പയ്യോളി പെരുമ ഫാമിലി ക്ലബ്ബ് രൂപീകരിച്ചു

May 11th, 2023

logo-peruma-payyyoli-ePathram
റാസൽ ഖൈമ : പെരുമ പയ്യോളി യു. എ. ഇ. കമ്മറ്റി യുടെ ആഭിമുഖ്യത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടി ഫാമിലി ക്ലബ്ബ് രൂപീകരിച്ചു. റാസൽ ഖൈമ സൂഫി ഫാം ഹൗസിൽ നടന്ന പെരുമ ഫാമിലി ആൻഡ് ബാച്ചിലേഴ്സ് മീറ്റിൽ വെച്ചു തുടക്കം കുറിച്ച ഫാമിലി ക്ലബ്ബ്, പെരുമയുടെ രക്ഷാധികാരി രാജൻ കൊളവിപ്പാലം ഉത്ഘാടനം ചെയ്തു.

family-club-peruma-payyoli-uae-ePathram

വനിതാ വിംഗ് ഭാരവാഹികളായി സുജാത സത്യൻ (പ്രസിഡണ്ട്), ആയിഷ ഹിമ (വൈസ് പ്രസിഡണ്ട്), സനില ഷാജി (സെക്രട്ടറി), ഷൈജ സുനിൽ (ജോയിന്‍റ് സെക്രട്ടറി) റുബീന ജാബിർ (ട്രഷറർ), ശാന്തിപ്രിയ ബിജു (ജോയിന്‍റ് ട്രഷറർ) എന്നിവരാണ് വനിതാ വിഭാഗം ഭാരവാഹികള്‍.

ചിൽഡ്രൻസ് ഗ്രൂപ്പ്‌ ഭാരവാഹികളായി ആൽവിൻ ഷാജി (പ്രസിഡണ്ട്), അഭിത് ലാൽ (സെക്രട്ടറി) അഭിറാം (ട്രഷറർ) എന്നിവരെയും തെരഞ്ഞെടുത്തു.അഡ്വ. മുഹമ്മദ് സാജിദ് കുടുംബ ബോധ വത്കരണവും കരീം വടക്കയിൽ ആരോഗ്യ ബോധ വത്കരണവും നടത്തി.

ഷാജി പള്ളിക്കര, ബിജു പണ്ടാര പറമ്പിൽ, പ്രമോദൻ, സതീശൻ പള്ളിക്കര, റമീസ്, സത്യൻ പള്ളിക്കര, മൊയ്‌ദീൻ പട്ടായി, വേണു പുതുക്കൂടി, റയീസ്, മൊയ്‌ദു, കനകൻ, ജ്യോതിഷ് കുമാർ എന്നിവർ ആശംസകൾ നേർന്നു.

പെരുമ പയ്യോളി പ്രസിഡണ്ട് സാജിദ് പുറത്തൂട്ട് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സുനിൽ പാറേമ്മൽ സ്വാഗതവും ട്രഷറർ ഷമീർ കാട്ടടി നന്ദിയും പറഞ്ഞു. പെരുമയിലെ കലാകാരന്മാർ ഒരുക്കിയ ഗാനമേളയും അരങ്ങേറി.

- pma

വായിക്കുക: , , ,

Comments Off on പയ്യോളി പെരുമ ഫാമിലി ക്ലബ്ബ് രൂപീകരിച്ചു

പരസ്പര സമ്മതത്തോടെ വിവാഹ മോചനം : ആറ് മാസത്തെ കാത്തിരിപ്പ് വേണ്ട

May 2nd, 2023

six-month-waiting-period-not-needed-for-divorce-with-mutual-consent-ePathram
ന്യൂഡല്‍ഹി : പരസ്പര സമ്മതത്തോടെയുള്ള വിവാഹ മോചനത്തിന് 6 മാസത്തെ നിര്‍ബ്ബന്ധിത കാത്തിരിപ്പ് കാലയളവ് ആവശ്യമില്ല എന്നും ഇത് നിബന്ധനകള്‍ക്ക് വിധേയം എന്നും സുപ്രീം കോടതി.

ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള ദാമ്പത്യ ബന്ധം തുടര്‍ന്നു മുന്നോട്ടു കൊണ്ടു പോകാന്‍ കഴിയാത്ത വിധം തകര്‍ച്ചയില്‍ എത്തിയാല്‍ വിവാഹ ബന്ധം വേര്‍പ്പെടുത്താം എന്നും സുപ്രീം കോടതി. ജീവനാംശം ഉള്‍പ്പെടെയുള്ള മറ്റ് വ്യവസ്ഥകളും കോടതി പുറപ്പെടുവിച്ച മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളില്‍ പരാമര്‍ശിച്ചു.

സുപ്രീം കോടതിയുടെ വിവേചന അധികാരത്തിന്‍റെ അടിസ്ഥാനത്തില്‍ ആര്‍ട്ടിക്കിള്‍ 142 പ്രകാരമാണ് സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്.

- pma

വായിക്കുക: , , , , ,

Comments Off on പരസ്പര സമ്മതത്തോടെ വിവാഹ മോചനം : ആറ് മാസത്തെ കാത്തിരിപ്പ് വേണ്ട

മതം ഏതായാലും പിതാവിൽ നിന്നുള്ള വിവാഹ ധന സഹായത്തിന് പെൺ മക്കൾക്ക് അർഹത

April 19th, 2023

self-attested-photo-need-for-online-marriage-application-ePathram
കൊച്ചി : ഏതു മത വിഭാഗത്തില്‍ നിന്നുള്ളവര്‍ ആയിരുന്നാലും പിതാവിൽ നിന്നുള്ള വിവാഹ ധന സഹായത്തിന് പെൺ മക്കൾക്ക് അർഹതയുണ്ട് എന്ന് ഹൈക്കോടതി. പിതാവിൽനിന്ന് വിവാഹ ച്ചെലവ് ലഭിക്കുക എന്നത് അവിവാഹിതരായ പെൺമക്കളുടെ നിയമ പരമായ അവകാശം എന്ന് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രനും ജസ്റ്റിസ് പി. ജി. അജിത് കുമാറും ഉൾപ്പെട്ട ബെഞ്ച് വ്യക്തമാക്കി.

ക്രിസ്ത്യൻ വിഭാഗത്തിലെ രണ്ട് പെൺ കുട്ടികള്‍ നൽകിയ ഹരജിയിലാണ് വിധി പ്രഖ്യാപനം.

ഹരജിക്കാരുടെ മാതാപിതാക്കൾ അകന്നു ജീവിക്കുന്നു. പെണ്‍മക്കൾ അമ്മയുടെ കൂടെ കഴിയുന്നു. വിവാഹ ച്ചെലവിന് പിതാവില്‍ നിന്നും 45 ലക്ഷം അനുവദിച്ചു കിട്ടണം എന്ന് ആവശ്യപ്പെട്ട് പാലക്കാട് കുടുംബക്കോടതി യിൽ ഇവര്‍ കേസ് ഫയൽ ചെയ്തിരുന്നു.

ഇതു പ്രകാരം 7.5 ലക്ഷം രൂപ അനുവദിക്കുവാന്‍ കുടുംബ കോടതി ഉത്തരവിട്ടു. തുക കുറഞ്ഞു പോയി എന്നതിനാല്‍ പെൺ മക്കൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

മക്കളുടെ വിദ്യാഭ്യാസത്തിനായി പണം ചെലവഴിച്ചു എന്നും ഇനിയും പണം നൽകാന്‍ കഴിയില്ല എന്നു മായിരുന്നു പിതാവിന്‍റെ വാദം.

ഹർജിക്കാർ പെന്തകോസ്ത് വിഭാഗത്തിൽ ഉള്ളവര്‍ ആയതിനാല്‍ അവര്‍ സ്വര്‍ണ്ണ ആഭരണങ്ങള്‍ അണിയാറില്ല. അതിനാൽ വിവാഹ സഹായമായി 15 ലക്ഷം രൂപ നല്‍കുവാനും കോടതി ഉത്തരവിട്ടു.

- pma

വായിക്കുക: , , , ,

Comments Off on മതം ഏതായാലും പിതാവിൽ നിന്നുള്ള വിവാഹ ധന സഹായത്തിന് പെൺ മക്കൾക്ക് അർഹത

വിവാഹ മോചനത്തിന് കുടുംബ കോടതിയെ സമീപിക്കണം : മദ്രാസ് ഹൈക്കോടതി

February 2nd, 2023

madras-high-court-in-chennai-ePathram
ചെന്നൈ : വിവാഹ മോചനത്തിനായി മുസ്ലീം സ്ത്രീകള്‍ കുടുംബ കോടതിയെ സമീപിക്കണം എന്ന് മദ്രാസ് ഹൈക്കോടതി. അതല്ലാതെ ശരീഅത്ത് കൗണ്‍സില്‍ പോലെയുള്ള സ്വകാര്യ സ്ഥാപനങ്ങളിലല്ല മുസ്ലീം വിവാഹ മോചന കേസുകള്‍ക്കായി സ്ത്രീകള്‍ സമീപിക്കേണ്ടത്. ശരീഅത്ത് കൗണ്‍സിലുകള്‍ കോടതികളും മധ്യസ്ഥരും അല്ല.

വിവാഹം അസാധുവാക്കുന്നത് സംബന്ധിച്ച് വിധി പറയാനുള്ള അധികാരം കോടതിക്ക് മാത്രമാണ് എന്നും മദ്രാസ് ഹൈക്കോടതി വ്യക്തമാക്കി.

ഭാര്യക്ക് വിവാഹ മോചനം നല്‍കിയ തമിഴ്നാട് തൗഹീദ് ജമാഅത്ത് ശരീഅത്ത് കൗണ്‍സില്‍ നടപടിയെ ചോദ്യം ചെയ്ത് മുഹമ്മദ് റാഫി എന്ന വ്യക്തിയാണ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്.

മുസ്‌ലിം വ്യക്തി നിയമ പ്രകാരം വിവാഹ ബന്ധം സ്വയം വേര്‍പ്പെടുത്തുവാന്‍(ഖുലാ) മുസ്‌ലിം സ്ത്രീക്ക് അവകാശങ്ങളുണ്ട്. എന്നാല്‍ ഇതില്‍ അന്തിമമായ തീരുമാനം എടുക്കാന്‍ കുടുംബ കോടതിയെ സമീപിക്കണം എന്നും ഹൈക്കോടതി ജസ്റ്റിസ് സി. ശരവണണ്‍ വ്യക്തമാക്കി. Twitter , WiKi : Khula

- pma

വായിക്കുക: , , , , , , ,

Comments Off on വിവാഹ മോചനത്തിന് കുടുംബ കോടതിയെ സമീപിക്കണം : മദ്രാസ് ഹൈക്കോടതി

മഞ്ജു വാര്യർ അൽ വഹ്ദ മാളിലെ ലുലുവില്‍ ശനിയാഴ്ച വൈകുന്നേരം ഏഴു മണിക്ക്

January 28th, 2023

ePathram
അബുദാബി : ഇന്ത്യന്‍ റിപ്പബ്ലിക്ക് ദിന ആഘോഷ ങ്ങളുടെ ഭാഗമായി ലുലു ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ ഒരുക്കിയ ഇന്ത്യാ ഉത്സവത്തിന്‍റെ ഭാഗമായി ജനുവരി 28 ശനിയാഴ്ച വൈകുന്നേരം ഏഴു മണിക്ക് പ്രശസ്ത ചലച്ചിത്ര താരം മഞ്ജു വാര്യർ അബുദാബി അൽ വഹ്ദ മാളിലെ ലുലു വില്‍ എത്തുന്നു.

അവരുടെ ആയിഷ എന്ന ഏറ്റവും പുതിയ സിനിമ യുടെ പ്രമോഷനും കൂടിയാണ് ലുലുവിലെ സന്ദര്‍ശനം. TikTok

 

 

- pma

വായിക്കുക: , , ,

Comments Off on മഞ്ജു വാര്യർ അൽ വഹ്ദ മാളിലെ ലുലുവില്‍ ശനിയാഴ്ച വൈകുന്നേരം ഏഴു മണിക്ക്

Page 9 of 54« First...7891011...203040...Last »

« Previous Page« Previous « മഴയും ആലിപ്പഴ വർഷവും : അസ്ഥിര കാലാവസ്ഥ തുടരുന്നു
Next »Next Page » കൃത്രിമ നിറങ്ങള്‍ ചേര്‍ത്ത മിഠായി കൾ കഴിക്കരുത് : ഭക്ഷ്യ സുരക്ഷാ വകുപ്പ് »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha