അബുദാബി : മുസ്സഫ മോഡല്‍ സ്കൂള്‍ വിദ്യാര്‍ത്ഥി കളുടെ നേതൃത്വ ത്തില്‍ തുടക്കം കുറിച്ച ഡസ്റ്റിനി ക്ളബ്ബിന്റെ ഉത്ഘാടനം യൂണി വേഴ്സല്‍ ആശുപത്രി എം. ഡി. ഡോക്ടര്‍ ഷബീര്‍ നെല്ലിക്കോട് നിര്‍വ്വഹിച്ചു.
സാമൂഹിക പ്രതിബദ്ധത യുള്ള വിഷയ ങ്ങള്‍ കുട്ടികളുടെ ശ്രദ്ധ യിലേക്ക് എത്തിക്കുന്ന തിനും പൊതു പ്രവര്‍ത്തന രംഗത്ത് കൃത്യമായ ദിശാബോധം നല്‍കുവാനും അതിലൂടെ സാമൂഹിക ജീവ കാരുണ്യ മനോഭാവം വളര്‍ത്തുക യുമാണ് ഡസ്റ്റിനി ക്ളബ്ബിന്റെ ലക്ഷ്യം.
സാമൂഹിക പ്രവര്‍ത്ത കനായ എം. കെ. അബ്ദുള്ള, മോഡല്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഡോക്ടര്‍ വി. വി. അബ്ദുല്‍ ഖാദര്‍ തുടങ്ങിയവര്‍ സംസാരിച്ചു. മുഹമ്മദ് മുസ്തഫ അദ്ധ്യക്ഷത വഹിച്ചു. ടി. ഡി. റസ്സല്‍, ആഷിക് താജുദ്ധീന്‍, സലിം സുലൈമാന്‍ എന്നിവര്‍ പരിപാടി കള്‍ക്ക് നേതൃത്വം നല്‍കി. ക്ലബ്ബിന്റെ നേതൃത്വത്തില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിക്കും.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അബുദാബി, ആരോഗ്യം, കുട്ടികള്‍, ജീവകാരുണ്യം, വിദ്യാഭ്യാസം, സാമൂഹ്യ സേവനം