ഔദ്യോഗിക പ്രാര്‍ത്ഥനാ ഗാനം വേണം : മുഖ്യമന്ത്രി

May 27th, 2018

pinarayi-vijayan-epathram
തൃശ്ശൂര്‍ : കേരളത്തിന് ഒരു ഔദ്യോഗിക പ്രാര്‍ത്ഥനാ ഗാനം തെരഞ്ഞെടുക്കണം എന്ന് മുഖ്യ മന്ത്രി പിണറായി വിജയന്‍. ചടങ്ങു കള്‍ ഉല്‍ഘാടനം ചെയ്യുമ്പോള്‍ വിശ്വാ സികള്‍ അല്ലാത്ത വരും നിലവിളക്ക് കൊളു ത്തുന്നുണ്ട്. ദീപം എന്ന അര്‍ത്ഥ ത്തില്‍ മാത്രം അതിനെ എടുത്താല്‍ മതി. എന്നാല്‍ ചടങ്ങു കളിലെ പ്രാര്‍ത്ഥന കള്‍ ക്കു പകരം ആലപിക്കാ വുന്ന ഗാനം പൊതു ഗാന മായി രൂപപ്പെ ടുത്തേ ണ്ടത് ആവശ്യമാണ്.

പ്രാര്‍ത്ഥനാ ഗാനം എന്ന പേരില്‍ ദീര്‍ഘ സമയം എഴു ന്നേല്‍പ്പിച്ചു നിര്‍ത്തി ഔചി ത്യ മില്ലാതെ യുള്ള ആലാ പനം പല പ്പോഴും ബുദ്ധി മുട്ടുകള്‍ ഉണ്ടാക്കുന്നുണ്ട് എന്നും പൊതു ചടങ്ങു കളിലെ ചില പ്രാര്‍ ത്ഥനാ ഗാന ങ്ങള്‍ അരോചകം ആയതിനാല്‍ ഇതിന് പ്രതി വിധി യായി സംസ്ഥാന ത്തിന്റെ തായി ഒരു ഔദ്യോഗിക ഗാനം തെരഞ്ഞെടു ക്കുവാനുള്ള ഉത്തര വാദിത്വം സാഹിത്യ അക്കാദമിയെ ഏല്‍പ്പി ക്കുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക ത്തിന്റെ ഭാഗ മായി സാംസ്‌കാരിക പ്രവര്‍ ത്തകരു മായി നട ത്തിയ കൂടി ക്കാഴ്ച യില്‍ വെച്ചാണ് മുഖ്യ മന്ത്രി ഈ അഭിപ്രായ പ്രകടനം നടത്തിയത്.

ചടങ്ങില്‍ മന്ത്രി എ. കെ. ബാലന്‍ അദ്ധ്യക്ഷത വഹിച്ചു. സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്ജ് സ്വാഗതം പറഞ്ഞു. സാഹിത്യ അക്കാദമി പ്രസിഡണ്ട് വൈശാഖന്‍, സെക്രട്ടറി കെ. പി. മോഹനന്‍, സംഗീത നാടക അക്കാദമി ചെയര്‍ പേഴ്‌സണ്‍ കെ. പി. എ. സി. ലളിത, ലളിത കലാ അക്കാദമി ചെയര്‍മാന്‍ നേമം പുഷ്പ രാജ്, മുന്‍ സ്​പീക്കര്‍ കെ. രാധാ കൃഷ്ണന്‍ എന്നിവരും സന്നിഹിത രായിരുന്നു.

മുന്നൂറോളം സാംസ്‌കാരിക പ്രവര്‍ ത്തകര്‍ മുഖ്യ മന്ത്രി യുമായുള്ള കൂടി ക്കാഴ്ച യില്‍ സംബന്ധിച്ചു.

- pma

വായിക്കുക: , ,

Comments Off on ഔദ്യോഗിക പ്രാര്‍ത്ഥനാ ഗാനം വേണം : മുഖ്യമന്ത്രി

സംസ്ഥാന ചലച്ചിത്ര അവാർഡ് : ഒറ്റ മുറി വെളിച്ചം മികച്ച ചിത്രം; ഇന്ദ്രൻസ് നടൻ

March 8th, 2018

state award_epathram

തിരുവനന്തപുരം : സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. ആളൊരുക്കം എന്ന സിനിമയിൽ ഒരു ഓട്ടൻ തുള്ളൽ കഥാപാത്രത്തെ അവതരിപ്പിച്ച ഇന്ദ്രൻസ് മികച്ച നടനായി. ടേക്ക് ഓഫ് എന്ന സിനിമയിലെ അഭിനയത്തിന് മികച്ച നടിയായി പാർവ്വതിയെ തെരെഞ്ഞെടുത്തു. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ശിൽപ്പവും അടങ്ങുന്നതാണ് പുരസ്കാരം.

ഗാർഹിക പീഡനത്തിന് ഇരയാകുന്ന ഒരു പെൺകുട്ടിയുടെ ചെറുത്തു നിൽപ്പിന്റെ കഥ പറഞ്ഞ ഒറ്റ മുറി വെളിച്ചം മികച്ച സിനിമയായി. രാഹുൽ റിജി നായർ ആണ് സിനിമ സംവിധാനം ചെയ്തത്. നിർമ്മാതാവിനും സംവിധായകനും രണ്ട് ലക്ഷം രൂപയും പ്രശസ്തി പത്രവും ശിൽപ്പവും അടങ്ങുന്നതാണ് അവാർഡ്. ഇ മ യൗ സംവിധാനം ചെയ്ത ലിജോ ജോസ് പല്ലിശ്ശേരി ആണ് മികച്ച സംവിധായകൻ.

- അവ്നി

വായിക്കുക: , , , ,

Comments Off on സംസ്ഥാന ചലച്ചിത്ര അവാർഡ് : ഒറ്റ മുറി വെളിച്ചം മികച്ച ചിത്രം; ഇന്ദ്രൻസ് നടൻ

കുരീപ്പുഴ ശ്രീകുമാറിനെ ആക്രമിച്ചവർ പോലീസ് കസ്റ്റഡിയിൽ

February 6th, 2018

malayalam-poet-kureeppuzha-sreekumar-ePathram
കൊല്ലം : കവി കുരീപ്പുഴ ശ്രീകുമാറിനെ ആക്രമിച്ച ആര്‍. എസ്. എസ്. പ്രവര്‍ത്തകരെ കസ്റ്റഡിയില്‍ എടുത്തു. കൊല്ലം ജില്ല യിലെ കട്ടക്കലിന് സമീപം കൈരളി ഗ്രന്ഥ ശാലയുടെ വാര്‍ഷിക ആഘോഷം ഉദ്ഘാടനം ചെയ്തു മടങ്ങുമ്പോഴാണ് അദ്ദേഹത്തിനു നേരെ ആക്രമണം ഉണ്ടായത്.

തിങ്കളാഴ്ച രാത്രി ഗ്രന്ഥ ശാലയുടെ ഉല്‍ഘാടന പ്രസംഗ ത്തില്‍ വടയമ്പാടി ജാതി മതില്‍ സമര ത്തെ ക്കുറിച്ച് സംസാരിച്ചിരുന്നു. ഇതേ ത്തുടര്‍ ന്നാണ് കൈയേറ്റം ഉണ്ടായത് എന്ന് കടക്കല്‍ പോലീസില്‍ കുരീപ്പുഴ ശ്രീകുമാര്‍ നല്‍കിയ പരാതി യില്‍ പറയുന്നു. 15 ആര്‍. എസ്. എസ്. പ്രവര്‍ ത്തകര്‍ക്ക് എതിരെ യായിരുന്നു കേസ്സെടുത്തി രുന്നത്. ഇതില്‍ ആറു പേരാണ് ഇപ്പോള്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തി ട്ടുള്ളത്.

- pma

വായിക്കുക: , , , ,

Comments Off on കുരീപ്പുഴ ശ്രീകുമാറിനെ ആക്രമിച്ചവർ പോലീസ് കസ്റ്റഡിയിൽ

കലാമണ്ഡലം ഗീതാനന്ദന്‍ വേദി യില്‍ കുഴഞ്ഞു വീണ് മരിച്ചു

January 29th, 2018

ottan-thullal-artist-kala-mandalam-geethanandan-ePathram
തൃശ്ശൂര്‍ : ഓട്ടന്‍തുള്ളല്‍ കലാകാരന്‍ കലാമണ്ഡലം ഗീതാനന്ദന്‍ (58) അന്തരിച്ചു. ഇരിങ്ങാലക്കുട യിലെ അവിട്ടത്തൂര്‍ മഹാ ശിവക്ഷേത്ര ത്തില്‍ ഓട്ടന്‍ തുള്ളല്‍ അവതരിപ്പിച്ചു കൊണ്ടി രിക്കെ കുഴഞ്ഞു വീഴുക യായി രുന്നു. പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം ആശുപത്രി യില്‍ എത്തിച്ചു. എങ്കിലും മരണം സംഭവിച്ചു കഴിഞ്ഞിരുന്നു.

നൃത്ത സംവിധായിക ശോഭന യാണ് ഭാര്യ. സനല്‍ കുമാര്‍, ശ്രീലക്ഷ്മി എന്നിവരാണ് മക്കള്‍.

ottan-thullal-perform-by-geethanandan-ePathram

കലാമണ്ഡലം ഗീതാനന്ദന്‍ ഓട്ടന്‍ തുള്ളല്‍ അവതരിപ്പിക്കുന്നു

കഴിഞ്ഞ നാല്‍പത് വര്‍ഷമായി തുള്ളല്‍ ആഭ്യസി പ്പിക്കുന്ന ഗീതാനന്ദന് തൊള്ളാ യിര ത്തോളം ശിഷ്യ ന്മാരുണ്ട്. 33 വര്‍ഷം കലാ മണ്ഡല ത്തില്‍ അദ്ധ്യാ പക നായി രുന്നു.

‘കമലദളം’ എന്ന ചിത്ര ത്തിലൂടെ സിനിമാ രംഗത്ത് എത്തിയ അദ്ദേഹം ‘തൂവല്‍ കൊട്ടാരം’, ‘മനസ്സിനക്കരെ’, ‘നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക’,’വധു ഡോക്ടറാണ്’ തുടങ്ങി നിരവധി സിനിമ കളില്‍ അഭിന യിച്ചിട്ടുണ്ട്.

- pma

വായിക്കുക: , ,

Comments Off on കലാമണ്ഡലം ഗീതാനന്ദന്‍ വേദി യില്‍ കുഴഞ്ഞു വീണ് മരിച്ചു

ദേവസ്വം ഓര്‍ഡിനന്‍സ് : ഗവര്‍ണ്ണര്‍ വിശദീകരണം തേടി

November 13th, 2017

kerala-secretariat-epathram
തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭരണ സമിതി യുടെ കാലാവധി രണ്ടു വര്‍ഷ മായി വെട്ടി ക്കുറച്ച തിന്റെ പ്രാധാന്യം വ്യക്തമാക്കണം എന്ന് ആവശ്യ പ്പെട്ട് ഗവര്‍ണ്ണര്‍ പി. സദാ ശിവം വിശദീ കരണം തേടി.

വിഷയ ത്തില്‍ ഉടന്‍ വിശദീ കരണം നല്‍കും എന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറി യിച്ചു.

പ്രയാര്‍ ഗോപാല കൃഷ്ണന്‍ പ്രസിഡണ്ടും അജയ് തറ യില്‍ അംഗ വുമായ ദേവസ്വം ബോര്‍ഡ് കൃത്യം രണ്ട് വര്‍ഷം കാലാ വധി തികയുന്ന തിന്റെ തലേ ദിവസമാണ് ദേവസ്വം ബോര്‍ഡിന്റെ മൂന്നു വര്‍ഷ ത്തെ കാലാവധി രണ്ട് വര്‍ഷ മായി ചുരുക്കി ക്കൊണ്ടുള്ള ഓര്‍ഡിനന്‍സ് കൊണ്ടു വന്നത്‌.

ഓര്‍ഡിനന്‍സ് മടക്കണം എന്ന് കോണ്‍ഗ്രസ്സും ബി. ജെ. പി. യും സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഓര്‍ഡിനന്‍ സില്‍ ഗവര്‍ ണ്ണര്‍ ഒപ്പു വെക്കാത്ത തിനാല്‍ പ്രയാര്‍ ഗോപാല കൃഷ്ണന്‍ ഇന്നലെ നടന്ന ദേവസ്വം ബോര്‍ഡ് യോഗ ത്തില്‍ പങ്കെടു ക്കുകയും ചെയ്തു.

ശബരിമല വിഷയ ത്തില്‍ ഉറച്ച നില പാട് എടുത്ത തിന്റെ പ്രതികാര നടപടി യാണ് സര്‍ക്കാര്‍ നടത്തിയത് എന്നായിരുന്നു പ്രയാര്‍ നൽകിയ വിശദീകരണം.

- pma

വായിക്കുക: , , , ,

Comments Off on ദേവസ്വം ഓര്‍ഡിനന്‍സ് : ഗവര്‍ണ്ണര്‍ വിശദീകരണം തേടി

Page 9 of 12« First...7891011...Last »

« Previous Page« Previous « ആർ. എസ്​. എസ്.​ പ്രവർത്തകന്‍ വെട്ടേറ്റു മരിച്ചു : ഗുരുവായൂരിൽ തിങ്കളാഴ്ച ഹർത്താൽ
Next »Next Page » ഇറാന്‍ – ഇറാഖ് അതിര്‍ത്തി യില്‍ ഭൂചലനം : മരണം 135 »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha