അഭിരുചി 2015 പാചക മല്‍സരം ശ്രദ്ധേയമായി

March 23rd, 2015

coocking-competition-ePathram
അബുദാബി : മലയാളി സമാജം വനിതാ വിഭാഗ ത്തിന്റെ ആഭിമുഖ്യ ത്തില്‍ സംഘടിപ്പിച്ച തത്സമയ പാചക മല്‍സരം ‘അഭിരുചി 2015’ ശ്രദ്ധേയമായി.

മലയാളി സമാജം അങ്കണത്തിൽ നടന്ന ലഘു ഭക്ഷണ പാചക മല്‍സര ത്തിലും നാടന്‍ ചിക്കന്‍ കറി, പായസം പാചക മല്‍സര ത്തിലും 75 വനിതകള്‍ പങ്കെടുത്തു. നിധി പ്രതീഷിനെ പാചക റാണി യായി തെരഞ്ഞെടുക്കപ്പെട്ടു .

ലഘുഭക്ഷണ മല്‍സരത്തില്‍ സുലജ കുമാര്‍, ഷാജിന രഞ്ജിത് എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനം നേടി. ചിക്കന്‍ കറി പാചക മല്‍സര ത്തില്‍ ഹീനാ ഹുസൈന്‍, സന്ധ്യ ഷാജു, അപര്‍ണ സന്തോഷ് എന്നിവരും യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി.

പായസ മല്‍സര ത്തില്‍ സി. പി. സന്തോഷ്, അപര്‍ണ സന്തോഷ് എന്നിവര്‍ രണ്ടും മൂന്നും സ്ഥാനം നേടി. സമാജം വനിതാ വിഭാഗം കണ്‍വീനര്‍ രേഖാ ജയകുമാര്‍, അപര്‍ണ സന്തോഷ്, നൌഷീ ഫസല്‍ തുടങ്ങിയവര്‍ പാചക മല്‍സര ത്തിന് നേതൃത്വം നല്‍കി.

- pma

വായിക്കുക: ,

Comments Off on അഭിരുചി 2015 പാചക മല്‍സരം ശ്രദ്ധേയമായി

മലയാളി സമാജത്തില്‍ പാചക മല്‍സരം

March 18th, 2015

coocking-competition-ePathram
അബുദാബി : മലയാളി സമാജം വനിതാ വിഭാഗ ത്തിന്റെ ആഭിമുഖ്യ ത്തില്‍ ‘അഭിരുചി 2015’ എന്ന പേരില്‍ തത്സമയ പാചക മല്‍സരം സംഘടിപ്പിക്കുന്നു.

പച്ചക്കറികൾ അടങ്ങിയ കുട്ടികളുടെ ഭക്ഷണവും നാടൻ ചിക്കൻ കറി യുമാണ് മത്സര ഇനങ്ങൾ.

മാര്‍ച്ച് 20 വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് 3 മണി മുതല്‍ ആരംഭിക്കുന്ന പാചക മത്സര ത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ പേര് റജിസ്റ്റര്‍ ചെയ്യണം.

വിവരങ്ങള്‍ക്ക് 055 81 47 180, 02 55 37 600.

- pma

വായിക്കുക: ,

Comments Off on മലയാളി സമാജത്തില്‍ പാചക മല്‍സരം

സമാജം നാടകോത്സവം : സമയം മികച്ച നാടകം

March 16th, 2015

krishnanunny-drama-mooka-narthakan-ePathram
അബുദാബി : മലയാളി സമാജം സംഘടിപ്പിച്ച നാലാമത് അമേച്വര്‍ നാടക മത്സര ത്തില്‍ ‘സമയം’ മികച്ച നാടക മായി തെരഞ്ഞെടുത്തു. ശക്തി തിയേറ്റേഴ്സ് അവതരിപ്പിച്ച ‘സമയം’ സംവിധാനം ചെയ്ത പ്രകാശ് തച്ചങ്ങാട് മികച്ച സംവിധായ കനുമായി.

ദുബായ് റിമമ്പറന്‍സിന്റെ ‘മൂക നര്‍ത്തകന്‍’ എന്ന നാടക ത്തിലെ ഭീമന്‍ എന്ന കഥാ പാത്ര ത്തെ അരങ്ങില്‍ അവിസ്മരണീയ മാക്കിയ കൃഷ്ണനുണ്ണി മികച്ച നടനും മൂക നര്‍ത്ത കനിലെ തന്നെ സീതമ്മ യായി അഭിനയിച്ച ധന്യ സുരേഷ് മികച്ച നടി യുമായി തെരഞ്ഞെടുക്കപ്പെട്ടു.

മൂക നര്‍ത്തകന്‍, ഇരകള്‍ എന്നീ നാടക ങ്ങള്‍ രണ്ടാം സ്ഥാനം പങ്കിട്ടപ്പോള്‍ സമയ ത്തില്‍ അഛന്റെ വേഷ ത്തില്‍ എത്തിയ സുകുമാരന്‍ കണ്ണൂര്‍ രണ്ടാമത്തെ നടനും ഇരകളിൽ ജൂലി എന്ന കഥാപാത്ര മായി അരങ്ങില്‍ എത്തിയ അപര്‍ണ സന്തോഷ് രണ്ടാമത്തെ നടി യുമായി.

‘രക്തബന്ധം’ എന്ന നാടക ത്തിലെ പ്രകടന ത്തിന് മാസ്റ്റര്‍ ഒാസ്റ്റിന്‍ ജോബിസ് മികച്ച ബാല താരമായും തെരഞ്ഞെടുക്കപ്പെട്ടു.

കെവിന്‍ കാര്‍ട്ടര്‍ എന്ന ഫോട്ടോ ഗ്രാഫറുടെ മാനസിക സമ്മര്‍ദ്ദ ങ്ങള്‍ ആസ്പദമാക്കി ഇരകള്‍ എന്ന നാടക ത്തിനു രചന നിര്‍വ്വഹിച്ച കെ. വി. ബഷീര്‍, മൂക നര്‍ത്തകന്‍ സംവിധാനം ചെയ്ത ശശിധരന്‍ നടുവില്‍ എന്നിവര്‍ പ്രത്യേക ജൂറി പുരസ്കാരം നേടി.

കേരള സംഗീത നാടക അക്കാദമി, കേരള സാഹിത്യ അക്കാദമി അംഗവും കേരള സര്‍ക്കാരിന്റെ രാജ്യാന്തര പ്രവാസി നാടക മല്‍സര ങ്ങളുടെ ജൂറി അംഗവു മായിരുന്ന മീനമ്പലം സന്തോഷ്‌ വിധി കര്‍ത്താവ് ആയിരുന്നു.

വിജയി കള്‍ക്കുള്ള ട്രോഫികളും ക്യാഷ് പ്രൈസു കളും സമാപന സമ്മേളന ത്തില്‍ വിതരണം ചെയ്തു. മലയാളി സമാജം പ്രസിഡന്റ് ഷിബു വര്‍ഗീസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറല്‍ സെക്രട്ടറി സുരേഷ് പയ്യന്നൂര്‍, കലാ വിഭാഗം സെക്രട്ടറി മാരായ വിജയ രാഘവന്‍, സന്തോഷ് എന്നിവരും സമാജം കമ്മിറ്റി അംഗങ്ങളും സംബന്ധിച്ചു.

- pma

വായിക്കുക: , , , ,

Comments Off on സമാജം നാടകോത്സവം : സമയം മികച്ച നാടകം

കഥാപാത്രങ്ങള്‍ നിറഞ്ഞാടിയ സമാജം നാടകോത്സവം ശ്രദ്ധേയമായി

March 14th, 2015

beena-reji-in-panthal-gramam-samajam-drama-fest-ePathram
അബുദാബി : മലയാളി സമാജം സംഘടിപ്പിച്ച നാടകോത്സവ ത്തില്‍ വിത്യസ്തമായ വിഷയ ങ്ങള്‍ കൈകാര്യം ചെയ്ത അഞ്ചു നാടക ങ്ങളാണ് അരങ്ങേറിയത്.

വിശന്നു പൊരിയുമ്പോഴും മാനം പിച്ചിച്ചീന്തു മ്പോഴും പ്രാണ വേദന കൊണ്ട് പിട യുമ്പോഴും കച്ചവടത്തി ലേക്കും പ്രശസ്തി യിലേക്കും മാത്രം ക്യാമറ ഫോക്കസ് ചെയ്യുന്ന നവ യുഗത്തില്‍, കെവിന്‍ കാര്‍ട്ടര്‍ എന്ന ഫോട്ടോ ഗ്രാഫറുടെ ജീവിത ത്തിന്റെ യും അദ്ദേഹത്തിനു സമ്മാനം നേടി കൊടുത്ത ഫോട്ടോയുടെയും കാലിക പ്രസക്തി വിവരിച്ച് അബുദാബി മലയാളി സൌഹൃദ വേദി അവതരിപ്പിച്ച ‘ഇരകള്‍’ എന്ന നാടക ത്തോടെ യായിരുന്നു നാടകോല്‍സവ ത്തിനു തുടക്കമായത്.

മറ്റുള്ളവര്‍ എങ്ങനെ ജീവിക്കുന്നു എന്ന ചിന്തക്കു പകരം നമ്മള്‍ എങ്ങനെ ജീവിക്കണം എന്ന ചുറ്റു പാടിലേക്ക് മാറാന്‍ ആഹ്വാനം ചെയ്ത് മാസ്സ് ഷാര്‍ജ യുടെ ‘പന്തല്‍ ഗ്രാമം’ എന്ന നാടകം, ഇന്ന് ഉപഭോഗ സംസ്കാര ത്തി ന്റെ ദൂഷ്യ ങ്ങളില്‍ നിന്നു കുതറി മാറാനുള്ള ശ്രമ ത്തിനുള്ളില്‍ ജനങ്ങള്‍ പകച്ചു നില്‍ക്കുന്നു എന്ന ഓര്‍മ്മ പ്പെടു ത്തലി നോടൊപ്പം കേരള ത്തിന്റെ വര്‍ത്തമാന കാല ത്തിനു യോജിച്ച പ്രതിരോധ ങ്ങളും പ്രതീകാത്മക മായി അവതരിപ്പിച്ച ‘പന്തല്‍ ഗ്രാമം’ ശ്രദ്ധേയ മായി.

vakkom-jaya-lal-in-drama-raktha-bandham-ePathram

നാടകം : രക്തബന്ധം

മാതാ പിതാക്കളെ വൃദ്ധ സദന ങ്ങളിലേക്കും ക്ഷേത്ര നട യിലെക്കും തള്ളുന്ന വര്‍ത്ത മാന കാല ത്തിന്റെ കഥ പറഞ്ഞു കൊണ്ടുള്ള സോഷ്യല്‍ ഫോറ ത്തിന്റെ ‘രക്ത ബന്ധം’ എന്ന നാടകവും ശ്രദ്ധേയ മായി.

ക്ലോക്ക് സമയം അറിയാന്‍ മാത്രമുള്ളതല്ല. അതിന്റെ ഒച്ച കേക്കുമ്പോള്‍ സമയം കടന്നു പോവുന്നു എന്ന ബോധ വും ഉണ്ടാവുന്നു. ചിലപ്പോള്‍ ഈ ശബ്ദം പേടിയും ഉണ്ടാ ക്കാറുണ്ട്. ഒാരോ തവണ ക്ളോക്കില്‍ മണി അടിക്കു മ്പോഴും കുറച്ചു കൂടി സമയം കൂട്ടി കിട്ടണം എന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. പ്രിയ നന്ദന്റെ ‘സമയം’ എന്ന നാടക മാണ് ശക്തി തിയറ്റേഴ്സ് അവതരിപ്പിച്ചത്.

krishnanunny-drama-mooka-narthakan-ePathram

നാടകം : മൂക നര്‍ത്തകന്‍

മനോ വിഭജന ത്തിന്റെ നഗര സങ്കല്‍പ ങ്ങളില്‍ പൊക്കിള്‍ ക്കൊടി ബന്ധവും പേറ്റു നോവിന്റെ തീക്ഷ്ണത യും വിസ്മരിച്ച് കുന്തി യുടെമാറ് പിളര്‍ത്തി രക്തം പാനം ചെയ്യുന്ന ക്ഷിപ്ര കോപി യായ ഭീമന്റെ രംഗ പ്രവേശ ത്തോടെ യാണ് റിമംബറന്‍സ് തിയേറ്റര്‍ ദുബായിയുടെ ‘മൂകനര്‍ത്തകന്‍’ നാടകം അരങ്ങില്‍ എത്തിയത്. ദ്രൌപതി യുടെ വധവും ഭീമന്റെ മഹാ യാന വും പ്രേക്ഷക ശ്രദ്ധ നേടി.

നാട്ടില്‍ നിന്നെത്തിയ പ്രമുഖ നാടക പ്രവര്‍ത്തകന്‍ മീനമ്പലം സന്തോഷ്‌ വിധി കര്‍ത്താവ്‌ ആയിരുന്നു.

മികച്ച നാടകം, രണ്ടാമത്തെ നാടകം, മികച്ച സംവിധായകന്‍, മികച്ച അഭിനയം എന്നിവ യ്ക്ക് ക്യാഷ് അവാര്‍ഡും മെമന്റോയും ബാലതാരം, ചമയം, രംഗ സജ്ജീ കരണം എന്നിവക്കു പ്രത്യേക അവാര്‍ഡുകളും നല്‍കും. സമാജ ത്തില്‍ സംഘടി പ്പിക്കുന്ന പൊതു പരിപാടി യില്‍ വെച്ചു ജേതാക്കള്‍ക്ക് പുരസ്കാരങ്ങള്‍ സമ്മാനിക്കും.

സമാജം പ്രസിഡന്റ് ഷിബു വര്‍ഗ്ഗീസ്, ജനറല്‍ സെക്രട്ടറി സുരേഷ് പയ്യന്നൂര്‍, കലാ വിഭാഗം സെക്രട്ടറി വിജയ രാഘവന്‍ എന്നിവര്‍ പരിപാടി കള്‍ക്ക് നേതൃത്വം നല്‍കി.

- pma

വായിക്കുക: , ,

Comments Off on കഥാപാത്രങ്ങള്‍ നിറഞ്ഞാടിയ സമാജം നാടകോത്സവം ശ്രദ്ധേയമായി

സമാജം നാടകമത്സരം വെള്ളിയാഴ്ച

March 13th, 2015

drama-fest-alain-isc-epathram
അബുദാബി : മലയാളി സമാജം അമേച്വര്‍ നാടക മത്സരം മാര്‍ച്ച് 13 വെള്ളിയാഴ്ച രാവിലെ 9.30 മുതൽ സമാജം ഓഡിറ്റോറിയ ത്തില്‍ വെച്ച് സംഘടിപ്പിക്കുന്നു.

ഏഴ് നാടക ങ്ങളാണ് മത്സര രംഗത്തുള്ളത്. ഇസ്കന്ദർ മിര്‍സ രചനയും സംവിധാനവും നിര്‍വഹിച്ച് നാടക സൗഹൃദം അവതരി പ്പിക്കുന്ന മരണ ഭയം, മലയാളി സൗഹൃദ വേദി യുടെ ഇരകള്‍, (കെ. വി. ബഷീർ രചനയും വിനോദ് പട്ടുവം സംവിധാനം)

റഫീഖ് പി. ടി. രചനയും സംവിധാനവും നിര്‍വഹിച്ച് സോഷ്യല്‍ ഫോറം അവതരിപ്പിക്കുന്ന രക്ത ബന്ധം, ആസിഫ് കരീം ഭായി യുടെ രചന യില്‍ ശശിധരന്‍ നടുവില്‍ സംവിധാനം ചെയ്ത റിമംബ്രന്‍സ് ദുബായ് അവതരി പ്പിക്കുന്ന മൂക നര്‍ത്തകന്‍, പ്രദീപ് മുണ്ടൂറിന്റെ രചന യില്‍ സുധീര്‍ ബാബുട്ടന്‍ സംവിധാനം ചെയ്ത അല്‍ ഐന്‍ മലയാളി സമാജം ഒരുക്കുന്ന അനന്തം അയനം, ജഗത് കുമാര്‍ പി. കെ.യുടെ രചന യില്‍ റോജിത് കോവൂര്‍ സംവിധാനം ചെയ്തു മാസ് ഷാര്‍ജ, വേദി യിൽ എത്തിക്കുന്ന പന്തല്‍ ഗ്രാമം, പ്രിയ നന്ദന്‍ രചനയും പ്രകാശ് തച്ചങ്ങാട്ട് സംവിധാനവും ചെയ്ത് അബുദാബി ശക്തിയുടെ സമയം എന്നിവ യാണ് നാടക ങ്ങള്‍.

മികച്ച നാടകം, രണ്ടാമത്തെ നാടകം, മികച്ച സംവിധായകന്‍, മികച്ച അഭിനയം എന്നിവയ്ക്ക് പ്രത്യേക സമ്മാനവും ഒന്നും രണ്ടും സ്ഥാന ങ്ങള്‍ കരസ്ഥമാക്കുന്ന നാടക ങ്ങൾക്ക് ക്യാഷ് അവാര്‍ഡും മെമന്റോയും നല്‍കും.

- pma

വായിക്കുക: , , , ,

Comments Off on സമാജം നാടകമത്സരം വെള്ളിയാഴ്ച


« Previous Page« Previous « ശക്തി വാര്‍ഷികാഘോഷം
Next »Next Page » ഗാന്ധിജിക്കെതിരെ പ്രസ്താവനകള്‍ അപലപനീയം »



  • നാനോ ക്രിക്കറ്റ് സീസൺ-2 : ഫ്രണ്ട്സ് ഇലവൻ മാംഗ്ലൂർ ജേതാക്കൾ
  • കെ. എസ്. സി. ഭരത് മുരളി നാടകോത്സവത്തിനു തിരശ്ശീല ഉയർന്നു
  • പുതുവത്സര പിറവിയിൽ പൊതു അവധി
  • വടക്കൻ എമിറേറ്റ്‌സില്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് നിർബ്ബന്ധം
  • മലയാളി സമാജം മെറിറ്റ് അവാർഡുകൾ സമ്മാനിച്ചു
  • ഒമാനിലെ സുൽത്വാനിയ കോൺക്ലേവ് ശ്രദ്ധേയമായി
  • കുടുംബ സംഗമം ‘നമ്മൾസ് സ്‌നേഹോത്സവം’ ശ്രദ്ധേയമായി
  • കബഡി ടൂർണ്ണമെന്റ് : ലിവ ഇന്റർ നാഷണൽ സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ
  • പെരുമ പയ്യോളി യു. എ. ഇ. ഇരുപതാം വാർഷികം ആഘോഷിച്ചു
  • കാനച്ചേരി കൂട്ടം ഗോൾഡൻ ജൂബിലി ആഘോഷിച്ചു
  • പുതിയ കുടുംബ മന്ത്രാലയം പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ്
  • സായിദ് ഇന്‍റര്‍ നാഷണല്‍ എയര്‍ പോര്‍ട്ട് : ലോകത്തിലെ മനോഹരമായ വിമാനത്താവളം
  • എം. പി. എൽ. സീസൺ-8 : ഡൊമൈൻഎഫ്സി ജേതാക്കൾ
  • ശനിയാഴ്ച രാവിലെ മഴക്കു വേണ്ടി പ്രത്യേക പ്രാർത്ഥന നിർവ്വഹിക്കണം : യു. എ. ഇ. പ്രസിഡണ്ട്
  • ദേശീയ ദിനത്തിൽ രക്തദാനവുമായി പെരുമ പയ്യോളി
  • ദേശീയ ദിനത്തിൽ കെ. എസ്‌. സി. വാക്കത്തോൺ സംഘടിപ്പിച്ചു
  • മലബാർ പ്രവാസി ഈദ് അല്‍ ഇത്തിഹാദ് ആഘോഷിച്ചു.
  • ഈദ് അല്‍ ഇത്തിഹാദ് : കെ. എം. സി. സി. വാക്കത്തോണ്‍ ശ്രദ്ധേയമായി
  • മനുഷ്യ ജീവിതങ്ങള്‍ ആവിഷ്‌കരിക്കുക എന്നത് സമര മാര്‍ഗ്ഗമായി മാറിയിരിക്കുന്നു
  • ദേശീയ ദിനത്തെ വരവേൽക്കാൻ തയ്യാറാക്കിയ ഒഴുകുന്ന ദേശീയ പതാക ശ്രദ്ധേയമായി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine