അബുദാബി : നെസ്റ്റ് ഇന്റർ നാഷണൽ അക്കാദമി & റിസർച്ച് സെന്റർ (നിയാർക്ക്) അബു ദാബി ചാപ്റ്റർ സംഘടി പ്പിച്ച കുടുംബ സംഗമം ‘അമ്മക്കൊരുമ്മ’ അബു ദാബി കേരള സോഷ്യൽ സെന്റ റില്‍ നടന്നു. മുഖ്യ അ തിഥി യായ ഡോ. എ. വി. അനൂപ് ഉദ്ഘാടനം ചെയ്തു.
കുട്ടികള്‍ക്കായി കളറിംഗ്, പെയിന്റിംഗ് മത്സരങ്ങൾ, ബോധവൽക്കരണ ക്ലാസ്സ്, നൃത്ത – നൃത്യങ്ങള്‍, മിമിക്രി, ഗാന മേള തുട ങ്ങിയ കലാ പരി പാടി കൾ, പൊതു സമ്മേളനം അടക്കം വൈവിധ്യമാര്‍ന്ന രീതി യിലാണ് ‘അമ്മക്കൊരുമ്മ’ സംഘടിപ്പിച്ചത്.
വൃദ്ധ സദന ങ്ങൾ പെരുകി വരുന്നതിന് എതിരെ യുള്ള ബോധ വൽക്കര ണത്തി ന്റെ ഭാഗ മായി നെസ്റ്റ് ജനറൽ സെക്രട്ടറി ടി. കെ. യൂനുസ് ‘അമ്മയ്ക്കൊരുമ്മ’ എന്ന വിഷയ ത്തിൽ ആമുഖ പ്രഭാഷണം നടത്തി. മുഖ്യ രക്ഷാ ധി കാരി ബഷീർ ഇബ്രാഹിം നിയാർക്ക് അബു ദാബി ചാപ്റ്റ റിനെ പരി ചയ പ്പെടുത്തി.
ജന്മ വൈകല്യങ്ങൾ എങ്ങനെ മുൻ കൂട്ടി തിരിച്ചറിയാം, പ്രതി രോധിക്കാം എന്ന വിഷയം ഡോ. ഷഹദാദ് അവ തരി പ്പിച്ചു. എഴുത്തു കാരനും വാഗ്മി യുമായ ബഷീർ തിക്കോടി മുഖ്യ പ്രഭാഷണം നടത്തി. യു. എ. ഇ. യിലെ സാമൂഹ്യ സാംസ്കാരിക രംഗ ങ്ങളിലെ പ്രമുഖരും ജീവ കാരുണ്യ പ്രവര്‍ത്തകരും ചടങ്ങില്‍ സംബന്ധിച്ചു.
സംഗീത കൂട്ടായ്മ യായ ‘സപ്ത സ്വര രാഗ ലയ’ അവ തരി പ്പിച്ച ഗാന മേള, ഫിലിം ഈവന്റ് കലാ കാര ന്മാ രുടെ വിവിധ നൃത്ത ങ്ങള്‍, അൻസാർ വെഞ്ഞാറ മൂട് അവ തരി പ്പിച്ച മിമിക്രി – സ്പോട്ട് ഡബ്ബിംഗ് എന്നിവ പരി പാടി ക്ക് മിഴിവേകി. മല്‍സരങ്ങളില്‍ പങ്കെടുത്ത എല്ലാ വര്‍ക്കും സാക്ഷ്യ പത്രങ്ങളും ട്രോഫിയും വിജയി കള്‍ക്ക് സമ്മാന ങ്ങളും നല്‍കി. റാസ് അൽ ഖൈമ പോലീസ് അവാർഡ് നേടിയ അൻസാർ കൊയി ലാണ്ടി യെ ചട ങ്ങിൽ ആദരിച്ചു.
നിയാര്‍ക്ക് ജനറല്‍ സെക്രട്ടറി ജയ കൃഷ്ണൻ, മറ്റു ഭാര വാഹി കളായ സുരേഷ്, സയ്ദ് ജി. എം., അൽ ജാബിർ, താഹ ബഹസ്സൻ, നബീൽ അബ്ദുൽ, ശരീഫ് തങ്ങൾ എന്നിവർ പരി പാടികൾക്ക് നേതൃത്വം നല്‍കി. പൂർണ്ണിമ ജയ കൃഷ്ണൻ, നൗഷാദ് കൊയിലാണ്ടി, ഹാരിസ് തുടങ്ങിയവർ ചിത്ര രചനാ മത്സരങ്ങൾ നിയന്ത്രിച്ചു.
നിയാർക്ക് അബുദാബി ചാപ്റ്റർ പ്രസിഡണ്ട് ആദർശ് കുനിയിൽ അദ്ധ്യക്ഷത വഹിച്ചു. പ്രോഗ്രാം കൺവീനർ ജലീൽ മഷ്ഹൂർ സ്വാഗതവും ട്രഷറർ സാദത്ത് നന്ദിയും പറഞ്ഞു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അബുദാബി, ആഘോഷം, ആരോഗ്യം, കേരള സോഷ്യല്‍ സെന്റര്‍, ജീവകാരുണ്യം, വിദ്യാഭ്യാസം, സംഘടന, സാമൂഹ്യ സേവനം