അബുദാബി : വൈ. എം. സി. എ. അബുദാബി കമ്മിറ്റി യുടെ പത്താം വാര്‍ഷിക ആഘോഷ ങ്ങള്‍ വിപുല മായ പരിപാടി കളോടെ സംഘടി പ്പിക്കും എന്ന്‍ ഭാരവാഹികള്‍ അബു ദാബി യില്‍ വാര്‍ത്താ സമ്മേളന ത്തില്‍ അറിയിച്ചു. ആഗോള വൈ. എം. സി. എ. യുടെ അംഗീകാരം ലഭിച്ചതിനു ശേഷമുള്ള അബുദാബി വൈ. എം. സി. എ. യുടെ പ്രവര്‍ത്തന രംഗത്ത് പത്തു വര്‍ഷം പൂര്‍ത്തി യാക്കു മ്പോള്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ പ്രാമുഖ്യം നല്‍കി ക്കൊണ്ടാണ് അബുദാബിയിലും നാട്ടിലുമായി വിവിധ പരിപാടി കള്‍ സംഘടിപ്പിക്കുന്നത്.
വൈ. എം. സി. എ. സാന്ത്വനം പദ്ധതി യുടെ ഭാഗ മായി കേരള ത്തിലെ ആദിവാസി മേഖല കളില്‍ സന്നദ്ധ സേവന, ജീവ കാരുണ്യ പ്രവര്‍ത്തന ങ്ങള്‍ക്കും ആഗസ്റ്റ് പകുതി യോടെ തുടക്കം കുറിക്കും. ഒരു വര്‍ഷക്കാലം നീണ്ടു നില്‍ക്കുന്ന ആഘോഷ ങ്ങളുടെ ഭാഗമായി അബുദാബി ഇന്ത്യന്‍ എംബസ്സി യുമായും അംഗീകൃത സംഘടന കളുമായും സഹകരിച്ചു കൊണ്ട് ലേബര്‍ ക്യാമ്പു കളില്‍ കഴിയുന്ന സാധാരണ ക്കാരായ പ്രവാസി കള്‍ അടക്ക മുള്ളവര്‍ക്ക് മെഡിക്കല്‍ ക്യാമ്പ്, രക്ത ദാന ക്യാമ്പ്, ആരോഗ്യ പരിപാലനത്തെ കുറിച്ചുള്ള ക്ലാസ്സു കള്‍ എന്നിവ സംഘടിപ്പിക്കും.
റോഡപകടങ്ങള്‍ നിയന്ത്രിക്കുവാന്‍ അബുദാബി സര്‍ക്കാര്‍ സംഘടിപ്പി ക്കുന്ന ബോധവല്‍കരണ പരിപാടികളില്‍ വൈ. എം. സി. എ. ഭാഗമാവും. അംഗ ങ്ങളുടെ കുട്ടികള്‍ക്ക് അവരുടെ കലാ – കായിക പരമായ കഴിവുകളെ വളര്‍ത്തു ന്നതിനു വേദി ഒരുക്കും.
പരിപാടികളെ കുറിച്ചു വിശദീകരിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളന ത്തില്‍ അബുദാബി വൈ. എം. സി. എ. പ്രസിഡന്റ് കെ. പി. സൈജി, വൈസ് പ്രസിഡന്റ് ജോണ്‍ ഈശോ, ജനറല്‍ സെക്രട്ടറി ബിനു വര്‍ഗ്ഗീസ്, ജോയിന്റ് സെക്രട്ടറി പി. സി. മാത്യു, രക്ഷാധികാരി ബിജു ജോണ്‍, മോന്‍സി സാമുവല്‍, ഷാജി വര്‍ഗ്ഗീസ് തുടങ്ങിയവര്‍ സംബന്ധിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അബുദാബി, ആഘോഷം, ആരോഗ്യം, ജീവകാരുണ്യം, സംഘടന, സാമൂഹ്യ സേവനം