നികുതി വെട്ടിപ്പ് : നടി അമലാ പോളിനെതിരെ അന്വേഷണം

October 29th, 2017

amala_epathram

പോണ്ടിച്ചേരി : റോഡ് നികുതിയിനത്തിൽ 20 ലക്ഷത്തിന്റെ നികുതി വെട്ടിപ്പ് നടത്തിയതിന്റെ പേരിൽ പ്രശസ്ത സിനിമാതാരം അമലാ പോളിനെതിരെ അന്വേഷണം. അമലയുടെ പുതിയ ബെൻസ് കാർ രജിസ്റ്റർ ചെയ്തിരിക്കുന്നത് അവരെ നേരിട്ട് അറിയുക പോലും ചെയ്യാത്ത പോണ്ടിച്ചേരിയിലുള്ള ഒരു എഞ്ചിനീയറിങ്ങ് വിദ്യാർഥിയുടെ പേരിലാണെന്ന് വ്യക്തമായി.

ഒരു കോടി 12 ലക്ഷം രൂപ വിലയുള്ള മെർസിഡിസ് എ ക്ലാസ്സ് ബെൻസ് കേരളത്തിൽ രജിസ്റ്റർ ചെയ്യണമെങ്കിൽ നികുതിയിനത്തിൽ 20 ലക്ഷം അടക്കണമെന്ന സാഹചര്യത്തിൽ വ്യാജ വിലാസം ഉപയോഗിച്ച് വെറും ഒന്നേകാൽ ലക്ഷം രൂപയ്ക്ക് പോണ്ടിച്ചേരിയിൽ വെച്ച് രജിസ്റ്റർ ചെയ്യുകയായിരുന്നു. ഏഴു വർഷം വരെ തടവ് ലഭിക്കാവുന്ന ശിക്ഷയാണിത്. പോണ്ടിച്ചേരിയിലാണ് രജിസ്റ്റർ ചെയ്തതെങ്കിലും ബെൻസ് ഓടുന്നത് കൊച്ചി ഇടപ്പള്ളിയിലാണ്.

- അവ്നി

വായിക്കുക: , , , ,

Comments Off on നികുതി വെട്ടിപ്പ് : നടി അമലാ പോളിനെതിരെ അന്വേഷണം

പുനത്തിൽ കുഞ്ഞബ്​ദുള്ള അന്തരിച്ചു

October 27th, 2017

punathil-kunjabdulla-ePathram
കോഴിക്കോട് : പ്രശസ്ത സാഹിത്യ കാരൻ പുനത്തിൽ കുഞ്ഞബ്ദുള്ള (77) അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രി യിൽ രാവിലെ എട്ടു മണി യോടെ യായി രുന്നു മരണം. അസുഖ ബാധിതനായി ചികില്‍സ യില്‍ ആയി രുന്നു.

കേന്ദ്ര സാഹിത്യ അക്കാദമിയുടേയും കേരള സാഹിത്യ അക്കാ ദമിയുടേയും പുരസ്കാര ങ്ങള്‍ നേടിയ ‘സ്മാരക ശില കൾ’ കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ ‘മല മുകളിലെ അബ്ദുള്ള’, വിശ്വ ദീപം അവാര്‍ഡ് നേടിയ ‘മരുന്ന്’, ‘കന്യാ വനങ്ങള്‍’ പ്രമുഖ എഴുത്തു കാര നായ സേതു വുമായി ചേർന്ന് രചിച്ച ‘നവ ഗ്രഹ ങ്ങളുടെ തട വറ’, ജൂത ന്മാരുടെ ശ്മശാനം, ഹനു മാൻ സേവ, അകമ്പടി ക്കാരി ല്ലാതെ, കണ്ണാടി വീടുകൾ എന്നിവ യാണു ശ്രദ്ധേയ മായ രചനകള്‍. കേരള സാഹിത്യ അക്കാദമി വിശിഷ്ട അംഗത്വം ലഭിച്ചിട്ടുണ്ട്.

