വി. ഡി. സതീശന്‍ മന്ത്രി സഭ സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

May 18th, 2026

vd-satheesan-sworn-in-kerala-chief-minister-2026-ePathram
തിരുവനന്തപുരം : ഐക്യ ജനാധിപത്യ മുന്നണി സർക്കാർ അധികാരമേറ്റു. മുഖ്യമന്ത്രിയായി വി. ഡി. സതീശന്‍ ദൈവ നാമത്തിൽ സത്യ പ്രതിജ്ഞ ചെയ്തു. ഗവർണ്ണർ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ സത്യ വാചകം ചൊല്ലി ക്കൊടുത്തു.

തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന സത്യ പ്രതിജ്ഞാ ചടങ്ങിൽ പി. കെ. കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, കെ. മുരളീ ധരൻ, മോൻസ് ജോസഫ്, ഷിബു ബേബി ജോൺ, അനൂപ് ജേക്കബ്, സി. പി. ജോൺ, എ. പി. അനിൽ കുമാർ, എൻ. ഷംസുദ്ദീൻ, പി. സി. വിഷ്ണു നാഥ്, റോജി എം. ജോൺ, ബിന്ദു കൃഷ്ണ, എം. ലിജു, കെ. എം. ഷാജി, പി. കെ. ബഷീർ, വി. ഇ. അബ്ദുൾ ഗഫൂർ, ടി. സിദ്ദിഖ്, കെ. എ. തുളസി, ഒ. ജെ. ജനീഷ് എന്നിവരും യഥാക്രമം മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.

പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, കോണ്‍ഗ്രസ്സ് പ്രസിഡണ്ട് മല്ലികാര്‍ജുന്‍ ഖര്‍ഗെ, ലോക് സഭാ പ്രതി പക്ഷ നേതാവ് രാഹുല്‍ ഗാന്ധി, കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപ മുഖ്യമന്ത്രി ഡി. കെ. ശിവകുമാർ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖു, വയനാട് എം. പി. പ്രിയങ്കാ ഗാന്ധി, കെ. സി. വേണു ഗോപാല്‍, മറ്റു രാഷ്ട്രീയ നേതാക്കളും ചീഫ് സെക്രട്ടറി കെ. ജയതിലക്, മറ്റ് ഉദ്യോഗസ്ഥരും വിവിധ മത മേലദ്ധ്യക്ഷന്മാരും ചടങ്ങിൽ സംബന്ധിച്ചു.

Image Credit : A I R

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

മുഖ്യ മന്ത്രിയെ തീരുമാനിച്ചു : വി. ഡി. സതീശന്‍ തിങ്കളാഴ്ച സത്യ പ്രതിജ്ഞ ചെയ്യും

May 14th, 2026

vd-satheesan-epathram
വി. ഡി. സതീശനെ കേരളത്തിന്റെ മുഖ്യമന്ത്രിയായി എ. ഐ. സി. സി. ഔദ്യോഗികമായി പ്രഖ്യാപിച്ചു. നിയമ സഭാ തെരഞ്ഞെടുപ്പ് ഫലം മെയ് നാലിന് പുറത്ത് വന്നു പത്ത് നാളുകൾ നീണ്ട കാത്തിരിപ്പിന് ശേഷമാണ് കോൺഗ്രസ്സ് കേന്ദ്ര നേതൃത്വം വി. ഡി. സതീശനെ മുഖ്യ മന്ത്രിയായി പ്രഖ്യാപിച്ചത്.

ഏപ്രിൽ 9 ന് നടന്ന നിയമ സഭാ തെരഞ്ഞെടുപ്പിൽ ഇടതു പക്ഷത്തെ തറ പറ്റിച്ച് 102 സീറ്റുകൾ നേടി ഉജ്ജ്വല വിജയം കൈവരിച്ച ഐക്യ ജനാധി പത്യ മുന്നണിയുടെ ചരിത്ര വിജയത്തിനു നേതൃത്വം നൽകിയ വി. ഡി. സതീശനുള്ള അംഗീകാരം കൂടി യാണ് ഈ മുഖ്യമന്ത്രി പദം. മെയ് 18 തിങ്കളാഴ്ച വി. ഡി. സതീശന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റെടുക്കും.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

ഹൈക്കമാൻഡ് തീരുമാനം അറിയാൻ കാത്തിരിക്കുന്നു

May 13th, 2026

kunjalikutty1-epathram
മലപ്പുറം : മുഖ്യമന്ത്രി ചർച്ചയിൽ കോൺഗ്രസ്സ് ഹൈക്കമാൻഡിന്റെ തീരുമാനം അറിയുവാനായി കാത്തിരിക്കുന്നു എന്ന് മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി. കെ. കുഞ്ഞാലിക്കുട്ടി. മുഖ്യമന്ത്രി ആരാണ് എന്നതുമായി ബന്ധപ്പെട്ടു ഇന്ന് തന്നെ തീരുമാനം ഉണ്ടാവും എന്നാണു പ്രതീക്ഷ. ഡൽഹി യിൽ നിന്നുള്ള തീരുമാനത്തിനായി കാത്തിരിക്കുകയാണ്. അത് അറിഞ്ഞാൽ ബാക്കി ആലോചിച്ച ശേഷം പറയും.

ലീഗ് എടുക്കേണ്ട തീരുമാനങ്ങൾക്ക് സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മന്ത്രിമാരെ ഉൾപ്പെടെ തീരുമാനിക്കുന്നതും തങ്ങൾ ആയിരിക്കും. പാണക്കാട് ചേർന്ന ലീഗ് നേതൃ യോഗത്തിന് ശേഷം മാധ്യമ ങ്ങളോട് സംസാരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി.

കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി തീരുമാനം ഇനിയും വൈകുന്നതിൽ മുസ്ലിം ലീഗ് അണികൾക്ക് ഇടയിലും കടുത്ത അതൃപ്തി ഉയർന്നു വന്നപ്പോഴാണ് പ്രതിസന്ധി ചർച്ച ചെയ്യാൻ ബുധനാഴ്ച രാവിലെ പത്ത് മണി യോടെ പാണക്കാട് അടിയന്തര യോഗം വിളിച്ചു ചേർത്തത്.

ഐക്യ ജനാധിപത്യ മുന്നണിയുടെ വിജയത്തിനായി പ്രവർത്തിച്ച്‌, തെരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസ് ലീഗിനെ ഒഴിവാക്കി നിർത്തുന്നു എന്നുള്ള തരത്തിൽ ലീഗ് നേതാക്കളും പ്രതികരിച്ചിരുന്നു.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

കേരളത്തെ പരിഹസിച്ച് പ്രധാനമന്ത്രി

May 12th, 2026

congress-leaders-in-kerala-epathram

ഒറ്റയ്ക്ക് ഭൂരിപക്ഷം നേടിയിട്ടും കേരളത്തിൽ സർക്കാർ രൂപീകരിക്കാൻ കോൺഗ്രസിന് കഴിയുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പരിഹസിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. വൻ വിജയം നേടി ഒരാഴ്ച പിന്നിട്ടിട്ടും മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ കണ്ടെത്താൻ കോൺഗ്രസിന് കഴിയാത്തതിനെതിരെയാണ് മോദിയുടെ പരാമർശം.

വി.ഡി. സതീശൻ, കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവരാണ് മുഖ്യമന്ത്രി പദത്തിലേക്കുള്ള പ്രധാന അവകാശികൾ. കോൺഗ്രസ് ഹൈക്കമാൻഡ് അന്തിമ തീരുമാനത്തിലെത്താൻ കഴിയാത്ത സാഹചര്യത്തിലാണ് സർക്കാർ രൂപീകരണം നീളുന്നത്. തുടർച്ചയായ ലോബിയിങ്ങാണ് കാലതാമസത്തിന് കാരണമെന്ന് റിപ്പോർട്ടുകൾ പറയുന്നു.

പാർട്ടി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും ചർച്ചകൾ നടത്തുകയാണ്. ഓരോ വിഭാഗവും തങ്ങളുടെ സ്ഥാനാർത്ഥിക്കായി ലോബി ചെയ്യുന്നതാണ് കാലതാമസത്തിന് കാരണമെന്ന് ഉറവിടങ്ങൾ പറയുന്നു. പ്രതിപക്ഷ നേതാവായ വി.ഡി. സതീശന് സംസ്ഥാന കോൺഗ്രസ് നേതാക്കളിൽ വലിയ പിന്തുണയുണ്ടെങ്കിലും ഹൈക്കമാൻഡ് വേണുഗോപാലിനെ പരിഗണിക്കുന്നതായാണ് സൂചന.

യു.ഡി.എഫ്. 102 സീറ്റുകൾ നേടി വിജയം നേടിയ ശേഷം ഈ ദീർഘിച്ച അനിശ്ചിതാവസ്ഥ പാർട്ടി പ്രവർത്തകർക്കിടയിൽ വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്. വരും ദിവസങ്ങളിൽ തീരുമാനം പ്രതീക്ഷിക്കാമെന്ന് നേതാക്കൾ പറയുന്നു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഐക്യ ജനാധിപത്യ മുന്നണി അധികാരത്തിലേക്ക്

May 4th, 2026

logo-kerala-udf-united-democratic-front-ePathram
കേരളം ഒട്ടാകെ വീശിയടിച്ച ഐക്യ മുന്നണി കൊടുങ്കാറ്റിൽ ഇടതു കോട്ടകൾ തകർന്നു വീണു. രണ്ടാം പിണറായി മന്ത്രി സഭയിലെ 13 മന്ത്രിമാരെയും ഇടതു മുന്നണി കൺവീനർ അടക്കമുള്ള പ്രമുഖരെയും പരാജയപ്പെടുത്തി കൊണ്ടാണ് യു. ഡി. എഫ്. തേരോട്ടം ആരംഭിച്ചത്. 102 സീറ്റുകളാണ് ഐക്യ മുന്നണി നേടിയത്.

2021 ൽ 99 സീറ്റുമായി അധികാരത്തുടർച്ച നേടിയ ഇടതു മുന്നണിക്കു ഇപ്രാവശ്യം 35 സീറ്റിലേക്ക് ഒതുങ്ങേണ്ടി വന്നു.

ഇടതു പക്ഷത്തിന്റെ ഉറച്ച സീറ്റുകളായ തൃക്കരിപ്പൂർ, പയ്യന്നൂർ, തളിപ്പറമ്പ, ഉദുമ, കോഴിക്കോട്, പൊന്നാനി അടക്കമുള്ള ചെങ്കോട്ടകൾ തകർത്തു കൊണ്ടാണ് ഐക്യ ജനാധിപത്യ മുന്നണി മുന്നേറിയത്.

സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് 2021 ലെ തെരഞ്ഞെടുപ്പിൽ തുടർ ഭരണം നേടിയത്. ഏറെ പ്രതീക്ഷകളോടെ രണ്ടാം പിണറായി മന്ത്രിസഭ അധികാരത്തിൽ ഏറിയെങ്കിലും സി. പി. എം. ലെ പടല പിണക്കങ്ങളും മുതിർന്ന നേതാക്കളുടെ കൊഴിഞ്ഞു പോക്കും മുഖ്യ മന്ത്രിയുടെ ധാർഷ്ട്യവും ഈ പരാജയത്തിന് ആക്കം കൂട്ടുന്നു.

പയ്യന്നൂർ മണ്ഡലത്തിൽ മത്സരിച്ച വി. കുഞ്ഞി ക്കൃഷ്ണൻ, അമ്പലപ്പുഴ മത്സരിച്ച ജി. സുധാകരൻ, തളിപ്പറമ്പ യിൽ മത്സരിച്ച ടി. കെ. ഗോവിന്ദൻ തുടങ്ങിയ സി. പി. എം. മുതിർന്ന നേതാക്കൾ പാർട്ടി വിട്ടു ഐക്യ മുന്നണി പിന്തുണയോടെ ശ്രദ്ധേയമായ വിജയം നേടിയതും ഐക്യ മുന്നണിയുടെ തേരോട്ട ത്തിനു സഹായകമായി.

എന്തെല്ലാം ജനക്ഷേമ പദ്ധതികൾ പിണറായി സർക്കാർ പ്രാവർത്തികമാക്കി എങ്കിലും അതൊന്നും കൃത്യമായി ജനങ്ങളിൽ എത്തിക്കുവാൻ കഴിഞ്ഞില്ല. ഭരണ വിരുദ്ധ വികാരം ആഞ്ഞടിച്ചു എന്നുമാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

2 of 1581231020»|

« Previous Page — « Previous « കേരളത്തിൽ വീണ്ടും താമര വിരിഞ്ഞു
Next » — Next Page » വേനൽ മഴ തുടരുന്നു : ഇടി മിന്നൽ ജാഗ്രതാ നിർദ്ദേശം »



  • ടോമിന്‍ ജെ. തച്ചങ്കരി ജയില്‍ മോചിതനായി
  • തുലാവർഷം എത്തുന്നു: ഇടി മിന്നലോടു കൂടിയ അതിശക്ത മഴ പെയ്യും
  • പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു
  • വയോജനങ്ങൾക്ക് ബസ്സിൽ റിസർവ്വേഷൻ ഉറപ്പാക്കും
  • വയോജന ക്ഷേമ ബില്ല് സഭയിൽ അവതരിപ്പിച്ചു
  • സാമ്പത്തിക ഇടപാട് : പിണറായി വിജയന്‍ ഒന്നാം പ്രതിയായി വിജിലന്‍സ് എഫ്. ഐ. ആര്‍.
  • ദേശീയ ആയുർവ്വേദ ദിനാചരണം : തൃശ്ശൂരിൽ പരിപാടി സംഘടിപ്പിച്ചു
  • മഴ വീണ്ടും ശക്തമായി : ജാഗ്രതാ നിർദ്ദേശവുമായി അധികൃതർ
  • അനധികൃത സ്വത്ത് സമ്പാദനം : ടോമിന്‍ ജെ. തച്ചങ്കരിക്കു നാല് വർഷം തടവു ശിക്ഷ
  • സി. പി. എം. നേതാവ് ബേബി ജോൺ അന്തരിച്ചു
  • യാത്രക്കാർ പതിവിലും നേരത്തെ എത്തണം : വിമാന ത്താവളത്തിൽ കൂടുതൽ സുരക്ഷ
  • കർക്കിടകം പെയ്തിറങ്ങി : ദുരിത ജീവിതം തുടരുന്നു
  • ജൂബിലി മിഷൻ ആശുപത്രി നഴ്സസ് സമരം ഒത്തു തീർന്നു
  • വെര്‍ച്വല്‍ ക്യൂ ദര്‍ശന സൗകര്യം ആരംഭിച്ചു
  • ആരോഗ്യ വകുപ്പിലെ ക്രയ വിക്രയങ്ങളിൽ സമഗ്രമായ അന്വേഷണം നടത്തും : മന്ത്രി കെ. മുരളീധരൻ
  • ആഘോഷങ്ങളിലും മത ചടങ്ങുകളിലും യൂണി ഫോമിൽ പങ്കെടുക്കരുത് : ഡി. ജി. പി.
  • വിഴിഞ്ഞം അദാനി ഓഹരി കൈമാറ്റം: സർക്കാർ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി
  • എഫ്‌സിആർഎക്കെതിരെ കേരളം
  • കോഴിക്കോട് നിപ
  • നവജാത ശിശുക്കള്‍ക്കും ആധാര്‍ കാര്‍ഡ്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine