ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്

January 9th, 2024

sheikh-hasina-epathram
ധാക്ക : ബംഗ്ലാദേശില്‍ തുടര്‍ച്ചയായ നാലാം തവണയും ഷെയ്ഖ് ഹസീന പ്രധാന മന്ത്രിയായി അധികാര ത്തിലേക്ക്. പ്രതിപക്ഷ പാര്‍ട്ടികള്‍ ബഹിഷ്‌കരിച്ച ബംഗ്ളാദേശ് പൊതു തെരഞ്ഞെടുപ്പില്‍ ആകെയുള്ള 300 സീറ്റില്‍ 223 സീറ്റു കളിലും ഷെയ്ഖ് ഹസീനയുടെ അവാമി ലീഗ് വിജയിച്ചു.

രണ്ടര ലക്ഷം വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് ഗോപാല്‍ ഗഞ്ച് മണ്ഡലത്തില്‍ നിന്നും അവർ വിജയിച്ചത്. Twitter 

- pma

വായിക്കുക: , , , ,

Comments Off on ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്

ബില്‍ക്കീസ് ബാനു കേസ്‌ : പ്രതികളെ വെറുതെ വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കി

January 8th, 2024

supreme-court-declines-challenge-section-8-of-3-ePathram
ന്യൂഡൽഹി : ബില്‍ക്കീസ് ബാനു കേസില്‍ പ്രതികളെ വെറുതെ വിട്ടയച്ച ഗുജറാത്ത് സര്‍ക്കാര്‍ നടപടി സുപ്രീം കോടതി റദ്ദ് ചെയ്തു. കേസില്‍ വിചാരണ നടന്നത് മഹാരാഷ്ട്രയിൽ ആയിരുന്നു. ഇതു കൊണ്ട് തന്നെ ഈ കേസിലെ പ്രതികളെ വിട്ടയക്കാന്‍ ഗുജറാത്ത് സര്‍ക്കാരിന് അധികാരമില്ല എന്ന് സുപ്രീം കോടതി ഉത്തരവില്‍ വ്യക്തമാക്കി.

ബില്‍ക്കീസ് ബാനുവിനെ ക്രൂരമായി കൂട്ട ബലാത്സംഗം ചെയ്യുകയും കണ്‍ മുന്നില്‍ വെച്ച് കുടുംബത്തെ കൊല്ലുകയും ചെയ്ത കേസിലെ പ്രതികളെയാണ് ഗുജറാത്ത് സര്‍ക്കാര്‍ ജയില്‍ മോചിതരാക്കിയത്. ഇതിനെതിരെ ബില്‍ക്കീസ് ബാനു സമര്‍പ്പിച്ച ഹരജിയിലാണ് സുപ്രീം കോടതി വിധി. കഴിഞ്ഞ ഒക്ടോബര്‍ 12 ന് കേസില്‍ വാദം പൂര്‍ത്തിയാക്കി.

- pma

വായിക്കുക: , , , , , ,

Comments Off on ബില്‍ക്കീസ് ബാനു കേസ്‌ : പ്രതികളെ വെറുതെ വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കി

ഭരത് മുരളി നാടകോത്സവം ‘കെ. പി. ബാബുവിൻ്റെ പൂച്ച’ ശ്രദ്ധേയമായി

January 5th, 2024

ksc-drama-fest-biju-kottila-k-p-babuvinte-poocha-ePathram
അബുദാബി : പന്ത്രണ്ടാമത് ഭരത് മുരളി നാടകോത്സവ ത്തിലെ നാലാം ദിനം ചേതന റാസൽ ഖൈമയുടെ ‘കെ. പി. ബാബുവിൻ്റെ പൂച്ച’ എന്ന നാടകം സമകാലീനത കൊണ്ടും അവതരണ രീതി കൊണ്ടും ശ്രദ്ധേയമായി.

ജാനാധിപത്യത്തിൻ്റെ നാലാം തൂണ് എന്നു വിശേഷിപ്പിക്കുന്ന മാധ്യമ രംഗത്തെ പോരായ്മകൾ നാടകം വരച്ചു കാട്ടുന്നു. ശരിയായ രീതിയിലുള്ള മാധ്യമ പ്രവർത്തന ആവശ്യകത നാടകം പറയുന്നു. രചനയും സംവിധാനവും നിർവ്വഹിച്ചത് യു. എ. ഇ. യിലെ അറിയപ്പെടുന്ന നാടക പ്രവർത്തകൻ ബിജു കൊട്ടില.

ഇരുപത്തിയാറോളം അഭിനേതാക്കൾ ഈ നാടകത്തിൽ ചെറുതും വലുതുമായ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. ബിജു കൊട്ടില, സുർജിത് വാസുദേവൻ, ആതിര, ജ്യോതിഷ്, ഫായിസ്, അഖില, സിയ സുജിത് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയത്.

സംഗീത സന്നിവേശം നൽകിയത് പന്ത്രണ്ടുകാരിയായ നന്ദിത ജ്യോതിഷ്. പ്രകാശ് പാടിയിൽ പ്രകാശ വിതാനവും രഞ്ജിത്ത്, സോജു, പ്രജീഷ് എന്നിവർ രംഗ സജ്ജീകരണവും കൈകാര്യം ചെയ്തു.

നാടകോത്സവം അഞ്ചാം ദിവസമായ ജനുവരി ആറ് ശനിയാഴ്ച രാത്രി 8.30 ന് ഹസീം അമരവിളയുടെ സംവിധാന ത്തിൽ അബുദാബി ശക്തി തിയ്യറ്റേഴ്‌സ് അവതരിപ്പിക്കുന്ന സോവിയറ്റ് സ്റ്റേഷൻ കടവ് എന്ന നാടകം അരങ്ങേറും. FB

- pma

വായിക്കുക: , ,

Comments Off on ഭരത് മുരളി നാടകോത്സവം ‘കെ. പി. ബാബുവിൻ്റെ പൂച്ച’ ശ്രദ്ധേയമായി

ഭരത് മുരളി നാടകോത്സവം ‘ജീവലത’ അരങ്ങിലെത്തി

December 31st, 2023

al-quoz-theater-drama-jeevalatha-ePathram
അബുദാബി : പന്ത്രണ്ടാമത് ഭരത് മുരളി നാടകോത്സവം രണ്ടാം ദിവസം അൽ ഖൂസ് തിയേറ്റർ അവതരിപ്പിച്ച ജീവലത എന്ന നാടകം അരങ്ങിലെത്തി. എഴുത്തു കാരിയും സാമൂഹ്യ പ്രവർത്തകയുമായ സുധാ മേനോൻ്റെ ‘ചരിത്രം അദൃശ്യമാക്കിയ മുറിവുകൾ’ എന്ന കൃതിയിലെ ‘മീൻ പാടും തേൻ രാജ്യം’ എന്ന അദ്ധ്യായത്തിലെ തമിഴ് – സിംഹള വംശീയ ലഹള യുടെ ഇരയായ ‘ജീവലത’ എന്ന സ്ത്രീ യുടെ അനുഭവ സാക്ഷ്യത്തിനാണ് രംഗ ഭാഷ ഒരുക്കിയത്.

തമിഴ് ഈഴത്തിൻ്റെ മനുഷ്യത്വ വിരുദ്ധ നിലപാടു കളുടെയും അതോടൊപ്പം ഭരണകൂട ക്രൂരത കളുടെയും പ്രതീകമാണ് കൊക്കടിച്ചോല യിലെ ജീവലത എന്ന സ്ത്രീ. വംശീയ കലാപത്തിന്ന് എതിരെയും യുദ്ധത്തിന്ന് എതിരെയും നാടകം ശബ്ദം ഉയർത്തുന്നുണ്ട്. യു. എ. ഇ. യിലെ നാടക പ്രവർത്തകൻ അജയ് അന്നൂർ സംവിധാനം നിർവ്വഹിച്ച ജീവലത യുടെ രചന കെ. യു. മണി.

ദിവ്യ ബാബുരാജ്, വിനയൻ, ഏലിയാസ് പി. ജോയ്, ജിനേഷ്, വൈഷ്ണവി വിനയൻ, അദ്വയ് ദിലീപ്, അവ്യയ് ദിലീപ്, അഞ്ജന രാജേഷ്, അരുൺ പാർത്ഥൻ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തു. FB 

- pma

വായിക്കുക: , , , ,

Comments Off on ഭരത് മുരളി നാടകോത്സവം ‘ജീവലത’ അരങ്ങിലെത്തി

അനുവാദം ഇല്ലാതെ ഭാര്യയുടെ ശരീരത്തില്‍ ഭര്‍ത്താവ് സ്പര്‍ശിച്ചാലും കുറ്റകരം : ഗുജറാത്ത് ഹൈക്കോടതി

December 20th, 2023

forcible-sexual-offense-is-rape-committed-by-husband-on-his-wife-is-guilty-says-gujarat-high-court-ePathram
ഗാന്ധിനഗർ : സ്ത്രീയുടെ അനുവാദം ഇല്ലാതെ ശരീരത്തില്‍ സ്പര്‍ശിച്ചാല്‍, അത് ഭര്‍ത്താവ് ആയിരുന്നാലും കുറ്റകരം ആണെന്നും ഇത് ബലാത്സംഗത്തിൻ്റെ പരിധിയിൽപ്പെടും എന്നും ഗുജറാത്ത് ഹൈക്കോടതി. അമേരിക്ക, കാനഡ, ന്യൂസിലാൻഡ്, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിലെ നിയമങ്ങള്‍ പരാമര്‍ശിച്ചു കൊണ്ടായിരുന്നു കോടതിയുടെ ഉത്തരവ്. എല്ലാ വിദേശ രാജ്യങ്ങളിലും നിലവിലുള്ള സമീപനം ഇന്ത്യയിലും ബാധകമാണ് എന്ന് കോടതി നിരീക്ഷിച്ചു.

ദാമ്പത്യ ജീവിതത്തിലെ സ്വകാര്യ നിമിഷങ്ങള്‍ ഭർത്താവ് മൊബൈല്‍ ഫോണില്‍ പകര്‍ത്തി അവ കുടുംബ വാട്സാപ് ഗ്രൂപ്പുകളിലും അശ്ലീല വെബ് സൈറ്റുകളിലും പ്രചരിപ്പിച്ചു എന്നുള്ള പരാതിയിൽ വിധി പറയുകയായിരുന്നു ഗുജറാത്ത് ഹൈക്കോടതി. ഭർത്താവ് ബലാത്കാരമായി നടത്തുന്ന ശാരീരിക ബന്ധത്തില്‍ പോലും അയാള്‍ കുറ്റക്കാരനാണ് എന്നും കോടതി നിരീക്ഷിച്ചു.

സ്ത്രീകളോട് ഇങ്ങിനെ പെരുമാറുന്ന പുരുഷന്മാര്‍, സമൂഹത്തില്‍ സ്ത്രീകളുടെ അന്തസ്സ് ഇല്ലാതാക്കുകയും അവരെ നിശബ്ദരാക്കുകയും ചെയ്യും. സ്ത്രീകള്‍ക്ക് എതിരായ അതിക്രമങ്ങള്‍ തടയുന്നതിന് കൂടുതല്‍ കടമയും പങ്കും പുരുഷന്മാര്‍ക്ക് ഉണ്ട് എന്നും ഹൈക്കോടതി പ്രസ്താവിച്ചു.  X

- pma

വായിക്കുക: , , , , , , , ,

Comments Off on അനുവാദം ഇല്ലാതെ ഭാര്യയുടെ ശരീരത്തില്‍ ഭര്‍ത്താവ് സ്പര്‍ശിച്ചാലും കുറ്റകരം : ഗുജറാത്ത് ഹൈക്കോടതി

Page 10 of 60« First...89101112...203040...Last »

« Previous Page« Previous « എയർ ഇന്ത്യ ജീവനക്കാരുടെ യൂണി ഫോമും പരിഷ്കരിച്ചു
Next »Next Page » ഏകാങ്ക നാടക രചനാ മത്സരം : സൃഷ്ടികൾ ക്ഷണിച്ചു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha