അബുദാബി : യു. എ. ഇ. വിദേശ കാര്യ വകുപ്പു മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന്‍ രണ്ട് ദിവസത്തെ സന്ദര്‍ശന ത്തി നായി സെപ്റ്റംബര്‍ ആദ്യ വാരം ഇന്ത്യ യില്‍ എത്തുന്നു.
ഇന്ത്യന്‍ വിദേശ കാര്യ വകുപ്പു മന്ത്രി സുഷമ സ്വരാജുമായും ഉന്നത ഉദ്യോഗ സ്ഥരു മായും കൂടിക്കാഴ്ച നടത്തുന്ന അദ്ദേഹം മന്ത്രി തല യോഗ ങ്ങളിലും പങ്കെടുക്കും.
അടിസ്ഥാന സൗകര്യ വികസനം, ഊര്‍ജോല്‍പാദനം, പ്രതിരോധം, സുരക്ഷ, തീവ്ര വാദ വിരുദ്ധ പ്രവര്‍ ത്തന ങ്ങള്‍ തുടങ്ങിയ വിഷയ ങ്ങളില്‍ ചര്‍ച്ച നടക്കും. ഇരു രാജ്യ ങ്ങളി ലെയും വ്യാപാര പ്രമുഖര്‍ തമ്മിലുള്ള കൂടിക്കാഴ്ചയും നടക്കും.
ഇന്ത്യന്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ യു. എ. ഇ സന്ദര്‍ശന ത്തിന്‍െറ തുടര്‍ച്ച യായി ട്ടാണ് യു. എ. ഇ. വിദേശ കാര്യ മന്ത്രി ഇന്ത്യ യില്‍ എത്തുന്നത്. നരേന്ദ്ര മോദി യുടെ യു. എ. ഇ. സന്ദര്‍ശന വേള യില്‍ ഒപ്പിട്ട കരാറുകളുടെ തുടര്‍ നടപടികള്‍ ശൈഖ് അബ്ദുല്ല യുടെ ഇന്ത്യ സന്ദര്‍ശന ത്തില്‍ നടക്കും.
- pma