അബുദാബി : പെരിന്തൽമണ്ണ സി. എച്ച്. സെൻ്റർ അബുദാബി ചാപ്റ്റർ പ്രവർത്തക സംഗമം ഇന്ത്യൻ ഇസ്ലാമിക് സെൻ്ററിൽ വെച്ച് നടന്നു. പെരിന്തൽമണ്ണ, ചെർപ്പുളശ്ശേരി, പട്ടാമ്പി മുനിസിപ്പാലിറ്റികളും മേലാറ്റൂർ, വെട്ടത്തൂർ, താഴേക്കോട്, ആലിപ്പറമ്പ്, പുലാമന്തോൾ, ഏലംകുളം, കൊപ്പം, കുലുക്കല്ലൂർ, മുതുതല, ഓങ്ങല്ലൂർ, തിരുവേഗപ്പുറം, വല്ലപ്പുഴ, വിളയൂർ, തൃക്കടീരി, നെല്ലായ, തച്ചനാട്ടുകര, അലനല്ലൂർ എന്നീ പഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് പെരിന്തൽമണ്ണ സി. എച്ച്. സെൻ്റർ അബുദാബി ചാപ്റ്റർ.
ഇസ്ലാമിക് സെൻ്റർ ജനറൽ സെക്രട്ടറി ഹിദായത്തുല്ല സംഗമം ഉത്‌ഘാടനം ചെയ്തു. അബുദാബി ചാപ്റ്റർ ചെയർമാൻ ബഷീർ നെല്ലിപ്പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അഡ്വക്കറ്റ് എ. കെ. മുസ്തഫ മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു. ട്രഷറർ കെ. മുഹമ്മദ് ഈസ ഭാവി പദ്ധതികൾ വിശദീകരിച്ചു.
കെ. എം. സി. സി. നേതാക്കളായ അസീസ് കളിയാടൻ, അഷ്‌റഫ് അലി പുതുക്കുടി, റഫീഖ് പൂവ്വത്താണി, റഷീദ് പട്ടാമ്പി, എം. എസ്. അലവി, ഷൗഖത്ത് കാപ്പുമുഖം, ഫൈസൽ പെരിന്തൽമണ്ണ, ഫായിസ് വളപുരം എന്നിവർ സംസാരിച്ചു. ഇസ്മായിൽ പട്ടാമ്പി, ഹാരിസ് കണ്ടപ്പാടി, ജാസ്മിർ നാട്ടുകൽ, മുത്തലിബ് അരയാലൻ, റിയാസ് ആനമങ്ങാട് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.