ഭരത് മുരളി നാടകോത്സവം ‘ജീവലത’ അരങ്ങിലെത്തി

December 31st, 2023

al-quoz-theater-drama-jeevalatha-ePathram
അബുദാബി : പന്ത്രണ്ടാമത് ഭരത് മുരളി നാടകോത്സവം രണ്ടാം ദിവസം അൽ ഖൂസ് തിയേറ്റർ അവതരിപ്പിച്ച ജീവലത എന്ന നാടകം അരങ്ങിലെത്തി. എഴുത്തു കാരിയും സാമൂഹ്യ പ്രവർത്തകയുമായ സുധാ മേനോൻ്റെ ‘ചരിത്രം അദൃശ്യമാക്കിയ മുറിവുകൾ’ എന്ന കൃതിയിലെ ‘മീൻ പാടും തേൻ രാജ്യം’ എന്ന അദ്ധ്യായത്തിലെ തമിഴ് – സിംഹള വംശീയ ലഹള യുടെ ഇരയായ ‘ജീവലത’ എന്ന സ്ത്രീ യുടെ അനുഭവ സാക്ഷ്യത്തിനാണ് രംഗ ഭാഷ ഒരുക്കിയത്.

തമിഴ് ഈഴത്തിൻ്റെ മനുഷ്യത്വ വിരുദ്ധ നിലപാടു കളുടെയും അതോടൊപ്പം ഭരണകൂട ക്രൂരത കളുടെയും പ്രതീകമാണ് കൊക്കടിച്ചോല യിലെ ജീവലത എന്ന സ്ത്രീ. വംശീയ കലാപത്തിന്ന് എതിരെയും യുദ്ധത്തിന്ന് എതിരെയും നാടകം ശബ്ദം ഉയർത്തുന്നുണ്ട്. യു. എ. ഇ. യിലെ നാടക പ്രവർത്തകൻ അജയ് അന്നൂർ സംവിധാനം നിർവ്വഹിച്ച ജീവലത യുടെ രചന കെ. യു. മണി.

ദിവ്യ ബാബുരാജ്, വിനയൻ, ഏലിയാസ് പി. ജോയ്, ജിനേഷ്, വൈഷ്ണവി വിനയൻ, അദ്വയ് ദിലീപ്, അവ്യയ് ദിലീപ്, അഞ്ജന രാജേഷ്, അരുൺ പാർത്ഥൻ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തു. FB 

- pma

വായിക്കുക: , , , ,

Comments Off on ഭരത് മുരളി നാടകോത്സവം ‘ജീവലത’ അരങ്ങിലെത്തി

അനുവാദം ഇല്ലാതെ ഭാര്യയുടെ ശരീരത്തില്‍ ഭര്‍ത്താവ് സ്പര്‍ശിച്ചാലും കുറ്റകരം : ഗുജറാത്ത് ഹൈക്കോടതി

December 20th, 2023

forcible-sexual-offense-is-rape-committed-by-husband-on-his-wife-is-guilty-says-gujarat-high-court-ePathram
ഗാന്ധിനഗർ : സ്ത്രീയുടെ അനുവാദം ഇല്ലാതെ ശരീരത്തില്‍ സ്പര്‍ശിച്ചാല്‍, അത് ഭര്‍ത്താവ് ആയിരുന്നാലും കുറ്റകരം ആണെന്നും ഇത് ബലാത്സംഗത്തിൻ്റെ പരിധിയിൽപ്പെടും എന്നും ഗുജറാത്ത് ഹൈക്കോടതി. അമേരിക്ക, കാനഡ, ന്യൂസിലാൻഡ്, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിലെ നിയമങ്ങള്‍ പരാമര്‍ശിച്ചു കൊണ്ടായിരുന്നു കോടതിയുടെ ഉത്തരവ്. എല്ലാ വിദേശ രാജ്യങ്ങളിലും നിലവിലുള്ള സമീപനം ഇന്ത്യയിലും ബാധകമാണ് എന്ന് കോടതി നിരീക്ഷിച്ചു.

ദാമ്പത്യ ജീവിതത്തിലെ സ്വകാര്യ നിമിഷങ്ങള്‍ ഭർത്താവ് മൊബൈല്‍ ഫോണില്‍ പകര്‍ത്തി അവ കുടുംബ വാട്സാപ് ഗ്രൂപ്പുകളിലും അശ്ലീല വെബ് സൈറ്റുകളിലും പ്രചരിപ്പിച്ചു എന്നുള്ള പരാതിയിൽ വിധി പറയുകയായിരുന്നു ഗുജറാത്ത് ഹൈക്കോടതി. ഭർത്താവ് ബലാത്കാരമായി നടത്തുന്ന ശാരീരിക ബന്ധത്തില്‍ പോലും അയാള്‍ കുറ്റക്കാരനാണ് എന്നും കോടതി നിരീക്ഷിച്ചു.

സ്ത്രീകളോട് ഇങ്ങിനെ പെരുമാറുന്ന പുരുഷന്മാര്‍, സമൂഹത്തില്‍ സ്ത്രീകളുടെ അന്തസ്സ് ഇല്ലാതാക്കുകയും അവരെ നിശബ്ദരാക്കുകയും ചെയ്യും. സ്ത്രീകള്‍ക്ക് എതിരായ അതിക്രമങ്ങള്‍ തടയുന്നതിന് കൂടുതല്‍ കടമയും പങ്കും പുരുഷന്മാര്‍ക്ക് ഉണ്ട് എന്നും ഹൈക്കോടതി പ്രസ്താവിച്ചു.  X

- pma

വായിക്കുക: , , , , , , , ,

Comments Off on അനുവാദം ഇല്ലാതെ ഭാര്യയുടെ ശരീരത്തില്‍ ഭര്‍ത്താവ് സ്പര്‍ശിച്ചാലും കുറ്റകരം : ഗുജറാത്ത് ഹൈക്കോടതി

ഇസ്ലാമിക് സെന്‍റര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ വെള്ളിയാഴ്ച മുതൽ

November 24th, 2023

islamic-center-literature-festival-2023-ePathram

അബുദാബി : ഇന്ത്യൻ ഇസ്ലാമിക് സെന്‍റര്‍ സാഹിത്യ വിഭാഗം സംഘടിപ്പിക്കുന്ന ‘ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍’  2023 നവംബര്‍ 24, 25, 26 വെള്ളി, ശനി, ഞായർ എന്നീ മൂന്നു ദിവസങ്ങളിൽ സെൻറർ അങ്കണത്തിൽ നടക്കും.

വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് തുടക്കമാവുന്ന ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ പ്രഗത്ഭരായ എഴുത്തു കാരുടെ പുസ്തകങ്ങളുമായി പന്ത്രണ്ടോളം പ്രമുഖ പ്രസാധകരുടെ പുസ്തക സ്റ്റാളുകൾ, പുസ്തക പ്രകാശനം, പ്രമുഖര്‍ പങ്കെടുക്കുന്ന സാഹിത്യ ചര്‍ച്ചകള്‍, എഴുത്തു കാരെ ആദരിക്കല്‍ എന്നിവ ഉണ്ടായിരിക്കും.

കൂടാതെ സാഹിത്യ രംഗത്ത് കൂടുതല്‍ വനിതകൾക്ക് അവസരം ഒരുക്കി ഷീ ടോക്ക്, മാധ്യമ പ്രവർത്തകർ  പങ്കെടുക്കുന്ന മീഡിയാ ടോക്ക്, ഇന്തോ – അറബ് സാംസ്‌കാരിക സദസ്സ് എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്.

വിദ്യാര്‍ത്ഥികളെയും മുതിര്‍ന്നവരെയും ഉള്‍പ്പെടുത്തി വൈവിധ്യമാര്‍ന്ന മത്സരങ്ങള്‍, കലാ സാംസ്‌കാരിക പരിപാടികള്‍, ഗസല്‍ നൈറ്റ്, ഖവാലി, ദഫ്, കോൽ ക്കളി തുടങ്ങിയ വിവിധ പരിപാടികള്‍ ലിറ്ററേച്ചര്‍ ഫെസ്റ്റി വലിന്റെ ഭാഗമായി നടക്കും. FB PAGE

- pma

വായിക്കുക: , , , , , , ,

Comments Off on ഇസ്ലാമിക് സെന്‍റര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ വെള്ളിയാഴ്ച മുതൽ

പി. വത്സല അന്തരിച്ചു

November 22nd, 2023

novelist-p-valsala-passes-away-ePathram
കോഴിക്കോട് : പ്രശസ്ത എഴുത്തുകാരി പി. വത്സല (85) അന്തരിച്ചു. ഹൃദ്രോഗത്തെ തുടര്‍ന്ന് കോഴിക്കോട് മുക്കത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. ഇരുപത്തി അഞ്ചോളം ചെറുകഥാ സമാഹാരങ്ങളും 17 നോവലുകളും എഴുതിയിട്ടുണ്ട്.

നെല്ല്, നിഴലുറങ്ങുന്ന വഴികള്‍, കൂമന്‍ കൊല്ലി, ഉ​ണി​ക്കോ​ര​ൻ ച​തോ​പാ​ധ്യാ​യ, ക​റു​ത്ത മ​ഴ​ പെ​യ്യു​ന്ന താ​ഴ്‌​വ​ര, ആ​ഗ്​​നേ​യം, അ​ര​ക്കി​ല്ലം, ഗൗ​ത​മ​ൻ, പാ​ള​യം, ചാ​വേ​ർ, ന​മ്പ​റു​ക​ൾ, വി​ലാ​പം, പ​ഴ​യ​ പു​തി​യ ന​ഗ​രം, ആ​ന ​വേ​ട്ട​ക്കാ​ര​ൻ, അ​നു​പ​മ​യു​ടെ കാ​വ​ൽക്കാ​ര​ൻ, ഉ​ച്ച​യു​ടെ നി​ഴ​ൽ, ത​ക​ർച്ച എ​ന്നി​വ​യാ​ണ് പ്ര​ധാ​ന​ കൃ​തി​ക​ൾ.

നിഴലുറങ്ങുന്ന വഴികള്‍ എന്ന നോവല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടി. കൂടാതെ എഴുത്തച്ഛന്‍ പുരസ്‌കാരം, മുട്ടത്തു വര്‍ക്കി പുരസ്‌കാരം, സി. വി. കുഞ്ഞി രാമന്‍ സ്മാരക സാഹിത്യ അവാര്‍ഡ് എന്നിവയും പി. വത്സലയെ തേടി എത്തി.

ആദ്യ രചനയായ ‘നെല്ല്’ (1972) കുങ്കുമം അവാര്‍ഡ് നേടിയിരുന്നു. ആദിവാസി സമൂഹങ്ങളുടെ കഥ പറയുന്ന ഈ നോവലിനു പി. വത്സല തന്നെ തിരക്കഥ എഴുതി രാമു കാര്യാട്ട് സിനിമയാക്കി.

- pma

വായിക്കുക: , , , ,

Comments Off on പി. വത്സല അന്തരിച്ചു

ചികിത്സയിലുള്ളവരെ ശൈഖ് ദിയാബ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ സന്ദര്‍ശിച്ചു

November 21st, 2023

sheikh-diyab-bin-mohammed-bin-zayed-visits-burjeel-for-palestinian-children-and-families-ePathram

അബുദാബി : ഗസ്സയിൽ ഇസ്രായേൽ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സക്കായി യു. എ. ഇ. യില്‍ എത്തിച്ച് അബുദാബി ബുർജീൽ മെഡിക്കൽ സിറ്റിയിൽ ചികിത്സയിൽ കഴിയുന്ന ഫലസ്തീൻ കുട്ടികളേയും അവരുടെ കുടുംബാംഗങ്ങളേയും ശൈഖ് ദിയാബ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ സന്ദര്‍ശിച്ചു.

ആയിരം ഫലസ്തീൻ കുട്ടികളെ ചികിത്സിക്കുവാന്‍ യു. എ. ഇ. പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്‍റെ നിർദ്ദേശ പ്രകാരം എത്തിച്ചവരെയാണ് അദ്ദേഹം സന്ദർശിച്ചത്.

ബുർജീൽ മെഡിക്കൽ സിറ്റിയിൽ ചെയർമാൻ ഡോ. ഷംഷീർ വയലിലും ഡിപ്പാർട്ട്മെന്‍റ് ഓഫ് ഹെൽത്ത് ഉന്നത ഉദ്യോഗസ്ഥരും ശൈഖ് ദിയാബ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനെ സ്വീകരിച്ചു.

പരിക്കേറ്റ കുട്ടികളുടെ ആരോഗ്യ നില ചോദിച്ചറിഞ്ഞ അദ്ദേഹം മെഡിക്കൽ സംഘവുമായി ആശയ വിനിമയം നടത്തി. വേഗത്തിൽ സുഖം പ്രാപിക്കാനുള്ള ആശംസകൾ ചികിത്സയിലുള്ളവരെ അറിയിച്ചാണ് അദ്ദേഹം മടങ്ങിയത്.

- pma

വായിക്കുക: , , , , , ,

Comments Off on ചികിത്സയിലുള്ളവരെ ശൈഖ് ദിയാബ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ സന്ദര്‍ശിച്ചു

Page 8 of 57« First...678910...203040...Last »

« Previous Page« Previous « എം. എസ്. എല്‍. ക്രിക്കറ്റ് ടൂര്‍ണ്ണമെന്‍റ് സീസൺ 6 ലോഗോ പ്രകാശനം ചെയ്തു
Next »Next Page » പി. വത്സല അന്തരിച്ചു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha