മേരി റോയ് അന്തരിച്ചു

September 1st, 2022

mary-roy-epathram
കോട്ടയം : പ്രമുഖ വനിതാ ക്ഷേമ പ്രവര്‍ത്തകയും വിദ്യാഭ്യാസ വിദഗ്ദയുമായ മേരി റോയ് (89) അന്തരിച്ചു. ക്രിസ്ത്യാന്‍ പിന്തുടര്‍ച്ച അവകാശത്തിന് നിയമ പോരാട്ടം നടത്തിയ ശ്രദ്ധേയയായ സാമൂഹിക പ്രവര്‍ത്തക കൂടിയാണ് മേരി റോയ്.

പിതൃ സ്വത്തിന് ക്രിസ്ത്യന്‍ പെണ്‍ കുട്ടികള്‍ക്കും അവകാശം ഉണ്ട് എന്ന ശ്രദ്ധേയ വിധി സുപ്രീം കോടതിയില്‍ നിന്നുണ്ടായത് ഇവരുടെ പോരാട്ടം വഴിയാണ്.

1916 ലെ തിരുവിതാംകൂര്‍ സിറിയന്‍ ക്രിസ്ത്യന്‍ പിന്തുടര്‍ച്ചാ അവകാശ നിയമം അസാധു ആണെന്നും വില്‍പ്പത്രം എഴുതാതെ മരണപ്പെടുന്ന പിതാവിന്‍റെ സ്വത്തിൽ ആൺ മക്കൾക്കും പെൺ മക്കൾക്കും തുല്യ അവകാശം ഉണ്ട് എന്നുമുള്ളതായിരുന്നു സുപ്രീം കോടതി വിധി.

1986-ല്‍ ആയിരുന്നു ചരിത്ര പരമായ സുപ്രീം കോടതി വിധി വന്നത്. മേരി റോയ് കേസ് എന്ന പേരില്‍ നിയമ വിദ്യാര്‍ത്ഥികള്‍ ഇപ്പോഴും പഠിക്കുന്നുണ്ട്.

കോട്ടയം അയ്മനത്ത് 1933 ലാണ് മേരി റോയ് ജനിച്ചത്. ഡൽഹി ജീസസ് മേരി കോൺ വെന്‍റില്‍ സ്കൂൾ വിദ്യാഭ്യാസം. മദ്രാസ് ക്വീൻ മേരീസ് കോളജിൽ നിന്നും ബിരുദം കരസ്ഥമാക്കി.

മേരി റോയ് കൽക്കട്ടയിൽ ജോലി ചെയ്യുമ്പോള്‍ പരിചയപ്പെട്ട ബംഗാളിയായ രജീബ് റോയ് യെ വിവാഹം ചെയ്തു. ബുക്കർ പ്രൈസ് ജേതാവും പ്രശസ്ത എഴുത്തുകാരിയുമായ അരുന്ധതി റോയ്, ലളിത് റോയ് എന്നിവരാണ് മക്കള്‍.

- pma

വായിക്കുക: , , , ,

Comments Off on മേരി റോയ് അന്തരിച്ചു

കെ. വി. റാബിയക്ക് ‘ഹൈദരലി ശിഹാബ് തങ്ങൾ ഇൻസൈറ്റ് അവാർഡ്’

July 14th, 2022

k-v-rabiya-ePathram
അബുദാബി : നന്മ നിറഞ്ഞ പ്രവർത്തനങ്ങളിലൂടെ സമൂഹത്തിൽ മാറ്റങ്ങൾ സൃഷ്ടിച്ചവർക്കായി സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ നാമത്തിൽ അബുദാബി കെ. എം. സി. സി. പ്രഖ്യാപിച്ച ‘ഇൻസൈറ്റ് അവാർഡ്’ സാമൂഹ്യ പ്രവര്‍ത്തക കെ. വി. റാബിയക്കു സമ്മാനിക്കും.

അസുഖങ്ങളോടും മറ്റു ശാരീരിക ബുദ്ധിമുട്ടുകളോടും പൊരുതി ജീവിതം മുന്നോട്ടു കൊണ്ടു പോകുമ്പോഴും ഒരല്പം പോലും വിശ്രമിക്കാതെ മറ്റുള്ളവര്‍ക്കു പ്രചോദനം നല്‍കി കൊണ്ട് തന്‍റെ സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമാണ് കെ. വി. റാബിയ. പ്രതിസന്ധികൾ വിധിയായ് കരുതി ജീവിതം തീർക്കുന്നവർക്ക് റാബിയ നൽകുന്നതു വലിയ പ്രചോദനമാണ്. അവരുടെ സാമൂഹ്യ പ്രവർത്തനങ്ങളെ മുൻ നിർത്തി രാജ്യം പത്മശ്രീ നൽകി ആദരിച്ചിരുന്നു.

അടുത്ത ദിവസം തന്നെ റാബിയയുടെ തിരൂരങ്ങാടി വെള്ളിനക്കാട് വീട്ടിൽ നടക്കുന്ന ചടങ്ങിൽ വെച്ച് അവാർഡ് സമ്മാനിക്കും എന്നു ഭാരവാഹികള്‍ അറിയിച്ചു. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവുമാണ് ഹൈദരലി ശിഹാബ് തങ്ങൾ ഇൻസൈറ്റ് അവാർഡ്.

- pma

വായിക്കുക: , , , ,

Comments Off on കെ. വി. റാബിയക്ക് ‘ഹൈദരലി ശിഹാബ് തങ്ങൾ ഇൻസൈറ്റ് അവാർഡ്’

ഗാന്ധിയന്‍ പി. ഗോപിനാഥന്‍ നായര്‍ അന്തരിച്ചു

July 6th, 2022

gandhian-p-gopinathan-nair-ePathram
തിരുവനന്തപുരം : സ്വാതന്ത്ര്യ സമര സേനാനിയും ഗാന്ധി യനും സാമൂഹിക പ്രവർത്തകനുമായ പി. ഗോപിനാഥന്‍ നായര്‍ (100) അന്തരിച്ചു. ചൊവ്വാഴ്ച വൈകുന്നേരം നെയ്യാറ്റിന്‍ കരയിലെ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളാല്‍ ചികിത്സയില്‍ ആയിരുന്നു.

ഗാന്ധിയന്‍ ആദര്‍ശങ്ങളില്‍ അടിയുറച്ച് ജീവിക്കുകയും ഗാന്ധിയന്‍ ദര്‍ശനങ്ങള്‍ രാജ്യത്ത് പ്രചരിപ്പിക്കുന്നതില്‍ നിര്‍ണ്ണായക പങ്കു വഹിച്ച വ്യക്തി കൂടിയാണ് പി. ഗോപിനാഥന്‍ നായര്‍.

എം. പത്മനാഭ പിള്ള – കെ. പി. ജാനകി അമ്മ ദമ്പതി കളുടെ മകനായി 1922 ജൂലായ് 7 ന് ജനിച്ച ഗോപി നാഥന്‍ നായരുടെ പ്രാഥമിക വിദ്യാഭ്യാസം നെയ്യാറ്റിന്‍കര സര്‍ക്കാര്‍ ഹൈസ്കൂളിൽ ആയിരുന്നു. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ ബിരുദ പഠനം. കോളേജ് വിദ്യാര്‍ത്ഥി ആയിരിക്കുമ്പോള്‍ സ്വാതന്ത്ര്യ സമര ത്തില്‍ ഇറങ്ങി. ക്വിറ്റ് ഇന്ത്യാ സമരത്തില്‍ പങ്കെടുത്ത് ജയില്‍ വാസം അനുഷ്ഠിച്ചിട്ടുണ്ട്.

ഗാന്ധി സ്മാരക നിധി എന്ന് അറിയപ്പെട്ട മഹാത്മ ഗാന്ധി നാഷണല്‍ മെമ്മോറിയല്‍ ട്രസ്റ്റ് ചെയര്‍മാന്‍ ആയിരുന്നു. കുഞ്ഞുന്നാളില്‍ മഹാത്മാ ഗാന്ധിയെ നേരില്‍ കണ്ടതോടെയാണ് ഗാന്ധിയന്‍ ആദര്‍ശ ങ്ങളില്‍ ആകൃഷ്ടനായി ഗാന്ധി മാര്‍ഗ്ഗത്തിലേക്ക് നീങ്ങിയതും തുടര്‍ന്ന് സ്വാതന്ത്ര്യ സമരത്തില്‍ പങ്കാളി ആയതും. 2016-ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിരുന്നു.

- pma

വായിക്കുക: , ,

Comments Off on ഗാന്ധിയന്‍ പി. ഗോപിനാഥന്‍ നായര്‍ അന്തരിച്ചു

ശക്തി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.

March 15th, 2022

excellence-award-ePathram

തിരുവനന്തപുരം : 2021ലെ അബുദാബി ശക്തി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. പ്രൊഫസര്‍. എരുമേലി പരമേശ്വരന്‍ പിള്ള യുടെ സ്മരണാര്‍ത്ഥം ശക്തി ഏര്‍പ്പെടുത്തിയ അവാര്‍ഡ് പ്രൊഫസര്‍. എം. കെ. സാനുവിന്‍റെ ‘കേസരി, ഒരു കാലഘട്ടത്തിന്‍റെ സൃഷ്ടാവ്’ എന്ന കൃതി അര്‍ഹമായി. നാടക രംഗത്തെ സമഗ്ര സംഭാവനകള്‍ക്കുള്ള ശക്തി – ടി. കെ. രാമകൃഷ്ണന്‍ സ്മാരക പുരസ്കാരം സി. എല്‍. ജോസിനു സമ്മാനിക്കും.

മികച്ച നോവല്‍ : അകം (കെ. ആര്‍. മല്ലിക).
ബാല സാഹിത്യം : അപ്പുവും അച്ചുവും (സേതു).
മികച്ച കഥ : കടുക്കാച്ചി മാങ്ങ (വി. ആര്‍. സുധീഷ്).
വിജ്ഞാന സാഹിത്യം : ഭരണ ഘടന-ചരിത്രവും സംസ്‌കാരവും (പി. രാജീവ്). കവിത : കറുത്ത വറ്റേ, കറുത്ത വറ്റേ (രാവുണ്ണി), മരത്തിനെ തിരിച്ചു വിളിക്കുന്ന വിത്ത് (അസീം താന്നിമൂട്). നാടകം : ഇരിക്കപ്പിണ്ഡം കഥപറയുന്നു (ഇ. ഡി. ഡേവിസ്), ജീവിതം തുന്നുമ്പോള്‍ (രാജ് മോഹന്‍ നീലേശ്വരം). നിരൂപണം : അകം തുറക്കുന്ന കവിതകള്‍ (വി. യു. സുരേന്ദ്രന്‍), കവിതയിലെ കാലവും കാല്‍പ്പാടുകളും (ഇ. എം. സൂരജ്).

പി. കരുണാകരന്‍ ചെയര്‍മാനും എ. കെ. മൂസ്സ മാസ്റ്റര്‍ കണ്‍വീനറുമായ കമ്മിറ്റിയാണ് അവാര്‍ഡ് പ്രഖ്യാപനം നടത്തിയത്. എറണാകുളത്ത് 2022 ഏപ്രില്‍ രണ്ടാം വാരം നടക്കുന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ സമ്മാനിക്കും.

യു. എ. ഇ.  യിലെ കലാ സാമൂഹ്യ സാംസ്‌കാരിക രംഗത്തു നാലു പതിറ്റാണ്ടായി സജീവമായിട്ടുള്ള അബുദാബി ശക്തി തിയ്യറ്റേഴ്സ് 1987 മുതല്‍ ശക്തി അവാര്‍ഡുകള്‍ നല്‍കി വരുന്നുണ്ട്.

- pma

വായിക്കുക: , , , ,

Comments Off on ശക്തി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.

കാർട്ടൂണിസ്റ്റ് യേശുദാസൻ അന്തരിച്ചു

October 6th, 2021

കൊച്ചി : കാർട്ടൂണിസ്റ്റ് യേശുദാസൻ (83) ഇന്നു പുലര്‍ച്ചെ അന്തരിച്ചു. കൊവിഡ് ബാധിച്ച് ചികിത്സ യിലായിരുന്നു. മലയാള മനോരമ യിൽ 1985 മുതൽ 2010 വരെ സ്റ്റാഫ് കാർട്ടൂണിസ്റ്റ് ആയിരുന്നു.രാഷ്ട്രീയ കാര്‍ട്ടൂണുകളുടെ കുലപതി എന്ന വിശേഷണം നേടിയ കാര്‍ട്ടൂണിസ്റ്റ് ആയിരുന്നു യേശുദാസൻ.

cartoonist-yesudasan-ePathram

മനോരമ ദിന പത്രത്തിലെ ‘പൊന്നമ്മ സൂപ്രണ്ട്’ വനിത മാസിക യിലെ ‘മിസ്സിസ് നായർ’ തുടങ്ങി നിരവധി പ്രശസ്ത പംക്തികളുടെ സൃഷ്ടാവ്, കേരള കാർട്ടൂൺ അക്കാഡമി യുടെ സ്ഥാപക ചെയർമാന്‍, കേരള ലളിത കലാ അക്കാഡമി പ്രസിഡണ്ട് എന്നീ പദവികള്‍ വഹിച്ചു.

cartoonist-yesudasan-self-cartoon-ePathram

ഏറെ വായനക്കാർ ഉണ്ടായിരുന്ന ടക് – ടക്, അസാധു, ടിക് – ടിക് എന്നീ ആക്ഷേപ ഹാസ്യ – കാർട്ടൂൺ പ്രസിദ്ധീകരണങ്ങൾ നടത്തി. ആദ്യ കാലത്ത് ശങ്കേഴ്സ് വീക്കിലി, ജനയുഗം, ബാല യുഗം, കട്ട് – കട്ട് തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ പ്രവർത്തിച്ചു. പ്രഥമ ദൃഷ്ടി, അണിയറ, പോസ്റ്റ് മോർട്ടം, വരയിലെ നായനാർ, വരയിലെ ലീഡർ, താഴേക്കിറങ്ങി വരുന്ന ‘ഴ’ തുടങ്ങിയ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു.

മലയാളത്തിലെ ഏറ്റവും മികച്ച രാഷ്ട്രീയ ആക്ഷേപ ഹാസ്യ സിനിമ യായ കെ. ജി. ജോർജ്ജിന്റെ ‘പഞ്ച വടിപ്പാലം’ (1984) സംഭാഷണവും എ. ടി. അബു സംവിധാനം ചെയ്ത ‘എന്റെ പൊന്നു തമ്പുരാൻ’ (1992) തിരക്കഥയും എഴുതി സിനിമാ രംഗത്തും തന്റെ സാന്നിദ്ധ്യം അറിയിച്ചു.

* Cartoonist YesuDasan , WiKiPeDia

- pma

വായിക്കുക: , , , ,

Comments Off on കാർട്ടൂണിസ്റ്റ് യേശുദാസൻ അന്തരിച്ചു

Page 3 of 1212345...10...Last »

« Previous Page« Previous « സാംസ്കാരിക പരിപാടി കളോടെ എക്സ്പോ യില്‍ ഇന്ത്യന്‍ പ്രാതിനിധ്യം
Next »Next Page » ഭൗതിക ശാസ്ത്ര നോബല്‍ സമ്മാനം മൂന്നു പേര്‍ക്ക് »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha