കളിയരങ്ങ് : സമാജം സമ്മര്‍ ക്യാമ്പ് വ്യാഴാഴ്ച തുടക്കമാവും

July 23rd, 2015

kaliyarangu-samajam-summer-camp-2015-ePathram
അബുദാബി : മലയാളി സമാജം കുട്ടികള്‍ക്കായി ഒരുക്കുന്ന അനുരാഗ് മെമ്മോറിയല്‍ സമ്മര്‍ ക്യാമ്പ് ‘കളിയരങ്ങ്’ എന്ന പേരില്‍ ജൂലായ്‌ 23 വ്യാഴാഴ്ച മുതല്‍ മുസ്സഫ യിലെ സമാജം അങ്കണ ത്തില്‍ തുടക്കമാവും. മികച്ച കലാ അദ്ധ്യാപകാനുള്ള ഗുരു ശ്രേഷ്ഠ പുരസ്കാര ജേതാവ് ചിക്കൂസ് ശിവന്‍ കളിയരങ്ങിനു നേതൃത്വം കൊടുക്കും.

പാട്ടും കളിയും കഥ പറച്ചിലുമായി ദിവസവും വൈകീട്ട് 4 മണി മുതല്‍ 8 മണി വരെ യാണ് കളിയരങ്ങ് ക്യാമ്പ്. പ്രമുഖ ആശുപത്രി ഗ്രൂപ്പ് ആയ ലൈഫ് കെയറിന്റെ സഹ കരണ ത്തോടെ നടക്കുന്ന ക്യാമ്പിലേക്ക് അബുദാബി യുടെ വിവിധ ഭാഗ ങ്ങളില്‍ നിന്നായി ബസ്സ്‌ സൌകര്യവും ഏര്‍പ്പെടുത്തി യിട്ടുണ്ടെന്ന് സംഘാടകര്‍ പറഞ്ഞു.

രണ്ടാഴ്ച ക്കാലം നീണ്ടു നില്‍ക്കുന്ന ക്യാമ്പില്‍ ചിത്ര രചന യുമായി ബന്ധപ്പെട്ട സ്പെഷ്യല്‍ ക്ലാസ്സു കള്‍ ദിവസവും രാവിലെ 10 മണി മുതല്‍ 12 വരെയും ഉണ്ടാവും. ഈ വര്‍ഷം പരമാവധി നൂറ്റി അമ്പതു കുട്ടി കള്‍ക്ക് മാത്രമേ ക്യാമ്പില്‍ അംഗത്വം നല്‍കുക യുള്ളൂ.

നാല് വയസ്സ് മുതല്‍ പതിനെട്ടു വയസ്സ് വരെയുള്ള കുട്ടികളെ അവരുടെ അഭിരുചിക്ക് അനുസരിച്ച് വിവിധ ഗ്രൂപ്പുകളായി തിരിച്ച് കളിയിലൂടെ അറിവും അവരുടെ സര്‍ഗ വാസനകളെ പരിപോഷി പ്പിക്കാനുള്ള സാഹചര്യവും ഒരുക്കുകയും ചെയ്യും.

ഗള്‍ഫില്‍ വളരുന്ന കുട്ടികള്‍ക്ക് ജന്മ നാടിനെ കൂടുതല്‍ അടുത്തറിയാനും മാതൃ രാജ്യത്തോടുള്ള സ്നേഹവും കൂറും ഊട്ടി യുറപ്പിക്കാനും ഈ സമ്മര്‍ ക്യാമ്പിലൂടെ ശ്രമിക്കും എന്ന് ക്യാമ്പ് ഡയരക്ടര്‍ ചിക്കൂസ് ശിവന്‍ വാര്‍ത്താ സമ്മേളന ത്തില്‍ അറിയിച്ചു.

സമാജം പ്രസിഡന്റ് യേശുശീലന്‍, ജനറല്‍ സെക്രട്ടറി സതീഷ്‌ കുമാര്‍, ട്രഷറര്‍ ഫസലുദ്ധീന്‍, ക്യാമ്പ് കോഡിനേറ്റര്‍ അന്‍സാര്‍, പ്രായോജ കരായ ലൈഫ് കെയര്‍ ആശുപത്രി പ്രതി നിധി കളായ കൃഷ്ണ കാന്ത്, രാജഗോപാല്‍ എന്നിവരും വാര്‍ത്താ സമ്മേളന ത്തില്‍ സംബന്ധിച്ചു.

വിശദ വിവരങ്ങള്‍ക്ക് : 02 55 37 600

- pma

വായിക്കുക: , , , ,

Comments Off on കളിയരങ്ങ് : സമാജം സമ്മര്‍ ക്യാമ്പ് വ്യാഴാഴ്ച തുടക്കമാവും

‘ബൊക്കെ ഓഫ് ഇമോഷന്‍സ്’ പ്രകാശനം ചെയ്തു

June 17th, 2015

releasing-bouquet-of-emotions-ePathram
അബുദാബി : പ്രവാസി എഴുത്തുകാരന്‍ അബ്ദുള്‍ പുന്നയൂര്‍ക്കുളം രചിച്ച ‘ബൊക്കെ ഓഫ് ഇമോഷന്‍സ്’ എന്ന പുസ്തകം അബുദാബി യില്‍ പ്രകാശനം ചെയ്തു. അബുദാബി കേരളാ സോഷ്യല്‍ സെന്ററില്‍ ഫ്രണ്ട്‌സ് എ. ഡി. എം. എസ്. സംഘടി പ്പിച്ച ചടങ്ങില്‍ പ്രശസ്ത കവി പ്രൊഫസര്‍ വി. മധുസൂദനന്‍ നായര്‍ ടി. എ. നാസറിന് ആദ്യ പ്രതി നല്‍കി യാണ് ‘ബൊക്കെ ഓഫ് ഇമോഷന്‍സ്’ പ്രകാശനം ചെയ്തത്.

abdul-punnayurkkulam-bouquet-of-emotions-ePathram

കഴിഞ്ഞ നാലു പതിറ്റാണ്ടു കാലം പ്രവാസ ജീവിതം നയിക്കുന്ന അബ്ദുള്‍ പുന്നയൂര്‍ ക്കുളം, അമേരിക്കയില്‍ ജോലി ചെയ്തിരുന്ന സമയത്തും നിരവധി കഥകളും കവിത കളും രചിച്ചിട്ടുണ്ട്. എളാപ്പ, സ്നേഹ സൂചിക, കാച്ചിംഗ് ദി ഡ്രീംസ് എന്നിവ യാണ് ശ്രദ്ധേയ കൃതികള്‍. മീൻകാരൻ ബാപ്പ എന്ന സമാഹാര ത്തിന്റെ പണിപ്പുര യിലാണ് അദ്ദേഹം.

friends-adms-felicitate-abdul-punnayurkkulam-ePathram

ഫ്രണ്ട്‌സ് എ. ഡി. എം. എസ്. പ്രസിഡന്റ് സലിം ചിറക്കല്‍ അദ്ധ്യ ക്ഷത വഹിച്ചു. ചടങ്ങില്‍ അബ്ദുള്‍ പുന്നയൂര്‍ക്കുളത്തിനെ പൊന്നാട അണി യിച്ച് ആദരിക്കുകയും ചെയ്തു. സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു.

- pma

വായിക്കുക: , , , , , , ,

Comments Off on ‘ബൊക്കെ ഓഫ് ഇമോഷന്‍സ്’ പ്രകാശനം ചെയ്തു

മലയാളി സമാജം പരിസ്‌ഥിതി സെമിനാര്‍ ശ്രദ്ധേയമായി

June 7th, 2015

world-environmental-day-class-for-children-ePathram അബുദാബി : മലയാളി സമാജം വനിതാ വിഭാഗം സംഘടിപ്പിച്ച പരിസ്‌ഥിതി ദിനാ ചരണവും ബോധ വല്‍ക്കരണ സെമിനാറും പരിപാടി യുടെ വൈവിധ്യം കൊണ്ട് ഏറെ ശ്രദ്ധേയ മായി. പരിസ്ഥിതി യുടെ ആഘാതങ്ങളേ ക്കുറിച്ച് വരും തലമുറക്കു കൂടുതല്‍ മനസ്സി ലാക്കുന്ന തിനു വേണ്ടി യാണ് കുട്ടി കള്‍ക്കായി ചിത്ര രചന മല്‍സരം, ചിത്ര പ്രദര്‍ശനം, ചിത്രീകരണം എന്നിങ്ങനെ ആകര്‍ഷക ങ്ങളായ പരിപാടി കളോടെ സമാജം വനിതാ വിഭാഗ ത്തിന്റെ നേതൃത്വ ത്തില്‍ മുസ്സഫ യിലെ സമാജം അങ്കണത്തില്‍ വെച്ച് പരിസ്‌ഥിതി ദിനാചരണ പരിപാടി കള്‍ ഒരുക്കിയത്.

ഇതിന്റെ ഭാഗമായി നടത്തിയ ബോധവല്‍ക്കരണ സെമിനാ റില്‍ യു. എ. ഇ. എക്സ്ചേഞ്ച് പ്രധിനിധി യും പ്രമുഖ പരിസ്ഥിതി പ്രവര്‍ത്ത കനു മായ വിനോദ് നമ്പ്യാര്‍ മുഖ്യ അതിഥി യായി പങ്കെടുത്തു പരിപാടി ഉല്‍ഘാടനം നിര്‍വ്വഹിച്ചു.

സമാജം പ്രസിഡന്റ് യേശുശീലന്‍ അദ്ധ്യക്ഷത വഹിച്ചു. വനിതാ വിഭാഗം കണ്‍ വീനര്‍ ലിജി ജോബീസ്, കോഡിനേഷൻ കമ്മിറ്റി ചെയർമാൻ ടി. എ. നാസർ, മുൻ പ്രസിഡന്റ് ഷിബു വർഗീസ്, എം. വി. മഹബൂബ് അലി, പരിസ്ഥിതി പ്രവര്‍ത്ത കരായ ഫൈസൽ ബാവ, രാജീവ് മുളക്കുഴ, സുധീഷ്‌ ഗുരുവായൂര്‍, വനിതാ വിഭാഗം കോഡിനേറ്റർ യമുനാ ജയലാൽ എന്നിവർ സംബന്ധിച്ചു.

150 പച്ചക്കറി ത്തൈകളുടെ വിതരണം ചീഫ് കോഡിനേറ്റർ എ. എം. അൻസാർ, കലാ വിഭാഗം സെക്രട്ടറി അബ്‌ദുൽ കാദർ തിരുവത്ര എന്നിവർ നിർവഹിച്ചു.

പരിസ്‌ഥിതി സംരക്ഷണം എന്ന വിഷയത്തെ ആസ്‌പദ മാക്കി നടത്തിയ പ്രദർശന ത്തിൽ മികച്ച പ്രോജക്ടിന് അഫ്രീൻ നിസാം, സ്‌കൂൾ വിദ്യാർത്ഥി കൾക്കായി നടത്തിയ ചിത്ര രചനാ മത്സര ത്തിൽ ആറു വയസിനു താഴെ പ്രായ മുള്ളവരുടെ വിഭാഗ ത്തിൽ ടെസ്സ, 6-9 വിഭാഗ ത്തിൽ സാന്ദ്ര നിഷാൻ റോയ്, 9-12 വിഭാഗ ത്തിൽ അരവിന്ദ് ജയപ്രകാശ്, 12-15 വിഭാഗ ത്തിൽ റിതു രാജേഷ് എന്നിവർ ഒന്നാം സ്‌ഥാനം നേടി.

സാഹിത്യ വിഭാഗം സെക്രട്ടറി സിർജാൻ അബ്‌ദുൽ വഹീദ്, അജാസ്, ഉമ്മർ നാലകത്ത്, സുരേഖ ദിലീപ്, അപർണ സന്തോഷ് എന്നിവരുടെ നേതൃത്വ ത്തിൽ ‘ഒരു തൈ നടാം അമ്മയ്ക്കു വേണ്ടി’ എന്ന സന്ദേശ വുമായി അരങ്ങേറിയ ചിത്രീകരണം ഏവരുടെയും പ്രശംസ പിടിച്ചു പറ്റി.

- pma

വായിക്കുക: , , ,

Comments Off on മലയാളി സമാജം പരിസ്‌ഥിതി സെമിനാര്‍ ശ്രദ്ധേയമായി

പുതിയ തലമുറയെ ഗ്രന്ഥ ശാല കളിലേക്ക് ആകർഷിക്കണം

June 2nd, 2015

അബുദാബി : പുതിയ തലമുറയെ വായന യുടെ ലോക ത്തേക്ക് ആകർഷി ക്കുവാൻ ഗ്രന്ഥ ശാലാ പ്രവർത്തന ങ്ങളിലൂടെ സാധിക്ക ക്കണം എന്ന് പി. എസ്‌. സി. ചെയർമാനും കാലടി സംസ്‌കൃത സർവ കലാ ശാലാ മുൻ വൈസ് ചാൻസലറു മായ ഡോ. കെ. എസ്. രാധാ കൃഷ്‌ണൻ.

അബുദാബി മലയാളി സമാജ ത്തിലെ ലൈബ്രറി സന്ദർശിച്ച ശേഷം സംസാരിക്കുക യായിരുന്നു അദ്ദേഹം. പുതിയ തലമുറ പുസ്‌തക വായന യിൽ നിന്ന് അകലുന്നു. ഇലക്ട്രോണിക് ലൈബ്രറി യിലൂടെ പുതിയ തല മുറ യിലേക്ക് വായനാ താൽപര്യം വർദ്ധിപ്പിക്കുവാനുള്ള പ്രവർത്തന ങ്ങളാണ് വേണ്ടത് എന്നും അദ്ദേഹം പറഞ്ഞു.

സമാജത്തിന്റെ പ്രവര്‍ത്തന രൂപരേഖ, സമാജം ലൈബ്രറേറി യന്‍ ജെറിന്‍ കുര്യന്‍ ജേക്കബ് വിശദീകരിച്ചു. പ്രസിഡന്റ് യേശു ശീലന്‍, വൈസ് പ്രസിഡന്റ് പി. ടി. റഫീഖ്, സെക്രട്ടറി സതീഷ് കുമാര്‍, ട്രഷറര്‍ ഫസലുദ്ദീന്‍, ചീഫ് കോഡിനേറ്റര്‍ എ. എം. അന്‍സാര്‍, വനിതാ കണ്‍വീനര്‍ ലിജി ജോബിസ്, വനിതാ കോഡിനേറ്റര്‍ നൗഷി, അഷറഫ് പട്ടാമ്പി, ദശപുത്രന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

- pma

വായിക്കുക: , ,

Comments Off on പുതിയ തലമുറയെ ഗ്രന്ഥ ശാല കളിലേക്ക് ആകർഷിക്കണം

പുതിയ ഭരണ സമിതി നിലവിൽ വന്നു

June 1st, 2015

friends-adms-committee-2015-ePathram

അബുദാബി : മൂന്നു പതിറ്റാണ്ടായി അബുദാബി യിലെ കലാ സാസ്കാരിക ജീവ കാരുണ്യ പ്രവര്‍ത്തന രംഗത്ത് നിറ സാന്നിദ്ധ്യ മായി നില്ക്കുന്ന ഫ്രണ്ട്സ് എ. ഡി. എം. എസ്. പുതിയ ഭരണ സമിതി നിലവില്‍ വന്നു. പ്രസിഡന്റ് സലിം ചിറക്കൽ, ജനറൽ സെക്രട്ടറി പുന്നൂസ് ചാക്കോ, ട്രഷറർ കല്യാണ കൃഷ്ണൻ. പി. ടി.

saleem-chirakkal-president-friends-adms-committee-2015-ePathram

പ്രസിഡന്റ് സലിം ചിറക്കൽ, ജനറൽ സെക്രട്ടറി പുന്നൂസ് ചാക്കോ, ട്രഷറർ കല്യാണ കൃഷ്ണൻ

വൈസ് പ്രസിഡണ്ടു മാരായി അൻസാർ എ. എം., ഷിബു മുഹമ്മദ്‌ ഇബ്രാഹിം, സെക്രട്ടറി മാരായി സക്കീർ അമ്പലത്ത്, രജീദ്‌ പി., ഷിബു, വിജയ രാഘവൻ എന്നിവ രെയും തെരഞ്ഞെടുത്തു.

ബാബു വടകര, കരമന കബീർ, ഫസലുദ്ദീൻ, പി. കെ. ജയരാജ്, ഹുമയൂണ്‍ കബീർ, ഫിറോസ്‌ ബാബു, സാഹിൽ ഹാരിസ് എന്നിവര്‍ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളാണ്.

ഫ്രണ്ട്സ് എ. ഡി. എം. എസ്. സ്ഥാപക രായ ചിറയിൻകീഴ് അൻസാർ, മുഗൾ ഗഫൂർ എന്നിവരെ സ്മരിച്ചു കൊണ്ട് പേട്രൻ ടി. എ. നാസ്സർ നേതൃത്വം നല്കി മുസ്സഫ യിലെ അബുദാബി മലയാളി സമാജ ത്തിൽ നടന്ന ജനറൽ ബോഡി യിൽ പ്രസിഡന്റ് പി. കെ. ജയരാജ്, അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പുന്നൂസ് ചാക്കോ റിപ്പോർട്ടും ട്രഷറർ കല്യാണ കൃഷ്ണൻ വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ലുലു റമദാന്‍ കിറ്റ് വിപണിയില്‍
Next »Next Page » ശാസ്ത്രീയ നൃത്ത സന്ധ്യ : സൂര്യ ഫെസ്റ്റിവെല്‍ ശ്രദ്ധേയമായി »



  • ഐ. ഐ. സി. ഇൻസൈറ്റ് സമ്മർ ക്യാമ്പ് ജൂലായ് 10 മുതല്‍
  • ഗുരുവായൂരപ്പൻ കോളേജ് അലുംനി പുതിയ ഭാരവാഹികൾ
  • അഹമ്മദാബാദ് വിമാന അപകടം : ഡോ. ഷംഷീർ വയലിൽ ആദ്യ സഹായം എത്തിച്ചു
  • വായനാ ദിനാചാരണം സംഘടിപ്പിച്ചു
  • വിദ്യാഭ്യാസ അവാർഡുകൾ സമ്മാനിച്ചു
  • ജിമ്മി ജോര്‍ജ് മെമ്മോറിയല്‍ വോളി : സില്‍വര്‍ ജൂബിലി എഡിഷന്‍ ഈ ആഴ്ച അബുദാബിയിൽ
  • ജൂൺ 27 വെള്ളിയാഴ്ച യു. എ. ഇ. യിൽ പൊതു അവധി
  • യു. എ. ഇ. നടപ്പാക്കിയ ഉച്ച വിശ്രമ നിയമം പ്രാബല്യത്തിൽ വന്നു
  • ഈദ് മൽഹാർ സീസൺ-3 ശനിയാഴ്ച ഇസ്ലാമിക് സെൻററിൽ
  • അബുദാബി മലയാളീസ് ‘ADM കുട്ടി പ്പട്ടാളം സീസൺ-1’ സംഘടിപ്പിച്ചു
  • അക്ഷര പ്പെരുന്നാൾ സംഘടിപ്പിച്ചു
  • അതി നൂതന കൃത്രിമ അവയവ ചികിത്സ : 9.2 കോടി രൂപയുടെ സഹായം പ്രഖ്യാപിച്ച് ഡോ. ഷംഷീര്‍ വയലില്‍
  • ‘അന്നൊരു അബുദാബിക്കാലത്ത്’ പുസ്തകം പ്രകാശനം ചെയ്തു
  • പി. ബാവാ ഹാജിയും ടി. മുഹമ്മദ് ഹിദായത്തുള്ളയും തുടരും
  • സമാജം യുവജനോത്സവം : അഞ്‌ജലി കലാതിലകം
  • പ്രവാസി നാട്ടിൽ മരിച്ചു : ‘കെ. എം. സി. സി. കെയർ’ സഹായം കൈമാറി
  • നൃത്തോത്സവം : പ്രയുക്തി ഇന്ത്യാ സോഷ്യൽ സെന്ററിൽ
  • ലെഫ്. ജനറൽ മുഹമ്മദ് അഹ്‌മദ്‌ അൽ മർറിക്ക് ഇന്ത്യയിൽ നിന്ന് പുരസ്കാരം
  • ജ്വാല ‘ഉത്സവ് 2025’ അരങ്ങേറി
  • കുട്ടികളുടെ ഡ്രോയിങ് – പെയിന്റിംഗ് മത്സരം



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine