
ഷാർജ : സാംസ്കാരിക കൂട്ടായ്മ ‘ജ്വാല’ കലാ സാംസ്കാരിക വേദി 12-ാം വാർഷിക ആഘോഷങ്ങൾ ‘ഉത്സവ് 2025’ ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ വെച്ച് നടന്നു. പ്രമുഖ വാഗ്മിയും എഴുത്തുകാരനുമായ വി. കെ. സുരേഷ് ബാബു ഉദ്‌ഘാടനം ചെയ്തു.
ഷാർജ ഇന്ത്യൻ അസോസിയേഷൻ ജനറൽ സെക്രട്ടറി പി. ശ്രീപ്രകാശ്, ഇന്ത്യൻ സോഷ്യൽ സെൻറർ അജ്‌മാൻ സെക്രട്ടറി ചന്ദ്രൻ ബേപ്പ്, ജ്വാല ചെയർമാൻ കെ. ടി. നായർ, ഓഡിറ്റർ സുധീഷ് കുണ്ടം പാറ, വനിതാ ജ്വാല പ്രസിഡണ്ട് ലതാ കുഞ്ഞി രാമൻ, മനോജ് ഇടപ്പണി, ബാല ജ്വാല പ്രസിഡണ്ട് വിനായക് സുന്ദരേശൻ, മാധവൻ അണിഞ്ഞ, ഗംഗാധരൻ രാവണേശ്വരം തുടങ്ങിയവർ സംസാരിച്ചു.
രാജ ശേഖരൻ വെടിത്തറക്കൽ അദ്ധ്യക്ഷത വഹിച്ചു. അനൂപ് മേലത്ത് സ്വാഗതവും സുനിൽ കമ്പിക്കാനം നന്ദിയും പറഞ്ഞു.
പ്രശസ്ത ഗസൽ ഗായകൻ അലോഷിയുടെ ഗസൽ, വനിതാ ജ്വാലയുടെ ചെമ്പടമേളം അരങ്ങേറ്റം, നാടകം, കഥകളി, നൃത്ത-സംഗീത ആവിഷ്കാരം തുടങ്ങിയ വൈവിധ്യങ്ങളായ പരിപാടികൾ അരങ്ങേറി.




































