ഷെയ്ഖ്‌ ഹസീന രാജി വെച്ചു : കലാപത്തെ തുടർന്ന് രാജ്യം വിട്ടു

August 6th, 2024

sheikh-hasina-epathram
ബംഗ്ലാദേശ് പ്രധാന മന്ത്രി ഷെയ്ഖ്‌ ഹസീന രാജിവെച്ചു. രാജ്യത്ത് ആഭ്യന്തര കലാപം അതിരൂക്ഷമായതിനെ തുടർന്നാണ് ഷെയ്ഖ്‌ ഹസീന രാജിവെച്ചു നാട് വിട്ടത്. ഇക്കഴിഞ്ഞ ജനുവരിയിലാണ് അവർ നാലാം തവണയും പ്രധാന മന്ത്രിയായി അധികാരത്തിൽ എത്തുന്നത്.

തലസ്ഥാനമായ ധാക്കയില്‍ നിന്ന് സൈനിക ഹെലി കോപ്ടറി ലാണ് പോയത് എന്നാണു റിപ്പോർട്ടുകൾ. സഹോദരിയുടെ കൂടെ രാജ്യം വിട്ട ഷെയ്ഖ് ഹസീന ഇന്ത്യ യില്‍ അഭയം തേടി.

രാജ്യത്ത് നടപ്പാക്കിയ ജോലി സംവരണ വ്യവസ്ഥയെ എതിർത്തു കൊണ്ട് മാസത്തിൽ ഏറെയായി നടക്കുന്ന പ്രക്ഷോഭത്തിൽ വിദ്യാർത്ഥികളും പോലീസുകാരും സാധാരണക്കാരും ഉള്‍പ്പെടെ നൂറു കണക്കിന് പേര് കൊല്ലപ്പെട്ടിട്ടുണ്ട്.

പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ തിങ്കളാഴ്ച രാവിലെ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തിലുള്ള കലാപകാരികള്‍ ഇരച്ചു കയറി കൊള്ളയടിച്ചു. ആഭ്യന്തര മന്ത്രിയുടെയും സുപ്രീം കോടതി ജഡ്ജി യുടെയും വീടുകൾക്ക് തീ വെച്ചു.

ഷെയ്ഖ് ഹസീനയുടെ അവാമി ലീഗ് പാര്‍ട്ടിയില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗങ്ങളുടെ വീടിനും പ്രക്ഷോഭ കാരികൾ തീയിട്ടു. ബംഗ്ലാദേശ് രൂപം കൊണ്ട ശേഷം രാജ്യം സാക്ഷ്യം വഹിക്കുന്ന ഏറ്റവും രൂക്ഷമായ ആഭ്യന്തര കലാപങ്ങളിൽ ഒന്നാണ് ഇത് എന്ന് കണക്കാക്കുന്നു.

ഷെയ്ഖ് ഹസീന ഇന്ത്യയില്‍ തന്നെ ഉണ്ട് എന്ന് പാര്‍ലമെന്‍റില്‍ ചേർന്ന സര്‍വ്വ കക്ഷി യോഗത്തിൽ കേന്ദ്ര സർക്കാർ അറിയിച്ചു.

- pma

വായിക്കുക: , , , , , , ,

Comments Off on ഷെയ്ഖ്‌ ഹസീന രാജി വെച്ചു : കലാപത്തെ തുടർന്ന് രാജ്യം വിട്ടു

ജീവനാംശത്തിനായി ക്രിമിനൽ കേസ് നൽകാം : സുപ്രീം കോടതി

July 10th, 2024

supreme-court-declines-challenge-section-8-of-3-ePathram
ന്യൂഡല്‍ഹി : വിവാഹ മോചിതയായ മുസ്‌ലിം സ്ത്രീക്ക് ജീവനാംശം ലഭിക്കുവാൻ ക്രിമിനല്‍ നിയമ ത്തിലെ 125-ാം വകുപ്പ് പ്രകാരം നൽകാം എന്ന് സുപ്രീം കോടതി. ജീവനാംശം ദാനം അല്ല എന്നും സ്ത്രീകളുടെ അവകാശം ആണെന്നും വിധി പ്രസ്താവിച്ച ബെഞ്ചിന് നേതൃത്വം നല്‍കിയ ജസ്റ്റിസ് ബി. വി. നാഗ രത്‌ന പറഞ്ഞു.

മുസ്‌ലിം സ്ത്രീകളുടെ വിവാഹ മോചനത്തിനുള്ള 1986-ലെ നിയമത്തിൻ്റെ അടിസ്ഥാനത്തിൽ ആയിരിക്കണം ജീവനാംശം തീരുമാനിക്കേണ്ടത് എന്നുള്ള വാദം സുപ്രീം കോടതി തള്ളി.

തെലങ്കാന ഹൈക്കോടതി ഉത്തരവിനു എതിരെ മുഹമ്മദ് അബ്ദുള്‍ സമദ് എന്ന വ്യക്തി നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ ഉത്തരവ്. അയാളുടെ മുന്‍ ഭാര്യക്ക് ജീവനാംശമായി പ്രതിമാസം 10,000 രൂപ നൽകണം എന്ന് തെലങ്കാന ഹൈക്കോടതി ഉത്തരവ് ഇറക്കിയിരുന്നു.

അബ്ദുള്‍ സമദും ഭാര്യയും തമ്മില്‍ 2017-ലാണ് മുസ്‌ലിം വ്യക്തി നിയമ പ്രകാരം വിവാഹ മോചിതരായത്. വ്യക്തി നിയമത്തിൻ്റെ അടിസ്ഥാനത്തില്‍ വിവാഹ മോചിതർ ആയതിനാല്‍ 1986-ലെ നിയമത്തിൻ്റെ അടിസ്ഥാനത്തില്‍ ആകണം വിവാഹ മോചനം നല്‍കേണ്ടത് എന്നായിരുന്നു ഹര്‍ജിക്കാരൻ്റെ വാദം. എന്നാല്‍, ഈ വാദം സുപ്രീം കോടതി തള്ളി.

പ്രസിദ്ധമായ ഷബാനു കേസ് വിധിയില്‍ ക്രിമിനല്‍ നടപടി ചട്ടത്തിലെ 125-ാം വകുപ്പ് പ്രകാരം മുസ്‌ലിം വനിതകള്‍ക്കും കേസ് രജിസ്റ്റര്‍ ചെയ്യാവുന്നതാണ് എന്നും വ്യക്തി നിയമത്തിനേക്കാള്‍ ഈ മതേതര നിയമാണ് നില നില്‍ക്കുക എന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

വിവാഹിതയായ വനിതകള്‍ക്ക് മാത്രമല്ല, എല്ലാ വനിതകള്‍ക്കും ക്രിമിനല്‍ നടപടി ചട്ടത്തിലെ 125-ാം വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുന്നതിന് അധികാരം ഉണ്ട് എന്നും സുപ്രീം കോടതി വ്യക്തമാക്കി.

- pma

വായിക്കുക: , , , ,

Comments Off on ജീവനാംശത്തിനായി ക്രിമിനൽ കേസ് നൽകാം : സുപ്രീം കോടതി

മുലപ്പാലിന്‍റെ വാണിജ്യ വൽക്കരണം : മുന്നറിയിപ്പുമായി ഭക്ഷ്യ സുരക്ഷാ അഥോറിറ്റി

May 27th, 2024

breast-feeding-milk-bank-ePathram
ന്യൂഡൽഹി : രാജ്യത്ത് മുലപ്പാല്‍ അധിഷ്ഠിതമായ ഉത്പന്നങ്ങൾ വിൽക്കാൻ നിയമം അനുവദിക്കുന്നില്ല എന്ന മുന്നറിയിപ്പുമായി ഭക്ഷ്യ സുരക്ഷാ അഥോറിറ്റി. കേന്ദ്ര- സംസ്ഥാന അധികൃതർ ഇതിന് ലൈസൻസ് നൽകരുത് എന്നും എഫ്. എസ്. എസ്. എ. ഐ. മുന്നറിയിപ്പ് നൽകി. മുലപ്പാൽ വിൽക്കുന്നതിനും സംസ്കരിച്ച് മറ്റു ഉൽപ്പന്നങ്ങൾ ആക്കി മാറ്റുന്നതിനും ആർക്കും ലൈസൻസ് നൽകിയിട്ടില്ല എന്ന് ഉറപ്പാക്കാൻ കേന്ദ്ര – സംസ്ഥാന ലൈസൻസിംഗ് അധികൃതരോടും ആവശ്യപ്പെട്ടു.

മുലപ്പാൽ സ്വമേധയാ ദാനം ചെയ്യാവുന്നതാണ്. എന്നാൽ, ദാതാവിന് പണമോ മറ്റ് ആനുകൂല്യങ്ങളോ സ്വീകരിക്കാൻ കഴിയില്ല. 2006 ലെ എഫ്. എസ്. എസ്. എ. ഐ. ആക്ട് പ്രകാരം മുലപ്പാൽ സംസ്‌കരിക്കുന്നതും വിൽക്കുന്നതും അനുവദിച്ചിട്ടില്ല.

രജിസ്റ്റർ ചെയ്ത സൊസൈറ്റികളിൽ നിന്നും മുലപ്പാൽ വാണിജ്യ വത്കരിക്കാൻ നിരവധി അഭ്യർത്ഥനകൾ ലഭിക്കുന്നതായി ഭക്ഷ്യ സുരക്ഷാ അഥോറിറ്റി ചൂണ്ടിക്കാട്ടി. ആരോഗ്യ കേന്ദ്രങ്ങളിലെ നവ ജാത ശിശുക്കൾക്കും ശിശുക്കൾക്കും നൽകാൻ മാത്രമേ ഉപയോഗിക്കാവൂ എന്നും ഭക്ഷ്യ സുരക്ഷാ അഥോറിറ്റി വ്യക്തമാക്കി.

മുലയൂട്ടുന്ന മാതാക്കളിൽ നിന്ന് പാൽ ശേഖരിച്ച് വിൽക്കുന്ന മുലപ്പാൽ ബാങ്കുകൾ സ്ഥാപിച്ചതോടെ മുലപ്പാലിന്‍റെ ഓൺ ലൈൻ വിൽപ്പന അധികരിച്ചു. മുലപ്പാല്‍ അധിഷ്ഠിതമായ ഉത്പന്നങ്ങളുടെ പരസ്യങ്ങൾ സോഷ്യൽ മീഡിയകളിൽ വരുന്നതും മുലപ്പാൽ ഉത്പന്നങ്ങളെ കുറിച്ച് ഓൺ ലൈനിൽ സെർച്ച് ചെയ്യുന്നവരുടെ എണ്ണവും വർദ്ധിച്ചു.

ഈ സാഹചര്യത്തിലാണ് മുന്നറിയിപ്പുമായി ഭക്ഷ്യ സുരക്ഷാ അഥോറിറ്റി രംഗത്ത് വന്നത്.

- pma

വായിക്കുക: , , , , , , , , ,

Comments Off on മുലപ്പാലിന്‍റെ വാണിജ്യ വൽക്കരണം : മുന്നറിയിപ്പുമായി ഭക്ഷ്യ സുരക്ഷാ അഥോറിറ്റി

ബുക്കർ പുരസ്കാരം ജെന്നി ഏർപെൻ ബെക്കിന്

May 22nd, 2024

germen-writer-jenny-erpenbeck-win-booker-prize-2024-ePathram
ലണ്ടൻ : ജർമ്മൻ എഴുത്തുകാരി ജെന്നി ഏർപെൻ ബെക്കിന് ബുക്കർ പുരസ്കാരം. ‘കെയ്‌റോസ്’ എന്ന നോവലിനാണ് പുരസ്‌കാരം ലഭിച്ചത്. ബുക്കര്‍ പുരസ്‌കാരം നേടുന്ന ആദ്യ ജര്‍മ്മന്‍ എഴുത്തു കാരിയാണ് 57 കാരിയായ ജെന്നി.

കൃതി ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയ മിഖായേൽ ഹോഫ്മാനും പുരസ്കാര ജേതാവാണ്. സമ്മാനത്തുകയായ 50,000 പൗണ്ട് എഴുത്തുകാരിയും വിവര്‍ത്തകനും പങ്കിടും.

ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യപ്പെട്ട 149 നോവലുകളിൽ നിന്നാണ് ‘കെയ്റോസ്’ ബുക്കർ പ്രൈസ് നേടിയത്. മുൻപ്, വേറിട്ട അസ്തിത്വത്തോടെ നില നിന്നിരുന്ന കിഴക്കൻ ജർമ്മനിയുടെ അവസാന നാളുകളുടെ ചരിത്ര പശ്ചാത്തലത്തിലുള്ള ഒരു സങ്കീർണ്ണമായ പ്രണയ കഥയാണ് കെയ്റോസ്.

