയും സര്‍വ്വീസ് നടത്തും.
مواعيد خدماتنا خلال شهر #رمضان المبارك، أعاده الله على الجميع باليمن والبركات.
Our services schedules during the holy month of #Ramadan pic.twitter.com/SdDnaJsAz8
— "ITC" مركز النقل المتكامل (@ITCAbuDhabi) April 1, 2022
വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനുള്ള മവാഖിഫ് പെയ്മെന്റ് ശനി മുതൽ വ്യാഴം വരെ രാവിലെ 8 മണി മുതൽ അർദ്ധ രാത്രി 12 മണി വരെ യുമാണ്.
വെള്ളിയാഴ്ചയും പൊതു അവധി ദിവസങ്ങളിലും മവാഖിഫ് പാർക്കിംഗ് സൗജന്യം ആയിരിക്കും.
അബുദാബി ടോള്‍ ഗേറ്റ് (ദർബ്) പണം ഈടാക്കുന്നത് രാവിലെ 8 മണി മുതൽ 10 മണി വരെയും ഉച്ചക്ക് 2 മണി മുതൽ വൈകു ന്നേരം 4 മണി വരെയും ആയിരിക്കും.
* W A M , City Express Service
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: abu-dhabi-bus, travel, അബുദാബി, ഗതാഗതം