
അബുദാബി : മലയാളീ സമാജം 36 ആമത് സാഹിത്യ പുരസ്‌കാരം പ്രമുഖ കവിയും ഗാന രചയി താവു മായ റഫീഖ് അഹ മ്മദിന് സമ്മാ നിക്കും.
ഏപ്രിൽ 5 വെള്ളി യാഴ്ച രാത്രി 8 മണിക്ക് മുസ്സഫ യിലെ മലയാളി സമാജം ഓഡി റ്റോറിയ ത്തിൽ വെച്ച് നടക്കുന്ന ചടങ്ങിൽ സാമൂഹ്യ – സാംസ്കാരിക -സാഹിത്യ രംഗ ങ്ങളിലെ പ്രമുഖർ സംബ ന്ധിക്കും.
പ്രൊഫ. മധു സൂദനൻ നായർ ചെയർ മാനും കെ. എസ്. രവി കുമാർ, ബി. മുരളി, എ. എം. മുഹമ്മദ് തുട ങ്ങി യവർ അംഗ ങ്ങളാ യിട്ടു ള്ള ജൂറിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്.
സാഹിത്യ പുരസ്‌കാരം സമ്മാനിക്കുന്ന ചടങ്ങിനോട് അനുബന്ധിച്ച് വിവിധ കലാ പരിപാടി കൾ അര ങ്ങേറും.
റഫീക്ക് അഹമ്മദിന്റെ തെരഞ്ഞെടുത്ത കവിത കളുടെ ദൃശ്യാവിഷ്കാരം, പരിപാടി യുടെ ആകർ ഷണം ആയി രിക്കും എന്ന് സമാജം ഭാര വാഹി കൾ അറി യിച്ചു.




ചേറ്റുവ : പ്രശസ്ത ചല ച്ചിത്ര കാരൻ രാമു കാര്യാട്ടിന് ജന്മ നാടായ ചേറ്റുവ യില്‍ അദ്ദേഹ ത്തിനായി സ്മാരകം ഒരു ങ്ങുന്നു. ചേറ്റുവ പാല ത്തിനു സമീപ മുള്ള വഴിയോര വിശ്രമ കേന്ദ്ര ത്തിനു പടി ഞ്ഞാറു ഭാഗ ത്തായി പുഴ യോര ത്താ യി ട്ടാണ് ‘രാമു കാര്യാട്ട് സ്മാരകം’ ഒരു ങ്ങുന്നത്. ഇവിടെ രാമു കാര്യാ ട്ടിന്റെ പൂര്‍ണ്ണ കായ വെങ്കല പ്രതിമ യും സ്ഥാപിക്കും.




