ബെർലിൻ മതിലിൻ്റെ പതനത്തിലേക്ക് നയിക്കുന്ന ജർമ്മൻ ഡെമോക്രാറ്റിക് റിപ്പബ്ലിക്കിൻ്റെ പശ്ചാത്തല ത്തിൽ മനുഷ്യ ബന്ധങ്ങളെ വിവരിക്കുന്ന മികച്ച രചനയാണ് കെയ്റോസ് എന്ന് ജഡ്ജിംഗ് പാനൽ വിലയിരുത്തി.

സ്വകാര്യ ജീവിതത്തിലെ അനുഭവങ്ങളും ഭരണ കൂടങ്ങൾ വ്യക്തികളിൽ ചെലുത്തുന്ന സ്വാധീനവും ചരിത്രവും രാഷ്ട്രീയവും നോവലിൽ മനോഹരമായി ഇടകലരുന്നുണ്ട്. The Booker Prizes :  Twitter X

- pma

വായിക്കുക: , , , , ,

Comments Off on ബുക്കർ പുരസ്കാരം ജെന്നി ഏർപെൻ ബെക്കിന്

അവിശ്വാസികള്‍ക്ക് ശരീ അത്ത് നിയമം ബാധകമാക്കരുത്

April 30th, 2024

supreme-court-declines-challenge-section-8-of-3-ePathram
ന്യൂഡൽഹി : ഇസ്ലാം മതത്തില്‍ ജനിക്കുകയും പിന്നീട് മതം വിടുകയും ചെയ്ത അവിശ്വാസികള്‍ക്ക് ശരീ അത്ത് നിയമം ബാധകമാക്കരുത് എന്ന ഹര്‍ജിയില്‍ കേന്ദ്രത്തിനും കേരളത്തിനും സുപ്രീം കോടതി നോട്ടീസ് അയച്ചു. സ്വത്ത് അവകാശം സംബന്ധിച്ച് ഇത്തരം വ്യക്തികള്‍ക്ക് ശരീ അത്ത് നിയമത്തിന്നു പകരം ഇന്ത്യന്‍ പിന്തുടര്‍ച്ചാവകാശ നിയമം ബാധകം ആക്കണം എന്ന് ആവശ്യപ്പെട്ട് മലയാളിയായ പി. എം. സഫിയ നൽകിയ ഹർജിയിലാണ് സുപ്രീം കോടതി, കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് നോട്ടീസ് നൽകിയത്.

മുസ്ലിമായി ജനിക്കുകയും പിന്നീട് മതം ഉപേക്ഷിക്കുകയും ചെയ്തവര്‍ക്ക് മുസ്ലിം വ്യക്തി നിയമത്തിന് പകരം അനന്തരാവകാശവുമായി ബന്ധപ്പെട്ട് 1925 ലെ ഇന്ത്യന്‍ പിന്തുടര്‍ച്ചാവകാശ നിയമം ബാധകം ആക്കണം എന്ന് ഹർജിക്കാരിക്കു വേണ്ടി അഭിഭാഷകന്‍ പ്രശാന്ത് പത്മനാഭന്‍ സുപ്രീം കോടതിയില്‍ വാദിച്ചു.

കേസില്‍ വിശദ വാദം ഈ വരുന്ന ജൂലായ് മാസത്തിൽ കേള്‍ക്കും. വിഷയത്തില്‍ സുപ്രീം കോടതിയെ സഹായിക്കാന്‍ അഭിഭാഷകനെ ചുമതലപ്പെടുത്താന്‍ അറ്റോര്‍ണി ജനറലിനോട് നിര്‍ദ്ദേശിച്ചു. മാത്രമല്ല ഇതൊരു പ്രധാനപ്പെട്ട വിഷയം തന്നെ എന്നും വാദത്തിനിടെ ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു. തുടര്‍ന്നാണ് കേന്ദ്രത്തിനും കേരളത്തിനും നോട്ടീസ് അയച്ചത്.

- pma

വായിക്കുക: , , , , , ,

Comments Off on അവിശ്വാസികള്‍ക്ക് ശരീ അത്ത് നിയമം ബാധകമാക്കരുത്

Page 5 of 57« First...34567...102030...Last »

« Previous Page« Previous « മഠത്തിൽ മുസ്തഫയുടെ ചിത്രം ലൈബ്രറിയിൽ സ്ഥാപിച്ചു
Next »Next Page » മെഹ്ഫിൽ അവാർഡ് നിശ മെയ്‌ 12 ഞായറാഴ്ച ഷാർജയിൽ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha