ദുബായ് : ഹൃസ്വ സന്ദർശനാർത്ഥം യു. എ. ഇ. യിൽ എത്തിയ പൗര പ്രമുഖനും മുൻ കാല പ്രവാസിയുമായ സി. പി. അബ്ദു റഹിമാൻ ഹാജിയെ എമിറേറ്റ്സ് കോട്ടക്കൽ വെൽ ഫെയർ അസോസിയേഷൻ (ഇഖ്‌വ) ആദരിച്ചു.
ദുബായിൽ നടന്ന യോഗത്തിൽ ഇഖ്‌വ പ്രസിഡണ്ട് അഡ്വ. മുഹമ്മദ് സാജിദ് അദ്ധ്യക്ഷത വഹിച്ചു. ഫസൽ, മുറാദ് അബ്ദുൽ റസാഖ്, ഷമീൽ ഹസ്ബി, ഷിറാസ്, മജീദ്, സിറാജ്, എം. കെ. നവാസ്, സകരിയ്യ എന്നിവർ സംസാരിച്ചു.
ധീര ദേശാഭിമാനി കുഞ്ഞാലിമരക്കാരുടെ ജന്മ ദേശമായ ഇരിങ്ങൽ കോട്ടക്കൽ പ്രദേശത്തെ പൗര പ്രമുഖനും ജലാൽ മസ്ജിദ്, നൂറുൽ ഇസ്ലാം മദ്രസ കമ്മറ്റി കളിലെ മുതിർന്ന അംഗവും കൂടിയാണ് സി. പി. അബ്ദു റഹിമാൻ ഹാജി.
ദീർഘ കാലത്തെ പ്രവാസ ജീവിത അനുഭവങ്ങളും പഴയ കാല ഓർമ്മകളും അദ്ദേഹം പ്രവർത്തകരുമായി പങ്കു വെച്ചു.