അബുദാബി : ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ മൂന്നു ദിവസ ങ്ങളി ലായി നടക്കുന്ന യു. എ. ഇ. തല ഓപ്പണ്‍ യൂത്ത് ഫെസ്റ്റിവലിനു സമാപന മായി.
യു. എ. ഇ. യിലെ ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥി കൾക്കായി സംഘടി പ്പിച്ച യുവ ജനോൽസവ ത്തിൽ അഞ്ചു വേദി കളി ലായി നടന്ന മൽസര ങ്ങളിൽ മൂന്നൂറിലേറെ കുട്ടി കളാണ് മാറ്റുരച്ചത്.
നാട്ടില്‍ നിന്നും എത്തിയ പ്രമുഖ കലാ കാരന്മാര്‍ വിധികര്‍ത്താക്കള്‍ ആയിരുന്നു. ഏറ്റവും കൂടുതല്‍ പോയിന്റുകള്‍ നേടിയ സൂര്യ മഹാദേവൻ പിള്ള ഐ. എസ്. സി. പ്രതിഭ യായും ശ്രിയ സാബു ഐ. എസ്. സി. തിലക് ആയും തെരഞ്ഞെടുക്കപ്പെട്ടു.
വയസ്സിന്റെ അടിസ്ഥാന ത്തില്‍ കുട്ടികളെ അഞ്ച് ഗ്രൂപ്പു കളായി തരം തിരിച്ചാണ് മത്സരങ്ങള്‍ നടന്നത്. സമാപന ചടങ്ങിൽ പ്രമുഖ കഥാ കൃത്ത് സേതു മുഖ്യാതിഥി ആയിരുന്നു.
ഐ. എസ്. സി. പ്രസിഡന്റ് രമേശ് പണിക്കർ, ജനറൽ സെക്രട്ടറി എം. എ. അബ്ദുൽ സലാം, യുവജനോൽസവം കോ-ഓർഡിനേറ്റർ കെ. അനിൽ കുമാർ എന്നിവർ സമാപന ചടങ്ങിൽ സംബന്ധിച്ചു. കമ്മിറ്റി ഭാര വാഹി കൾ വിജയി കൾക്കു ട്രോഫി കളും സർട്ടി ഫിക്കറ്റു കളും വിതരണം ചെയ്തു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യ സോഷ്യല്‍ സെന്റര്‍, ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍, കുട്ടികള്‍, സംഗീതം, സാംസ്കാരികം, സാഹിത്യം