അബുദാബി : സാഹിത്യ ത്തിലും ശാസ്ത്ര ത്തിലും ഉൾപ്പെടെ ലോക ത്തിലെ ഏറ്റവും ഉന്നത മായ പൈതൃക ത്തിന് ഉടമ യാണ് ഭാരതം എന്നും അത് തിരിച്ചറി യാൻ നമുക്ക് കഴിയാതെ പോയതാണ് ഇന്നത്തെ എല്ലാ പ്രതിസന്ധി കൾക്കും കാരണം എന്നും പ്രമുഖ സാഹിത്യ കാരനും വാഗ്മിയും ഫോക് ലോർ ഗവേഷകനു മായ ഡോക്ടർ. ആർ. സി. കരിപ്പത്ത് അഭിപ്രായ പ്പെട്ടു.
ആ പൈതൃകത്തെ തിരിച്ചറി യുകയും അത് വരും തലമുറ കളിലേക്ക് പകർന്നു നല്കുകയും ചെയ്യേണ്ടത് യഥാർത്ഥ പൗരന്റെ കടമ യാണ്. ഉത്തര മലബാറിന്റെ തനത് അനുഷ്ഠാന കല യായ തെയ്യം ഉൾപ്പെടെ യുള്ള നാടൻ കലാ രൂപങ്ങൾ തനിമ കൈവിടാതെ പരി രക്ഷിക്കാൻ സാംസ്കാരിക ലോകം കൂടുതൽ ജാഗ്രത കാണിക്കണം എന്നും അദ്ദേഹം പറഞ്ഞു. പയ്യന്നൂർ സൗഹൃദ വേദി അബുദാബി യിൽ നല്കിയ സ്വീകരണ ചടങ്ങിൽ സംസാരിക്കുക യായിരുന്നു ഡോ. ആർ. സി. കരിപ്പത്ത്.
കേരള സോഷ്യൽ സെന്റർ ഹാളിൽ നടന്ന ചടങ്ങിൽ സൗഹൃദ വേദി പ്രസിഡന്റ് വി. ടി. വി. ദാമോദരൻ അധ്യക്ഷം വഹിച്ചു. കെ. ശേഖരൻ പൊന്നാടയണിയിച്ചു.
സുരേഷ് പയ്യന്നൂർ, വി. കെ. ഷാഫി, ജനാർദ്ദന ദാസ് കുഞ്ഞിമംഗലം, വർക്കല ജയകുമാർ എന്നിവർ സംസാരിച്ചു. കെ. കെ. അനിൽ കുമാർ സ്വാഗതവും എം. അബ്ബാസ് നന്ദിയും പറഞ്ഞു. സൗഹൃദ വേദിയുടെ ഉപഹാരം വി. ടി. വി. ദാമോദരൻ സമ്മാനിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള സാംസ്കാരിക വ്യക്തിത്വം, കേരള സോഷ്യല്‍ സെന്റര്‍, പ്രവാസി, ബഹുമതി, സംഘടന, സാംസ്കാരികം