മെഹ്‌ഫിൽ മേരെ സനം ഡിസംബർ 17 ഞായറാഴ്ച ഷാര്‍ജയില്‍

November 14th, 2023

logo-mehfil-dubai-nonprofit-organization-ePathram
ദുബായ് : കലാ സാഹിത്യ സാംസ്കാരിക കൂട്ടായ്മയായ മെഹ്ഫിൽ ഇന്‍റർ നാഷണൽ ഒരുക്കുന്ന രണ്ടാമത് ‘മെഹ്‌ഫിൽ മേരെ സനം’ എന്ന കലാ വിരുന്ന് 2023 ഡിസംബർ 17 ഞായറാഴ്ച വൈകുന്നേരം ആറു മണി മുതല്‍ ഷാർജ ഇന്ത്യൻ അസ്സോസിയേഷൻ ഹാളിൽ നടക്കും. പ്രശസ്ത നടന്‍ ശിവജി ഗുരുവായൂർ മുഖ്യ അതിഥി ആയിരിക്കും.

മെഹ്‌ഫിൽ മ്യൂസിക് ആൽബം ഫെസ്റ്റിവൽ മത്സര ഫല പ്രഖ്യാപനവും പുരസ്കാര വിതരണവും നടക്കും. കൂടാതെ ഗാനമേള, മിമിക്രി, വിവിധ നൃത്ത നൃത്യങ്ങള്‍ അടക്കം വിവിധ്യമാര്‍ന്ന കലാ പരിപാടികളും അരങ്ങേറും.

- pma

വായിക്കുക: , , , , , , ,

Comments Off on മെഹ്‌ഫിൽ മേരെ സനം ഡിസംബർ 17 ഞായറാഴ്ച ഷാര്‍ജയില്‍

എം. എൻ. കാരശ്ശേരിക്ക് എം. പി. മന്മഥന്‍ പുരസ്കാരം

November 8th, 2023

prof-m-n-karassery-bags-m-p-manmadhan-award-ePathram
കൊച്ചി : പ്രൊഫ. എം. പി. മന്മഥന്‍റെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ പുരസ്കാരം എം. എൻ. കാരശ്ശേരിക്ക് സമ്മാനിക്കും.

അക്ഷയ പുസ്തക നിധി ജൂബിലി ആഘോഷങ്ങളുടെ ഭാഗമായിഎബനേസർ എജ്യുക്കേഷണൽ അസ്സോസ്സിയേഷനുമായി സഹകരിച്ചു കൊണ്ടാണ് എം. പി. മന്മഥൻ പുരസ്കാരം നല്‍കുന്നത്. ഒരു ലക്ഷം രൂപയും ശില്പവും സാക്ഷ്യ പത്രവും അടങ്ങുന്നതാണ് പുരസ്കാരം.

എം. ലീലാവതി, വൈശാഖൻ, പായിപ്ര രാധാകൃഷ്ണൻ എന്നിവര്‍ അടങ്ങുന്ന സമിതിയാണ് പുരസ്കാരം നിര്‍ണ്ണയിച്ചത്.

അക്ഷയ പുസ്തക നിധി പ്രസിഡണ്ട് പായിപ്ര രാധാ കൃഷ്ണന്‍റെ അദ്ധ്യക്ഷതയിൽ നവംബർ 27 തിങ്കളാഴ്ച എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോം ഓഡിറ്റോറിയ ത്തിൽ നടക്കുന്ന എം. പി. മന്മഥൻ അനുസ്മരണ സമ്മേളനത്തിൽ പുരസ്കാരം സമ്മാനിക്കും.

സൗജന്യ പുസ്തക വിതരണ പദ്ധതിയായ അക്ഷയ ജ്യോതിസ്സ് രഞ്ജി പണിക്കര്‍ ഉദ്ഘാടനം ചെയ്യും.

- pma

വായിക്കുക: , , , , ,

Comments Off on എം. എൻ. കാരശ്ശേരിക്ക് എം. പി. മന്മഥന്‍ പുരസ്കാരം

സാംസ്‌കാരിക വേദിയുടെ പത്മരാജൻ പുരസ്കാരം രഞ്ജി പണിക്കര്‍ക്ക്

November 6th, 2023

samskarika-vedhi-drishyam-3-ePathram
അബുദാബി : കലാ സാംസ്കാരിക കൂട്ടായ്മയായ അബുദാബി സാംസ്‌കാരിക വേദിയുടെ മൂന്നാമത് പത്മരാജൻ പുരസ്കാരം, പ്രശസ്ത തിരക്കഥാ കൃത്തും നടനും സംവിധായകനുമായ രഞ്ജി പണിക്കര്‍ക്കു സമ്മാനിക്കും എന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മലയാള സിനിമക്കു നല്‍കിയ സമഗ്ര സംഭാവനകളെ മാനിച്ചു കൊണ്ടാണ് പുരസ്കാരം. 2023 ഡിസംബർ ഒൻപതിന് ഇന്ത്യൻ ഇസ്ലാമിക് സെന്‍ററിൽ വെച്ച് നടക്കുന്ന ‘ദൃശ്യം-3’ എന്ന അബുദാബി സാംസ്‌കാരിക വേദിയുടെ പരിപാടി യിൽ വെച്ച് അവാർഡ് ദാനം നിര്‍വ്വഹിക്കും എന്നും ഭാരവാഹികൾ പറഞ്ഞു.

actor-writer-director-renji-panicker-ePathram

രഞ്ജി പണിക്കര്‍

എഴുത്തുകാരും മാധ്യമ പ്രവര്‍ത്തകരുമായ കെ. എഫ്. ജോർജ്ജ്, പി. വി. ഷാജി കുമാർ, ഷജിൽ കുമാർ എന്നിവര്‍ അടങ്ങിയ ജൂറിയാണ് രഞ്ജി പണിക്കരെ തെരഞ്ഞെടുത്തത്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പത്മരാജൻ പുരസ്കാരം. ഗന്ധർവ്വ സംവിധായകൻ പി. പത്മരാജന്‍റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ അവാർഡിന് സിനിമ യുടെ സമഗ്ര മേഖലകളിലും തിളങ്ങി നിൽക്കുന്ന രഞ്ജി പണിക്കർ എന്ത് കൊണ്ടും അർഹന്‍ ആണെന്നു ജൂറി വിലയിരുത്തി.

abudhabi-samskarika-vedhi-padmarajan-award-3-ePathram

സാംസ്കാരികവേദി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍

കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി അബുദാബിയിലെ കലാ സാംസ്‌കാരിക ജീവകാരുണ്യ പ്രവർത്തന രംഗത്തെ നിറ സാന്നിദ്ധ്യമാണ് അബുദാബി സാംസ്‌കാരിക വേദി. പി. പത്മരാജന്‍റെ പേരിൽ 2015 മുതലാണ് അവാർഡ് ഏർപ്പെടുത്തിയത്. ഓരോ നാലു വര്‍ഷം കൂടുമ്പോഴാണ് അവാർഡ് നല്‍കി വരുന്നത്.

പി. പത്മരാജന്‍ കൂടെവിടെ എന്ന സിനിമയിലൂടെ പരിചയപ്പെടുത്തിയ നടന്‍ റഹ്മാന്‍ ആദ്യ പുരസ്കാരം 2015 ൽ ഏറ്റു വാങ്ങി. തുടര്‍ന്ന്, നടി സുരഭി ലക്ഷ്മി 2019 ൽ രണ്ടാമത്തെ പുരസ്കാരം സ്വീകരിച്ചു.

സാംസ്‌കാരിക വേദി രക്ഷാധികാരി കേശവൻ ലാലി, ദൃശ്യം-3 കൺവീനർ അനൂപ് നമ്പ്യാർ, സാംസ്‌കാരിക വേദി പ്രസിഡണ്ട് ടി. വി. സുരേഷ്‌ കുമാർ, ജനറൽ സെക്രട്ടറി ബിമൽ കുമാർ, ട്രഷറർ മുജീബ് അബ്ദുൽ സലാം, വർക്കിംഗ് പ്രസിഡണ്ട് സാബു അഗസ്റ്റിൻ, പ്രോഗ്രാം ഡയറക്ടർ എം. കെ. ഫിറോസ്, പ്രോഗ്രാം കൺവീനർ സലിം നൗഷാദ്, ആർട്സ് സെക്രട്ടറിമാരായ റാഫി പെരിഞ്ഞനം, മുഹമ്മദ് ഷഹാൽ, കോഡിനേറ്റർ സഗീർ, ഹിഷാം എന്നിവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.

മുൻ വർഷങ്ങളിലെ പോലെ തന്നെ വേറിട്ട കലാ സാംസ്കാരിക പരിപാടികൾ ‘ദൃശ്യം-3’ ൻ്റെ ഭാഗമായി അരങ്ങേറും എന്നും സംഘാടകർ അറിയിച്ചു.

 

- pma

വായിക്കുക: , , , , , , , ,

Comments Off on സാംസ്‌കാരിക വേദിയുടെ പത്മരാജൻ പുരസ്കാരം രഞ്ജി പണിക്കര്‍ക്ക്

ഗായിക വിളയില്‍ ഫസീല അന്തരിച്ചു

August 12th, 2023

singer-vilayil-fazeela-ePathram
കോഴിക്കോട് : പ്രശസ്ത ഗായിക വിളയില്‍ ഫസീല (63) അന്തരിച്ചു. കോഴിക്കോട് വെള്ളി പറമ്പിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിൽ അരീക്കോട് മുതുവല്ലൂര്‍ പഞ്ചായത്തിലെ വിളയില്‍ എന്ന പ്രദേശത്ത് കേളന്‍-ചെറു പെണ്ണ് ദമ്പതികളുടെ മകള്‍ വിളയില്‍ വത്സല ഇസ്ലാം മതം സ്വീകരിച്ച് ഫസീല എന്ന പേരില്‍ അറിയപ്പെട്ടു.

ഗായകനും സംഗീത സംവിധായകനുമായിരുന്ന വി. എം. കുട്ടി മാഷിന്‍റെ ശിക്ഷണ ത്തില്‍ ആയിരുന്നു വിളയില്‍ ഫസീലയുടെ വേദികളിലേക്കുള്ള അരങ്ങേറ്റം. മാപ്പിള പ്പാട്ടുകളിലൂടെ പ്രശസ്തയായി തീര്‍ന്ന വിളയില്‍ വല്‍സല പില്‍ക്കാലത്ത് നിരവധി സിനിമകളിലും പിന്നണി പാടിയിട്ടുണ്ട്.

ഫോക് ലോര്‍ അക്കാദമി ലൈഫ് അച്ചീവ്‌ മെന്‍റ് അവാര്‍ഡ്, മാപ്പിളകലാ അക്കാദമി പുരസ്കാരം, മാപ്പിള കലാ രത്നം അവാര്‍ഡ്, കൂടാതെ ഗള്‍ഫിലെ നിരവധി സംഘടനകളുടെ പുരസ്കാരങ്ങളും നേടിയിട്ടുണ്ട്.

- pma

വായിക്കുക: , , ,

Comments Off on ഗായിക വിളയില്‍ ഫസീല അന്തരിച്ചു

നിനവ് ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ : പോസ്റ്റർ പ്രകാശനം ചെയ്തു

June 29th, 2023

ninavu-samskarika-vedhi-short-film-ePathram

അബുദാബി : നിനവ് സാംസ്‌കാരിക വേദി അബു ദാബിയില്‍ സംഘടിപ്പിക്കുന്ന രണ്ടാമത് നിനവ് ഇന്‍റര്‍ നാഷണല്‍ മലയാളം ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ – സീസണ്‍ 2 (NIFF- Season 2) പോസ്റ്റർ പ്രകാശനം അബു ദാബി മലയാളി സമാജം പ്രസിഡണ്ട് റഫീഖ് കയനയിൽ നിർവ്വഹിച്ചു. ഡോക്ടർ മീര ജയശങ്കർ മുഖ്യാഥിതി ആയിരുന്നു.

ninavu-samskarika-vedhi-short-film-competition-niff-season-2-poster-release-ePathram

സമാജം ജനറൽ സെക്രട്ടറി എം. യു. ഇർഷാദ്, വൈസ് പ്രസിഡണ്ട് രേഖിൻ സോമൻ, ട്രഷറർ അജാസ് അപ്പാടത്, നിനവ് സാംസ്‌കാരിക വേദി പ്രസിഡണ്ട് മഹേഷ്‌, സെക്രട്ടറി ദീപക്, ഫിലിം ഫെസ്റ്റിവൽ കമ്മിറ്റി ചെയർമാൻ കെ. വി. ബഷീർ, കൺവീനർ അജിത്, മറ്റു ഭാരവാഹികളും സംബന്ധിച്ചു.

മുൻ വർഷം സംഘടിപ്പിച്ച മത്സരത്തിന്‍റെ വൻ വിജയത്തെ തുടർന്ന് ഒരുക്കുന്ന NIFF- Season2 മത്സരം 2023 ഒക്ടോബർ മാസത്തിൽ നടത്തും എന്ന് സംഘാടക സമിതി അറിയിച്ചു. മത്സരത്തിലേക്കുള്ള സിനിമകള്‍ സ്വീകരിക്കുന്ന അവസാന തിയ്യതി 2023 സെപ്റ്റംബർ 10

കൂടുതൽ വിവരങ്ങൾക്ക് +971 50 591 3876, +971 50 273 7406 എന്നീ ഫോൺ നമ്പറുകളിലും ninavusv @ gmail.com എന്ന ഇ- മെയിൽ വിലാസത്തിലും ബന്ധപ്പെടുക.

- pma

വായിക്കുക: , , , ,

Comments Off on നിനവ് ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ : പോസ്റ്റർ പ്രകാശനം ചെയ്തു

Page 4 of 24« First...23456...1020...Last »

« Previous Page« Previous « പെരുന്നാൾ അവധി ദിവസങ്ങളിൽ ടോൾ, പാർക്കിംഗ് എന്നിവ സൗജന്യം
Next »Next Page » ഇന്തോ – യു. എ. ഇ. സാംസ്‌കാരിക സമന്വയ വർഷാചരണത്തിന് തുടക്കമായി »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha