ദുബായ്: ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്ര മോഡി ഓഗസ്റ്റ് 16ന് യു. എ. ഇ. സന്ദർശിക്കും. അടുത്ത ദിവസം തന്നെ ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ഉണ്ടാവും. 2 ദിവസത്തെ സന്ദർശനത്തിനാവും പ്രധാന മന്ത്രി എത്തുക. അബുദാബിയും ദുബായും അദ്ദേഹം സന്ദർശിക്കും. 34 വർഷങൾക്ക് മുൻപ് 1981ൽ ഇന്ദിരാ ഗാന്ധിയാണ് അവസാനമായി യു. എ. ഇ. സന്ദർശിച്ച ഇന്ത്യൻ പ്രധാനമന്ത്രി.
ഓഗസ്റ്റ് 17ന് ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വെച്ച് ഇന്ത്യൻ സമൂഹം നൽകുന്ന സ്വീകരണത്തിൽ നരേന്ദ്ര മോഡി പങ്കെടുക്കും. അമേരിക്കയിൽ മോഡിക്ക് നൽകിയ സ്വീകരണത്തിന് സമാനമായ ഒന്നാണ് ദുബായിൽ ഒരുക്കുന്നത്. ഇതിനുള്ള ഒരുക്കങ്ങൾ ഇന്ത്യൻ കോൺസുലേറ്റ് തകൃതിയായി നടത്തി വരുന്നു.
അടുത്ത വർഷം ഇസ്രയേൽ സന്ദർശിക്കാൻ ഒരുങ്ങുന്ന ഇന്ത്യൻ പ്രധാന മന്ത്രി നയതന്ത്ര സന്തുലനം ലക്ഷ്യമാക്കിയാണ് യു. എ. ഇ. സന്ദർശനം നടത്തുന്നത് എന്നാണ് കരുതപ്പെടുന്നത്.
പലസ്തീൻ വിഷയത്തിൽ ഇന്ത്യയുടെ നയതന്ത്ര നിലപാടിന് ഇന്ത്യൻ പ്രധാന മന്ത്രിയുടെ ഇസ്രയേൽ സന്ദർശനം കനത്ത തിരിച്ചടിയാവും എന്നും നയതന്ത്ര സന്തുലനം തകരും എന്നും കോൺഗ്രസ് ആരോപിച്ചു.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അബുദാബി, ഇന്ത്യന്‍ കോണ്‍സുലേറ്റ്, ദുബായ്, യു.എ.ഇ.