
അബുദാബി : മലയാളീ സമാജത്തില്‍ അധികാരമേറ്റ പുതിയ കമ്മിറ്റി യുടെ പ്രവര്‍ത്തനോല്‍ഘാടനം വിപുലമായ പരിപാടി കളോടെ സമാജം അങ്കണത്തില്‍ നടന്നു. 2015 – 2016 വര്‍ഷ ത്തേക്കുള്ള മാനേജിംഗ് കമ്മിറ്റി യുടെ പ്രവര്‍ത്തന ങ്ങളുടെ ഔദ്യോഗിക തുടക്കം അബുദാബി ചേംബര്‍ ഓഫ് കോമ്മേഴ്സ് ഡയരക്ടര്‍ ബോഡ് മെമ്പറും പ്രമുഖ വ്യവസായി യുമായ പദ്മശ്രീ എം. എ. യൂസുഫലി ഭദ്രദീപം തെളിയിച്ചു നിര്‍വ്വഹിച്ചു.

സമാജം പ്രസിഡന്റ് ബി. യേശു ശീലന്‍ അദ്ധ്യക്ഷത വഹിച്ച യോഗ ത്തില്‍ ഇന്ത്യന്‍ എംബസി പ്രതിനിധി ഡി. എസ്. മീണ, സംഘടന പ്രതിനിധികളായി പി. ബാവ ഹാജി, രമേശ് പണിക്കര്‍, എന്‍. വി. മോഹനന്‍, വിനോദ് നമ്പ്യാര്‍, തുടങ്ങി യവര്‍ ആശംസകള്‍ അര്‍പ്പിച്ചു. പദ്മശ്രീ എം. എ. യൂസുഫലി യെ ചടങ്ങില്‍ പൊന്നാട അണിയിച്ച് ആദരിച്ചു.
സമാജം ജനറല്‍ സെക്രട്ടറി സതീഷ് കുമാര്‍ സ്വാഗതവും ട്രഷറര്‍ ഫസലുദ്ദീന്‍ നന്ദിയും പറഞ്ഞു. പുതുതായി തെരഞ്ഞെ ടുത്ത സമാജം ഭാരവാഹി കളെയും വനിതാ വിഭാഗം പ്രവര്‍ത്തകരെയും ബാല വേദി അംഗ ങ്ങളെ യും പരിചയ പ്പെടുത്തി. സമാജം കലാവിഭാഗം നേതൃത്വം നല്‍കിയ വിവിധ കലാ പരിപാടി കള്‍ അരങ്ങേറി.



അബുദാബി : മലയാളി സമാജം വനിതാ കമ്മിറ്റിക്ക് പുതിയ ഭാര വാഹി കളെ തെരഞ്ഞെടുത്തു. സമാജം പ്രസിഡന്റ് യേശു ശീലന്‍ അദ്ധ്യക്ഷത വഹിച്ചു. 25 പേര്‍ അടങ്ങുന്ന വനിതാ വിഭാഗ ത്തി ന്റെ കണ്‍വീനര്‍ ലിജി ജോബീസ്. കോ-ഓര്‍ഡിനേറ്റര്‍ മാര്‍ നൗഷി ഫസല്‍, അപര്‍ണാ സന്തോഷ്, യമുനാ ജയലാല്‍ എന്നിവ രാണ്. 



























