തിരുവനന്തപുരം : മലയാള ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവന യ്ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന 2010-ലെ ജെ. സി. ഡാനിയേല്‍ പുരസ്കാരം പ്രശസ്ത നിര്‍മ്മാതാവ് നവോദയ അപ്പച്ചന് ( എം. സി. പുന്നൂസ് ) സമ്മാനിച്ചു. മന്ത്രി എം. എ. ബേബി യാണ് അപ്പച്ചന് പുരസ്‌കാരം നല്‍കിയത്. മലയാള സിനിമ യില്‍ ധീരവും സാഹസിക വുമായ ഇടപെടല്‍ നടത്തിയ ആളാണ് അപ്പച്ചന്‍ എന്ന് മന്ത്രി പറഞ്ഞു. പൂര്‍വ്വാധികം ശക്തി യോടെ താന്‍ സിനിമാ നിര്‍മ്മാണ മേഖല യില്‍ തിരിച്ചു വരും എന്ന് പുരസ്‌കാരം സ്വീകരിച്ചു കൊണ്ട് അപ്പച്ചന്‍ പറഞ്ഞു.
ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്ന താണ് അവാര്‍ഡ്. കെ. സി. മധു രചിച്ച ‘നവോദയ അപ്പച്ചന്‍ – മലയാള സിനിമ യുടെ വളര്‍ത്തച്ഛന്‍’ എന്ന പുസ്തകം സുബ്രഹ്മണ്യം കുമാര്‍ പ്രകാശനം ചെയ്തു. അപ്പച്ചന്‍റെ ഭാര്യ, ജൂറി അദ്ധ്യക്ഷന്‍ ടി. വി. ചന്ദ്രന്‍, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കെ. ആര്‍. മോഹനന്‍, സെക്രട്ടറി ഡോ. കെ. ശ്രീകുമാര്‍ തുടങ്ങി യവര്‍ ചടങ്ങില്‍ പങ്കെടുത്തു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: awards, filmmakers