മലബാർ പ്രവാസി കമ്മിറ്റി എം. ടി. യുടെ വേർപാടിൽ അനുശോചിച്ചു

December 28th, 2024

kmcc-remembering-m-t-vasudevan-nair-ePathram

ദുബായ്: എഴുത്തിൻ്റെ കുലപതി എം. ടി. വാസുദേവൻ നായരുടെ നിര്യാണത്തിൽ മലബാർ പ്രവാസി (യു. എ. ഇ.) കമ്മിറ്റി അനുശോചിച്ചു.

കാലാന്തരങ്ങൾക്കു സാക്ഷിയാവുന്ന അക്ഷരങ്ങൾ സമ്പുഷ്ടമാക്കിയ കൃതികളിലൂടെയും ചലച്ചിത്ര മേഖലയിൽ കാമ്പുള്ള തിരക്കഥകളിലൂടെയും പത്ര മാധ്യമങ്ങളിലെ ചിന്തോദ്ധീപമായ ലേഖനങ്ങളി ലൂടെയും ഭാഷണങ്ങളിലൂടെയും മലയാള ഭാഷയെ ലോകത്തിൻ്റെ ഉന്നതങ്ങളിൽ എത്തിച്ച മഹാ പ്രതിഭ യായിരുന്നു എം. ടി.

അദ്ദേഹത്തിൻ്റെ വിയോഗം മലയാള ഭാഷക്കും സാഹിത്യ-ചലച്ചിത്ര മേഖലക്കും നികത്താനാവാത്ത നഷ്ടമാണ് എന്നും യോഗം അഭിപ്രായപ്പെട്ടു. മലബാർ പ്രവാസി (യു. എ. ഇ.) പ്രസിഡണ്ട് ജമീൽ ലത്തീഫ് അദ്ധ്യക്ഷത വഹിച്ചു. മോഹൻ എസ്. വെങ്കിട്ട് അഡ്വ. മുഹമ്മദ് സാജിദ്, മലയിൽ മുഹമ്മദ് അലി എന്നിവർ സംസാരിച്ചു.

- pma

വായിക്കുക: , , , , , , ,

Comments Off on മലബാർ പ്രവാസി കമ്മിറ്റി എം. ടി. യുടെ വേർപാടിൽ അനുശോചിച്ചു

ടി. എച്ച്. മുസ്തഫയുടെ നിര്യാണം : ഗ്ലോബൽ പ്രവാസി അസോസ്സിയേഷൻ അനുശോചിച്ചു

January 17th, 2024

global-ravasi-association-condolence-meet-for-t-h-musthafa-ePathram
ഷാർജ : മുതിർന്ന കോൺഗ്രസ്സ് നേതാവും മുൻ ഭക്ഷ്യ മന്ത്രിയുമായ ടി. എച്ച്. മുസ്തഫയുടെ നിര്യാണത്തിൽ ഗ്ലോബൽ പ്രവാസി അസോസ്സിയേഷൻ അനുശോചന യോഗവും പ്രാർത്ഥനാ സദസ്സും സംഘടിപ്പിച്ചു.

ഭക്ഷ്യ മന്ത്രിയായിരുന്ന കാലത്ത് അദ്ദേഹം പൊതു വിതരണ സമ്പ്രദായം ശക്തിപ്പെടുത്തുന്നതിനും കേരളത്തിലെ ജനങ്ങൾക്ക് പോഷകാഹാരം ലഭ്യമാക്കി ആരോഗ്യമുള്ള തലമുറയെ വാർത്തെടുക്കുവാനും വേണ്ടി നിരവധി നടപടികൾ സ്വീകരിച്ചിരുന്നു എന്ന് ഗ്ലോബൽ പ്രവാസി അസോസ്സിയേഷൻ ചെയർമാൻ സലാം പാപ്പിനിശ്ശേരി അനുസ്മരിച്ചു.

global-pravasi-association-organize-condolence-meet-and-prayer-for-t-h-musthafa-ePathram

ഷാർജയിലുലെ ദമാസ് 2000ൽ സംഘടിപ്പിച്ച ചടങ്ങിൽ അഡ്വ.യാസിർ സഖാഫി പ്രാർത്ഥനക്കു നേതൃത്വം നൽകി. അഡ്വ. മുഹമ്മദ് അബ്ദുല്‍ റഹ്മാന്‍ അല്‍ സുവൈദി, ലുഅയ് അബൂ അംറ, ഫർസാന അബ്ദുൽ ജബ്ബാർ, നിഹാസ് ഹാഷിം തുടങ്ങിയവർ സംബന്ധിച്ചു.

 

- pma

വായിക്കുക: , ,

Comments Off on ടി. എച്ച്. മുസ്തഫയുടെ നിര്യാണം : ഗ്ലോബൽ പ്രവാസി അസോസ്സിയേഷൻ അനുശോചിച്ചു

മാമുക്കോയയുടെ നിര്യാണത്തിൽ അനുശോചിച്ചു

April 27th, 2023

actor-mamukkoya-ePathram
ദുബായ് : വൈവിധ്യങ്ങളായ കഥാപാത്രങ്ങള്‍ മലയാള സിനിമക്ക് നല്‍കിയ അതുല്യ നടന്‍ മാമുക്കോയ യുടെ നിര്യാണത്തില്‍ യു. എ. ഇ. കോഴിക്കോട് ജില്ലാ പ്രവാസി ഫോറം അനുശോചിച്ചു.

കോഴിക്കോടിന്‍റെ ഭാഷാ ശൈലിയിലൂടെ, മികച്ച അഭിനയത്തിലൂടെ ലോക മലയാളികളുടെ ഇഷ്ടക്കാരന്‍ ആയി മാറിയ കലാകാരന്‍, കോഴിക്കോട് പട്ടണത്തിലെ കല്ലായി മരമില്ലിൽ സാധാരണ ജീവിതം തുടങ്ങി നാടകങ്ങളിലൂടെയും ചലച്ചിത്രങ്ങളിലൂടെയും ആബാല വൃദ്ധം ജനങ്ങളുടെയും മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ കലാകാരന്‍ ആയിരുന്നു മാമുക്കോയ.

സാമൂഹ്യ-സാംസ്‌കാരിക രംഗത്തും അദ്ദേഹം വ്യക്തി മുദ്ര പതിപ്പിച്ചു. യു. എ. ഇ. യിൽ നിത്യ സന്ദര്‍ശകനും കൂടിയായിരുന്ന അദ്ദേഹം പ്രവാസികളെ ഏറെ സ്നേഹിച്ചിരുന്നു. അദ്ദേഹത്തിന്‍റെ വേർപാടിൽ ‘കോഴിക്കോട് ജില്ലാ പ്രവാസി’ യുടെ അഗാധമായ അനുശോചനം രേഖപ്പെടുത്തി.

പ്രസിഡണ്ട് ജമീൽ ലത്തീഫ് അദ്ധ്യക്ഷത വഹിച്ചു. മോഹൻ എസ്. വെങ്കിട്ട്, അഡ്വ. മുഹമ്മദ് സാജിദ്, രാജൻ കൊളാവിപാലം, മനയിൽ മുഹമ്മദ് അലി തുടങ്ങിയവർ സംസാരിച്ചു.

- pma

വായിക്കുക: , , , , ,

Comments Off on മാമുക്കോയയുടെ നിര്യാണത്തിൽ അനുശോചിച്ചു


« കൊച്ചി വാട്ടര്‍ മെട്രോ നാടിനു സമര്‍പ്പിച്ചു
പതിനൊന്നാമത് അന്താരാഷ്ട്ര ഓട്ടിസം കോൺഫറൻസ് അബുദാബിയില്‍ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha