തിരുവനന്തപുരം : കവിയും ഗാന രച യി താവു മായ പഴവിള രമേശന്‍ (83) അന്തരിച്ചു. വാര്‍ദ്ധ ക്യ സഹജ മായ അസുഖങ്ങളെ തുടര്‍ന്ന്‍ ചികില്‍സ യില്‍ ആയിരുന്നു.
കൊല്ലം പെരിനാട് കണ്ടച്ചിറ പഴവിള യില്‍ എന്‍. എ. വേലായുധന്‍ – കെ. ഭാനു ക്കുട്ടി അമ്മ ദമ്പതി കളുടെ മകനാ ണ് പഴവിള രമേശന്‍.
1961 മുതൽ 1968 വരെ കൗമുദി ആഴ്ച പ്പതിപ്പിൽ സഹ പത്രാ ധിപര്‍ ആയി രുന്നു. 1968 മുതൽ 1993 വരെ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂ ട്ടിൽ ജോലി ചെയ്തിരുന്നു.
മഴ യുടെ ജാലകം, ഞാന്‍ എന്റെ കാടു കളിലേക്ക് (കവിതാ സമാ ഹാര ങ്ങള്‍), ഓര്‍മ്മ യുടെ വര്‍ത്ത മാനം. മായാത്ത വരകള്‍, നേര്‍വര (ലേഖന സമാഹാര ങ്ങള്‍) എന്നിവ യാണ് പ്രധാന കൃതി കള്‍. ഞാറ്റടി, ആശംസ കളോടെ, മാളൂട്ടി, അങ്കിള്‍ ബണ്‍, വസുധ തുടങ്ങിയ സിനികള്‍ക്കു വേണ്ടി ഗാന രചന നിര്‍വ്വ ഹിച്ചു.
സമഗ്ര സംഭാവന ക്കുള്ള കേരള സാഹിത്യ അക്കാ ദമി പുരസ്‌കാരം ലഭിച്ചി ട്ടുണ്ട്. ഫിലിം ക്രിട്ടിക്സ് അവാർഡ്, പി. കുഞ്ഞി രാമൻ നായർ അവാർഡ്, അബു ദാബി ശക്തി അവാർഡ് തുടങ്ങിയ പുരസ്കാരങ്ങള്‍ അദ്ദേഹ ത്തെ തേടി എത്തിയിരുന്നു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള സാംസ്കാരിക വ്യക്തിത്വം, ചരമം, സാമൂഹികം, സാഹിത്യം