ന്യൂഡൽഹി : വിവാഹിതരാവാതെ ദീർഘ കാലം ശാരീരിക ബന്ധം തുടരുകയും ബന്ധം വഷളാ കുമ്പോൾ ബലാത്സംഗ കേസ് നൽകു കയും ചെയ്യുന്നത് ദുഃഖ കരം എന്ന് സുപ്രീം കോടതി. ഉഭയ സമ്മതത്തോടെ നടന്ന ലൈംഗിക ബന്ധത്തെ ബലാത്സംഗം എന്ന് പറയാൻ കഴിയില്ല എന്നും സുപ്രീം കോടതി നിരീക്ഷിച്ചു.
മുംബൈയിലെ ഖാർഗർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ എഫ്. ഐ. ആർ. റദ്ദാക്കിയാണ് കോടതി നടപടി. മഹേഷ് ദാമു ഖരെ എന്നയാള്‍ ക്കെതിരെ വനിത എസ്. ജാദവ് നല്കിയ കേസാണ് സുപ്രീം കോടതി റദ്ദാക്കിയത്.
വിവാഹ വാഗ്ദാനം നൽകി ഖരെ തന്നെ ഉപയോഗിച്ചു എന്നായിരുന്നു വനിതയുടെ ആരോപണം. എന്നാൽ, കപട വിവാഹ വാഗ്ദാനം നല്‍കിയാണ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത് എങ്കിൽ പരാതി നല്‍കേണ്ടത് ബന്ധം തകരുമ്പോഴല്ല എന്നും സുപ്രീം കോടതി പറഞ്ഞു.
2008 മുതൽ തുടങ്ങിയ ഈ ബന്ധത്തിൽ ഉലച്ചിൽ തട്ടിയപ്പോൾ വനിത ബലാത്സംഗ പരാതിയുമായി എത്തിയത് 2017 ൽ ആയിരുന്നു.