അബുദാബി : ഇന്റർ നെറ്റ് ഉപയോഗ ത്തിൽ കുട്ടികളുടെ സംരക്ഷണം ഉറപ്പാ ക്കുന്ന തിനായി യു. എ. ഇ. സോഷ്യൽ അഫയേഴ്സ് മിനിസ്ട്രി യുടെ അംഗീകാര ത്തോടെ എമിറേറ്റ്‌സ് സുരക്ഷിത ഇന്റർനെറ്റ് സൊസൈറ്റി രൂപീ കരിച്ചു.
മികച്ച ഇന്റർ നെറ്റ് സംസ്‌കാരം കെട്ടിപ്പടുക്കുന്നതിനും ഉത്തരവാദിത്വ ത്തോടെ ഇന്റർ നെറ്റ് ഉപയോ ഗിക്കാ ൻ കുട്ടി കളിൽ അവബോധം നൽകു കയും ഓൺ ലൈൻ ചതി ക്കുഴി കളിൽ നിന്നും കുട്ടികളെ സംരക്ഷി ക്കുക യും സമൂഹിക സുര ക്ഷി തത്വം ഉറപ്പാ ക്കുകയും ചെയ്യുക എന്ന ഉദ്ധേശ ത്തോടെ യാണ് സുരക്ഷിത ഇന്റർ നെറ്റ് ഉപയോഗം എന്ന ആശയ വുമായി എമിറേറ്റ്‌സ് സുര ക്ഷിത ഇന്റർനെറ്റ് സൊസൈറ്റി രൂപവൽകരിച്ചത് എന്ന് സൊസൈ റ്റി ചെയർമാൻ ഡോ. അബ്‌ദുള്ള മുഹമ്മദ് അൽ മെഹ്യാസ് അറിയിച്ചു.
യു. എ. ഇ. യിൽ 8.8 ദശ ലക്ഷം ഇന്റർ നെറ്റ് ഉപയോ ക്‌താ ക്കൾ ഉണ്ട്. 64.6 ശതമാനവും സ്‌മാർട്ട് ഫോൺ ഉപയോഗം ചെയ്യുന്ന ഗൾഫ് മേഖല യിലെ പ്രമുഖ രാജ്യ വു മാണ് യു. എ. ഇ.
ഡിജിറ്റൽ മീഡിയ കൾ വഴി ലോക രാജ്യ ങ്ങളിൽ ഒട്ടേറെ ബാല പീഡനം വരെ നടക്കുന്നു. ഇന്റർനെറ്റ് വഴി അക്രമ ങ്ങളും അപകട ഭീഷണി കളും കുട്ടികൾ നേരി ടുന്നു. ആയ തിനാൽ പുതിയ തായി പ്രാബല്യ ത്തിൽ വരുന്ന നിയന്ത്രണ ങ്ങളും അതോടൊപ്പം യു. എ. ഇ. യുടെ നയ ങ്ങളും ചേർത്ത് സൈബർ കുറ്റ കൃത്യ ങ്ങൾ കർശന മായി തടയു വാനാണ് സൊസൈറ്റി പ്രധാനമായും ശ്രമി ക്കുക.
കുട്ടി കൾക്കും കൗമാര ക്കാർക്കും മികച്ച ഓൺലൈൻ അനുഭവം ലഭിക്കുന്ന തിനു സഹായി ക്കുന്ന തിനായി തന്ത്ര പര മായ പരിപാടി കളും സാങ്കേതിക ഇട പെടലു കളും സൊസൈറ്റി നടപ്പാക്കും എന്നും അധികൃതർ അറി യിച്ചു.
മത – സാമൂഹിക അസഹിഷ്‌ണുത, നിയമ ത്തോടുള്ള അനാദരവ്, സ്വകാര്യത യിലേക്കുള്ള അധിനി വേശം, ദേശീയ സുരക്ഷ ക്കുള്ള ഭീഷണി, ബ്ലാക്ക് മെയി ലിംഗ്, ആൾ മാറാട്ടം, ക്രെഡിറ്റ് കാർഡ് അടക്ക മുള്ള സാമ്പ ത്തിക തട്ടിപ്പു കൾ മുതലായവ വിവിധ സൈബർ കുറ്റ കൃത്യ ങ്ങളിൽ പ്പെടുന്നു.
* ഇന്‍റർ നെറ്റ് സുരക്ഷിത മായി ഉപയോഗി ക്കേണ്ടത് എങ്ങിനെ
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അബുദാബി, കുട്ടികള്‍, പോലീസ്, വിദ്യാഭ്യാസം, സാമൂഹ്യ സേവനം