കോഴിക്കോട് വടകര യില്‍ മമ്മു – സൈന ദമ്പതികളുടെ മകനായി 1940 ഏപ്രില്‍ മൂന്നിന് ആയിരുന്നു ജനനം. തലശ്ശേരി ബ്രണ്ണൻ കോളജി ലും അലിഗഢ് മുസ്ലീം സർവ്വ കലാ ശാല യിലും വിദ്യാ ഭ്യാസം പൂര്‍ത്തി യാക്കി. എം. ബി. ബി. എസ്. ബിരുദ ധാരി യായ ഇദ്ദേഹം ഡോക്ട റായി സേവനം അനുഷ്ടിച്ചിരുന്നു

- pma

വായിക്കുക: , , ,

Comments Off on പുനത്തിൽ കുഞ്ഞബ്​ദുള്ള അന്തരിച്ചു

ഐ.വി ശശി അന്തരിച്ചു

October 24th, 2017

i v sasi_epathram

ചെന്നൈ : പ്രശസ്ത സംവിധായകൻ ഐ.വി ശശി അന്തരിച്ചു. ശ്വാസം മുട്ടലിനെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു അന്ത്യം. 69 വയസ്സായിരുന്നു. പ്രശസ്ത സിനിമാതാരം സീമയാണ് ഭാര്യ. നിരവധി ഹിറ്റ് സിനിമകൾ സംവിധാനം ചെയ്തിട്ടുള്ള അദ്ദേഹത്തിന്റെ മരണം സിനിമാലോകത്തിന് തീരാനഷ്ടമാണ്.

മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി 150 ലേറെ സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്. വാണിജ്യ സിനിമകളിൽ പുതുവഴി തെളിയിക്കുകയും നടൻമാരെ സൂപ്പർ താരങ്ങളാക്കുന്നതിൽ പ്രധാന പങ്കു വഹിക്കുകയും ചെയ്ത സംവിധായകനാണ് ഐ വി ശശി. ദേശീയ പുരസ്കാര ജേതാവായ അദ്ദേഹത്തെ സംസ്ഥാന സർക്കാർ 2015 ൽ ജെ സി ഡാനിയേൽ പുരസ്കാരം നൽകി ആദരിച്ചിരുന്നു.2009 ൽ പുറത്തിറങ്ങിയ വെള്ളത്തൂവൽ ആണ് അവസാന ചിത്രം.

- അവ്നി

വായിക്കുക: ,

Comments Off on ഐ.വി ശശി അന്തരിച്ചു

വയലാര്‍ അവാര്‍ഡ് ടി. ഡി. രാമകൃഷ്ണന്

October 8th, 2017

ayalar-award-for-td-ramakrishnan-ePathram
തിരുവനന്തപുരം : ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡ് ടി. ഡി. രാമ കൃഷ്ണന്. ഒരു ലക്ഷം രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്ന താണ് പുരസ്‌കാരം. വയലവാര്‍ രാമ വര്‍മ്മയുടെ ചരമ ദിനമായ ഒക്ടോബര്‍ 27ന് പുരസ്‌കാരം സമ്മാനിക്കും.

2014 ല്‍ പ്രസിദ്ധികരിച്ച ‘സുഗന്ധി എന്ന ആണ്ടാള്‍ ദേവ നായകി’ എന്ന നോവലി ലൂടെ യാണ് ടി. ഡി. രാമ കൃഷ്ണനെ വയലാര്‍ പുരസ്കാരം തേടി എത്തിയത്. പ്രൊഫസര്‍. തോമസ് മാത്യു, ഡോ. കെ. പി. മോഹനന്‍, ഡോ. അനില്‍ കുമാര്‍ എന്നിവര്‍ ആയി രുന്നു അവാര്‍ഡ് കമ്മിറ്റി അംഗങ്ങള്‍.

- pma

വായിക്കുക: , ,

Comments Off on വയലാര്‍ അവാര്‍ഡ് ടി. ഡി. രാമകൃഷ്ണന്

വേള്‍ഡ് മലയാളി ഫെഡ റേഷന്‍ ദുബായ് ചാപ്റ്റർ രൂപീകരിച്ചു

August 10th, 2017

wmf-logo-world-malayalee-federation-ePathram
ദുബായ് : ആഗോള പ്രവാസി കൂട്ടായ്മ യായ വേള്‍ഡ് മലയാളി ഫെഡ റേഷന്‍ ദുബായ് ചാപ്റ്റർ രൂപീകര ണവും കുടുംബ സംഗമ വും ഷാർജ യിൽ വെച്ച് നടന്നു. ചടങ്ങിൽ മുഖ്യ അതിഥി യായി സംബ ന്ധിച്ച ഫെഡ റേഷന്‍ ഗ്ലോബൽ കോഡി നേറ്റർ പ്രിൻസ് പള്ളി ക്കുന്നേൽ (ആസ്ട്രിയ) കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു.

wmf-dubai-meet-prince-pallikkunnel-ePathram

പ്രിന്‍സ് പള്ളിക്കുന്നേല്‍ സംഗമം ഉല്‍ഘാടനം ചെയ്യുന്നു

ഫെഡറേഷന്‍ ദുബായ് ചാപ്റ്റർ പ്രസിഡണ്ട് സിയാദ് കൊടുങ്ങല്ലൂർ, ജനറൽ സെക്രട്ടറി സാബുവർഗ്ഗീസ്, ട്രഷറർ സി. പി. വീരാൻകുട്ടി, വൈസ് പ്രസിഡന്റു മാരായ ശ്രീവിദ്യാ സജീഷ്, ഫാരിഷ് മൊയ്തീന്‍, സെക്ര ട്ടറി മാരായ ഷഹനാസ്, സാദിഖ് അസീസ് എന്നിവരുടെ നേതൃത്വ ത്തിൽ 17 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെ ടുത്തു. ജയിംസ് മാത്യു, ഡോ. ഷിഹാ ബുദ്ദീന്‍, നൗഷാദ് പി. ഷാഹുല്‍, സുനില്‍ അലി എന്നിവ രാണ് രക്ഷാധി കാരി കള്‍.

wmf-dubai-siyad-sabu-veerankutty-ePathram

പ്രസി: സിയാദ്, സെക്ര: സാബു വർഗ്ഗീസ്, ട്രഷ: സി. പി. വീരാൻകുട്ടി

ഫെഡറേഷന്‍ യു. എ. ഇ. കോഡി നേറ്റര്‍ ഫിറോസ് മണ്ണാർ ക്കാട് അദ്ധ്യക്ഷത വഹിച്ചു. അഡ്വക്കേറ്റ് എ. എസ്. ധീരജ്, തമിഴ് സിനിമാ സംവിധാ യകനും മലയാളി യുമായ യു. ജയ കൃഷ്ണൻ, ഡോ. ഷിഹാ ബുദ്ദീന്‍, സുബൈർ തളിപ്പറമ്പ്, പി. എം. അബ്ദുൽ റഹിമാൻ, യാസിർ ഹമീദ്, ശരീഫ് മാന്നാർ, ഫെഡ റേഷൻ അലൈൻ കോഡി നേറ്റർ നൗഷാദ് വളാഞ്ചേരി തുടങ്ങിയവര്‍ ആശംസ കള്‍ അര്‍പ്പിച്ചു. അനന്ത ലക്ഷ്മി, അമൃതാ മനോജ്, മാളവിക മനോജ് എന്നിവര്‍ കവിത കള്‍ ആലപിച്ചു. അംഗ ങ്ങളെ പരിചയ പ്പെടു ത്തുവാന്‍ യാസിർ ഹമീദ് നേതൃത്വം നല്‍കി.

world-malayalee-wmf-dubai-chapter-ePathram
56 രാജ്യ ങ്ങളിലെ മലയാളി കൾ അംഗ ങ്ങളായ വേള്‍ഡ് മലയാളി ഫെഡറേഷന്റെ ആദ്യ ലോകസമ്മേളനം ഓസ്ട്രിയ യിലെ വിയന്നയിൽ 2017 നവംബർ 2, 3 തിയ്യതി കളിൽ നടക്കും എന്നും ദുബായ് ചാപ്റ്റർ പ്രതി നിധി കൾ പരിപാടി യിൽ സംബന്ധിക്കും എന്നും സംഘാടകർ അറിയിച്ചു.

വിശദ വിവരങ്ങള്‍ക്ക് : സിയാദ് കൊടുങ്ങല്ലൂർ- 050 42 73 433

- pma

വായിക്കുക: , , , , , , , , , , , , ,

Comments Off on വേള്‍ഡ് മലയാളി ഫെഡ റേഷന്‍ ദുബായ് ചാപ്റ്റർ രൂപീകരിച്ചു

Page 10 of 12« First...89101112

« Previous Page« Previous « അപകട കരമായി വാഹനം ഓടിച്ച 5150 ഡ്രൈവര്‍ മാര്‍ക്ക് പിഴ
Next »Next Page » ഏഴു മാസത്തിനിടെ അബുദാബി പോലീസിന് ലഭിച്ചത് 15 ലക്ഷത്തോളം ഫോണ്‍ വിളികള്‍ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha