അബുദാബി : യു എ ഇ രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ ഒൻപതാം ചരമ വാർഷിക ത്തോട് അനുബന്ധിച്ച് ഇന്ത്യൻ മീഡിയ അബുദാബിയും (ഇമ) ഇന്ത്യൻ ഇസ്ലാമിക് സെന്ററും സംയുക്ത മായി സംഘടിപ്പിച്ച ചിത്ര – പെയിന്റിംഗ് പ്രദശനവും അനുസ്മരണവും ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ നടന്നു.
രാവിലെ 10 മണിക്ക് ഇന്ത്യൻ സ്ഥാനപതി കാര്യാലയ ത്തിലെ ഡെപ്യുട്ടി ചീഫ് ഓഫ് മിഷൻ നമ്രത കുമാർ ഉത്ഘാടനം ചെയ്യ്തു. യു എ ഇ എക്സ്ചേഞ്ച് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ വൈ. സുധീർ കുമാർ ഷെട്ടി, ഇന്ത്യൻ ഇസ്ലാമിക് സെന്റർ പ്രസിഡണ്ട് പി. ബാവാ ഹാജി എന്നിവർ ശൈഖ് സായിദ് അനുസ്മരണം നടത്തി.
ഇന്ത്യന്‍ മീഡിയ അബുദാബി യുടെ പ്രസിഡന്‍റ് ടി. എ. അബ്ദുല്‍ സമദ് അദ്ധ്യക്ഷത വഹിച്ചു. ഇസ്ലാമിക് സെന്റര്‍ ജനറല്‍ സെക്രട്ടറി എം. പി. എം. റഷീദ് സ്വാഗതം പറഞ്ഞു. കെ. എസ്. സി. പ്രസിഡന്റ് എം. യു. വാസു, ലുലു ഗ്രൂപ്പ് കമ്മ്യൂണിക്കേഷന്‍ മാനേജര്‍ നന്ദകുമാര്‍, യു. എ. ഇ. എക്സ്ചേഞ്ച് മീഡിയാ മാനേജര്‍ കെ. കെ. മൊയ്തീന്‍ കോയ എന്നിവര്‍ ആശംസാ പ്രസംഗ ങ്ങള്‍ നടത്തി.
ഇമ എക്സിക്യൂട്ടീവ് റസാഖ് ഒരുമനയൂര്‍ കലാകാരന്മാരെ പരിചയപ്പെടുത്തി. വൈസ് പ്രസിഡണ്ട് ആഗിന്‍ കീപ്പുറം ആമുഖ പ്രസംഗവും പ്രസ്സ് സെക്രട്ടറി പി. എം. അബ്ദുല്‍ റഹിമാന്‍ നന്ദിയും പറഞ്ഞു.
രാഷ്ട്ര പിതാവിന്റെ സ്മരണ പകരുന്ന അത്യപൂർവ ചിത്ര ശേഖര ങ്ങളുമായി ലോക പ്രശസ്ത കാലിഗ്രാഫര്‍ ഖലീലുള്ള ചേംനാട്, മണലു കൊണ്ടുള്ള ചിത്ര രചന യില്‍ പ്രാവീണ്യം നേടിയ ഉദയ് റസ്സല്‍ പുരം, ഷീനാ ബിനോയ്, കുമാര്‍ ചടയ മംഗലം, ഷിബു പ്രഭു തുടങ്ങിയ ചിത്ര കാര ന്മാരുടെ രചന കളും ഏഴാം ക്ലാസ്സ് വിദ്യാര്‍ഥിനി യായ ആമിന ആഫ്റ പെന്‍സില്‍ കൊണ്ട് വരച്ച ചിത്ര ങ്ങളും കെ. എം. സി. സി. അബുദാബി സംസ്ഥാന കമ്മിറ്റി ഒരുക്കിയ അപൂര്‍വ്വ ഫോട്ടോ കളുടെ പ്രദര്‍ശനവും റിഷാദ് കെ. അലി പത്ത് മാസ ത്തെ കഠിന പ്രയത്ന ത്തില്‍ തയ്യാറാക്കിയ ലോക പ്രശസ്ത മായ ശൈഖ് സായിദ് ഗ്രാന്‍ഡ് മസ്ജിദ് മിനിയേച്ചറും പരിപാടിയെ ശ്രദ്ധേയമാക്കി.
ഉച്ചക്ക് ശേഷം രണ്ടു മണി യോടെ നടന്ന സമാപന സമ്മേളന ത്തില്‍ പത്മശ്രീ ഡോക്ടര്‍ ബി. ആര്‍. ഷെട്ടി മുഖ്യാഥിതി ആയിരുന്നു. തുടര്‍ന്ന് ചിത്ര – പെയിന്റിംഗ് പ്രദര്‍ശനം നടത്തിയ കലാ കാരന്മാര്‍ക്ക് ഇന്ത്യന്‍ മീഡിയ അബുദാബി യുടെ ഉപഹാരം ബി. ആര്‍. ഷെട്ടി സമ്മാനിച്ചു.
ഇസ്ലാമിക് സെന്റർ ട്രഷറര്‍ ഷുക്കൂറലി കല്ലിങ്ങല്‍, ഇന്ത്യന്‍ മീഡിയ എക്സിക്യൂട്ടീവ് ജോണി ഫൈന്‍ ആര്‍ട്സ്, മനു കല്ലറ, ജോയിന്റ് സെക്രട്ടറി സിബി കടവില്‍ എന്നിവര്‍ പ്രസംഗിച്ചു. ശൈഖ് സായിദിനെ കുറിച്ചു വി. ടി. വി. ദാമോദരന്‍ എഴുതിയ കവിത അദ്ദേഹം തന്നെ ആലപിച്ചു.
ജോണി ഫൈന്‍ ആര്‍ട്സ്, സിബി കടവില്‍, മനു കല്ലറ, ഹഫ്സല്‍ അഹമ്മദ്, റസാഖ് ഒരുമനയൂര്‍ തുടങ്ങിയവര്‍ പരിപാടി കള്‍ക്ക് നേതൃത്വം നല്‍കി.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അബുദാബി, മാധ്യമങ്ങള്‍, യു.എ.ഇ.