അബുദാബി : മൂന്നു പതിറ്റാണ്ടായി അബുദാബി യിലെ കലാ സാസ്കാരിക ജീവ കാരുണ്യ പ്രവര്‍ത്തന രംഗത്ത് നിറ സാന്നിദ്ധ്യ മായി നില്ക്കുന്ന ഫ്രണ്ട്സ് എ. ഡി. എം. എസ്. പുതിയ ഭരണ സമിതി നിലവില്‍ വന്നു. പ്രസിഡന്റ് സലിം ചിറക്കൽ, ജനറൽ സെക്രട്ടറി പുന്നൂസ് ചാക്കോ, ട്രഷറർ കല്യാണ കൃഷ്ണൻ. പി. ടി.

പ്രസിഡന്റ് സലിം ചിറക്കൽ, ജനറൽ സെക്രട്ടറി പുന്നൂസ് ചാക്കോ, ട്രഷറർ കല്യാണ കൃഷ്ണൻ
വൈസ് പ്രസിഡണ്ടു മാരായി അൻസാർ എ. എം., ഷിബു മുഹമ്മദ് ഇബ്രാഹിം, സെക്രട്ടറി മാരായി സക്കീർ അമ്പലത്ത്, രജീദ് പി., ഷിബു, വിജയ രാഘവൻ എന്നിവ രെയും തെരഞ്ഞെടുത്തു.
ബാബു വടകര, കരമന കബീർ, ഫസലുദ്ദീൻ, പി. കെ. ജയരാജ്, ഹുമയൂണ്‍ കബീർ, ഫിറോസ് ബാബു, സാഹിൽ ഹാരിസ് എന്നിവര്‍ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളാണ്.
ഫ്രണ്ട്സ് എ. ഡി. എം. എസ്. സ്ഥാപക രായ ചിറയിൻകീഴ് അൻസാർ, മുഗൾ ഗഫൂർ എന്നിവരെ സ്മരിച്ചു കൊണ്ട് പേട്രൻ ടി. എ. നാസ്സർ നേതൃത്വം നല്കി മുസ്സഫ യിലെ അബുദാബി മലയാളി സമാജ ത്തിൽ നടന്ന ജനറൽ ബോഡി യിൽ പ്രസിഡന്റ് പി. കെ. ജയരാജ്, അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പുന്നൂസ് ചാക്കോ റിപ്പോർട്ടും ട്രഷറർ കല്യാണ കൃഷ്ണൻ വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: പ്രവാസി, മലയാളി സമാജം, സംഘടന