അബുദാബി : ഇന്ത്യൻ ഇസ്ലാമിക് സെൻ്റർ സാഹിത്യ വിഭാഗത്തിൻ്റെ നേതൃത്വത്തിൽ പുസ്തക ശേഖരണ ക്യാമ്പയിൻ തുടങ്ങി. സെൻ്റർ ലൈബ്രറിയിലേക്ക് കൂടുതൽ പുസ്തകങ്ങൾ ശേഖരിക്കുക എന്ന ലക്ഷ്യം വെച്ച് കൊണ്ട് തുടക്കമായ ക്യാമ്പയിൻ ഗ്രന്ഥശാല ദിനമായ സെപ്റ്റംബർ 14 വരെ നീണ്ടു നിൽക്കും.
ഇന്ത്യൻ ഇസ്ലാമിക് സെൻ്റർ വൈസ് പ്രസിഡണ്ട് വി. പി. കെ. അബ്ദുള്ള അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഹിദായത്തുള്ള പറപ്പൂർ ഉദ്ഘാടനം ചെയ്തു. കെ. എം. സി. സി. നേതാക്കളായ അഷറഫ് പൊന്നാനി, റഷീദ് പട്ടാമ്പി, ഖാദർ ഒളവട്ടൂർ എന്നിവർ ആശംസകൾ നേർന്നു. അഷറഫ് ഹസ്സൈനാർ, മുത്തലിബ് അരയാലൻ, റിയാസ് പത്തനം തിട്ട എന്നിവർ സെൻ്റർ ലൈബ്രറി യിലേക്കുള്ള ഗ്രന്ഥ ശേഖരണ യജ്ഞത്തിൽ പങ്കാളികളായി.
തുടർന്ന് നടന്ന കാവ്യ സദസ്സ്, കവികളും പുസ്തക രചയിതാക്കളുമായ ഫത്താഹ് മുള്ളൂർക്കര, ജുബൈർ ആനക്കര, മുസ്തു ഉർപ്പായി, യൂനുസ് തോലിക്കൽ, മുബീൻ ആനപ്പാറ, മുഹമ്മദ് അലി മാങ്കടവ്, അബ്ദുൽ മജീദ് പൊന്നാനി എന്നിവർ നയിച്ചു.
ശിഹാബ് പുഴാതി, അഷറഫ് ഇരിക്കൂർ, റിയാസ്, അനീസ്, അസ്‌കർ കോങ്ങാട് മൊയ്‌തുപ്പ, യൂസുഫ് ബാവ തുടങ്ങിയവർ നേതൃത്വം നൽകിയ പരിപാടിക്ക് സെൻ്റർ സാഹിത്യ വിഭാഗം സെക്രട്ടറി ജാഫർ കുറ്റിക്കോട് സ്വാഗതവും കൺവീനർ ഹക്കീം എടക്കഴിയൂർ നന്ദിയും പറഞ്ഞു.
പുസ്തകങ്ങൾ എത്തിക്കുവാൻ താല്പര്യമുള്ളവർക്ക് 02 – 642 44 88, 056 773 0756 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.