ദുബായ് : ജാമിഅ സഅദിയ്യ അറബിയ്യ സ്ഥാപന ങ്ങളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി കളും സ്ഥാപന ഗുണ കാംക്ഷികളും സംഗമിക്കുന്ന സഅദിയ്യ ഓണ്‍ലൈന്‍ ക്ലാസ് റൂമിന്റെ ഉല്‍ഘാടനം പ്രമുഖ മത പണ്ഡിതന്‍ കണ്ണവം സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ അല്‍ അഹ്ദല്‍ നിര്‍വഹിച്ചു. അബ്ദുല്‍ കരീം സഅദി ഏണിയാടി അദ്ധ്യക്ഷത വഹിച്ചു.
കളനാട് ജാമിഅ സഅദിയ്യ അറബിയ്യ കോളേജിലും യിലും വിദേശ കമ്മിറ്റികളിലും ഗള്‍ഫ് മേഖല കളിലും നടക്കുന്ന എല്ലാ പരിപാടികളും ഇനി മുതല്‍ യഥാസമയം ലോകത്തിന്റെ ഏത് ഭാഗത്ത് നിന്നും പരിപാടികള്‍ വീക്ഷിക്കാനും വീഡിയോ ദര്‍ശിക്കാനും സാധിക്കും. ഇന്റര്‍നെറ്റ് കണക്ഷനുള്ള കമ്പ്യൂട്ടറില്‍ ബെയലക്സ് മെസ്സഞ്ചര്‍ ഡൌണ്‍ലോഡ് ചെയ്ത് ‘ജാമിഅ സഅദിയ്യ അറബിയ്യ കാസര്‍കോട് ‘ എന്ന സഅദിയ്യ ഓണ്‍ലൈന്‍ ക്ലാസ് റൂം സെലെക്റ്റ് ചെയ്താല്‍ തല്‍സമയം പരിപാടി കേള്‍ക്കാന്‍ സാധിക്കും.
ഉല്‍ഘാടന ചടങ്ങില്‍ കെ. കെ. എം. സഅദി, മുഹമ്മദ് അലി സഖാഫി, മുനീര്‍ ബാഖവി തുരുത്തി, ആലൂര്‍ ടി. എ. മഹമൂദ് ഹാജി, കരീം ഹാജി തളങ്കര, നൂറുദ്ദീന്‍ സഅദി നെക്രാജ്, ഇബ്രാഹിം സഅദി മച്ചന്പാടി, സഅദി, വി. സി. അബ്ദുല്ല സഅദി, ശഹീദ് പൂനൂര്‍, എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. ചിയ്യൂര്‍ അബ്ദുല്ല സഅദി സ്വാഗതം പറഞ്ഞു.
– ആലൂര്‍ ടി.എ. മഹമൂദ് ഹാജി
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: മതം