പൊതു സ്ഥലങ്ങളിൽ മാലിന്യങ്ങൾ : പിഴ വർദ്ധിപ്പിച്ചു

February 20th, 2025

abu-dhabi-police-warns-against-throwing-masks-and-gloves-on-the-street-ePathram
അബുദാബി : പൊതു ഇടങ്ങളില്‍ മാലിന്യങ്ങള്‍ വലിച്ചെറിഞ്ഞാല്‍ 4000 ദിര്‍ഹം വരെ പിഴ അടക്കേണ്ടി വരും എന്ന മുന്നറിയിപ്പുമായി അബുദാബി നഗര സഭ. പൊതു സ്ഥലങ്ങള്‍ മാലിന്യ വിമുക്തമാക്കാനും നഗര സൗന്ദര്യം കാത്തു സൂക്ഷിക്കാനുമാണ് പിഴത്തുക പുതുക്കിയത്.

സിഗരറ്റ് കുറ്റികള്‍ കാലിക്കപ്പുകൾ / ബോട്ടിലുകൾ തുടങ്ങി ഭക്ഷണ അവശിഷ്ടങ്ങൾ ഉള്‍പ്പടെയുള്ള മാലിന്യങ്ങള്‍ അലക്ഷ്യമായി പൊതു സ്ഥലങ്ങളിൽ വലിച്ചെറിയുന്നവര്‍ക്ക് 500 ദിര്‍ഹം മുതല്‍ 4000 ദിര്‍ഹം വരെയാണ് പിഴ ചുമത്തുക.

നിശ്ചിത സ്ഥലങ്ങളില്‍ അല്ലാതെ മാലിന്യങ്ങള്‍ തള്ളുന്നവര്‍ക്ക് 1000 ദിര്‍ഹം മുതല്‍ 4000 ദിര്‍ഹം വരെ പിഴ ചുമത്തും. സിഗരറ്റ് കുറ്റി കളിടുക, ഭക്ഷണ അവശിഷ്ടങ്ങളും മറ്റു മാലിന്യങ്ങളും വലിച്ചെറിയുക എന്നിവ 500 ദിര്‍ഹം പിഴ ഈടാക്കാവുന്ന കുറ്റമാണ്. കുറ്റ കൃത്യങ്ങള്‍ ആവര്‍ത്തിച്ചാല്‍ 2000 ദിര്‍ഹം വരെ പിഴ വർദ്ധിപ്പിക്കും.

ഓടുന്ന വാഹനത്തില്‍ നിന്ന് റോഡിലേക്കും പൊതു സ്ഥലങ്ങളിലേക്കും മാലിന്യങ്ങള്‍ വലിച്ചെറിഞ്ഞാല്‍ 1000 ദിര്‍ഹമാണ് പിഴ ചുമത്തുക. കൂടാതെ ഡ്രൈവര്‍ക്ക് ആറ് ബ്ലാക്ക് പോയിന്റുകളും ചുമത്തും. ഇത്തരം പ്രവര്‍ത്തികള്‍ വാഹന അപകടങ്ങള്‍ക്കും കാരണമാകുന്നുണ്ട്.

നഗര ഭംഗിയും പൊതു ജനാരോഗ്യവും സംരക്ഷിക്കാന്‍ മാലിന്യങ്ങളിടുന്നത് അതിനായി നിശ്ചയിച്ച സ്ഥലങ്ങളിൽ ആയിരിക്കണം എന്നും അധികൃതർ കർശ്ശന നിർദ്ദേശം നൽകിയിട്ടുണ്ട്. Twitter 

- pma

വായിക്കുക: , , , , , , , , ,

Comments Off on പൊതു സ്ഥലങ്ങളിൽ മാലിന്യങ്ങൾ : പിഴ വർദ്ധിപ്പിച്ചു

പ്രവാസികൾക്കു വേണ്ടി പുതിയ ബസ്സ് സർവ്വീസ് ആരംഭിക്കും : മന്ത്രി കെ. ബി. ഗണേഷ് കുമാര്‍

February 18th, 2025

ksrtc-bus-service-from-airports-minister-k-b-ganesh-kumar-inaugurate-ima-ePathram

അബുദാബി : പ്രവാസികളുടെ യാത്രാസൗകര്യം മുൻ നിറുത്തി വിമാന സമയത്തിന് അനുസരിച്ച് കൊച്ചി (നെടുമ്പാശ്ശേരി) എയര്‍ പോര്‍ട്ടില്‍ നിന്നും കെ. എസ്. ആർ. ടി. സി. യുടെ പുതിയ സ്മാർട്ട് ബസ്സ് സർവ്വീസുകൾ ആരംഭിക്കും എന്ന് ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാര്‍.

തലസ്ഥാന നഗരിയിലെ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യന്‍ മീഡിയ അബുദാബി (ഇമ) കമ്മിറ്റിയുടെ പ്രവര്‍ത്തന ഉദ്ഘാടനത്തിനായി അബുദാബിയിൽ എത്തിയ മന്ത്രി മാധ്യമ പ്രവര്‍ത്ത കരോട് സംസാരിക്കുകയായിരുന്നു.

നെടുമ്പാശ്ശേരി നിന്നും മാവേലിക്കര – തിരുവല്ല ഭാഗത്തേക്ക് രണ്ടും കോഴിക്കോട് ഭാഗത്തേക്ക് മൂന്നും സർവ്വീസുകൾ പ്ലാൻ ചെയ്തിട്ടുണ്ട്. മൂന്നു മാസത്തിനകം ഈ റൂട്ടുകൾ ആരംഭിക്കും. എയർപോർട്ടിൽ എത്തുന്ന 2 വിമാനങ്ങളിലെ യാത്രക്കാർക്ക് ഒരു ബസ്സ് എന്ന വിധ ത്തിൽ നടത്തുന്ന റൂട്ടുകളിൽ സ്മാർട്ട് ബസ്സുകളും മൊബൈല്‍ ആപ്പ് ബുക്കിംഗ് സംവിധാനങ്ങളും ഒരുക്കും. അഥവാ വിമാനം വൈകിയാല്‍ ബസ്സുകൾ പുറപ്പെടുന്ന സമയത്തിലും മാറ്റം വരുത്തും.

നിശ്ചിത സ്ഥലത്തു നിന്നു ബസ്സ് യാത്ര തുടങ്ങിയാലും ഇടക്കു വച്ച് കയറുന്നവര്‍ക്ക് ആപ്പിലൂടെ ബസ്സിൻ്റെ സമയവും സീറ്റ് ലഭ്യതയും യാത്രയുടെ സമയ ക്രമവും അറിയുവാൻ കഴിയുന്ന ആപ്പ് ആയിരിക്കും പുറത്തിറക്കുക. ദീർ ഘദൂര യാത്ര ആണെങ്കിലും ആവശ്യമായ ഇടങ്ങളിൽ സ്റ്റോപ്പുകൾ ഉണ്ടാകും.

- pma

വായിക്കുക: , , , , , , , ,

Comments Off on പ്രവാസികൾക്കു വേണ്ടി പുതിയ ബസ്സ് സർവ്വീസ് ആരംഭിക്കും : മന്ത്രി കെ. ബി. ഗണേഷ് കുമാര്‍

ഡ്രൈവിംഗിൽ ഫോൺ ഉപയോഗിച്ചാൽ 800 ദിർഹം പിഴ : ഷാർജ പോലീസ്

February 16th, 2025

sharjah-police-warn-drivers-800-dirhams-fine-using-phones-while-driving-ePathram
ഷാർജ : വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്ന ഡ്രൈവർമാർക്ക് 800 ദിർഹം പിഴയും ലൈസൻസിൽ നാല് ബ്ലാക്ക് പോയിന്റും ചുമത്തും എന്ന മുന്നറിപ്പ് നൽകി ഷാർജ പോലീസ്. നിയമ ലംഘകരെ പിടി കൂടാൻ അത്യാധുനിക സ്മാർട്ട് ക്യാമറ കൾ എമിറേറ്റിൽ സ്ഥാപിച്ചിട്ടുണ്ട്.

ഫോണിൽ സംസാരിക്കുക മാത്രമല്ല, മെസ്സേജ് അയക്കുവാനും ചാറ്റ് ചെയ്യുവാനും ചിത്രങ്ങൾ / വീഡിയോ പകർത്തുവാനും ഫോൺ കയ്യിൽ എടുത്താൽ പോലും അത് കുറ്റകൃത്യമായി പോലീസ് ക്യാമറകൾ കണ്ടെത്തും എന്നുള്ള മുന്നറിയിപ്പ് സോഷ്യൽ മീഡിയ കളിൽ വീഡിയോ അടക്കമാണ് ഷാർജ പോലീസ് പോസ്റ്റ് ചെയ്തിട്ടുള്ളത്. Twitter

 

- pma

വായിക്കുക: , , , ,

Comments Off on ഡ്രൈവിംഗിൽ ഫോൺ ഉപയോഗിച്ചാൽ 800 ദിർഹം പിഴ : ഷാർജ പോലീസ്

ഇലക്ട്രിക് സ്‌കൂട്ടർ : നോള്‍ കാര്‍ഡ് ഉപയോഗിക്കാം

December 26th, 2024

dubai-road-transport-nol-card-ePathram
ദുബായ് : കൂടുതല്‍ സംവിധാനങ്ങള്‍ ഉള്‍പ്പെടുത്തി നോള്‍ കാര്‍ഡ് സേവനം വിപുലീകരിക്കുന്നു. ഇതിന്റെ ഭാഗമായി വിവിധ തരത്തിലുള്ള ഇലക്ട്രിക് സ്‌കൂട്ടർ പേയ്‌മെൻ്റ് ഇനി നോൾ കാർഡ് വഴി ചെയ്യാം എന്ന് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ. ടി. എ.) അറിയിച്ചു.

എല്ലാ അംഗീകൃത ഇലക്ട്രിക് സ്കൂട്ടർ ഓപ്പറേറ്റർ ആപ്പുകളിലും നോൽ കാർഡ് ഒരു പുതിയ പേയ്മെൻ്റ് രീതിയായി ഉൾപ്പെടുത്തിയിട്ടുണ്ട്. ഉപയോക്താക്കൾക്ക് അവരുടെ സ്‌മാർട്ട്‌ ഫോണുകളിൽ NFC ടെക്‌നോളജി വഴി അവരുടെ നോൾ കാർഡ് ലിങ്ക് ചെയ്യുക. തുടർന്ന് മണിക്കൂർ കണക്കിന്, ദിനം പ്രതിയും അല്ലെങ്കിൽ പ്രതിമാസ തലത്തിൽ വിവിധ പാക്കേജുകൾ ഇപ്പോൾ സ്വന്തമാക്കാം. ഈ സേവനം ആക്സസ് ചെയ്യുന്നതിന് ഓപ്പറേറ്ററുടെ ആപ്പ് ഡൗൺലോഡ് ചെയ്താൽ മതിയാകും.

ബസ്സുകൾ, മെട്രോ – ട്രാമുകൾ, മറൈൻ ഗതാഗതം, ടാക്സികൾ, നഖീൽ മോണോറെയിൽ, ഇലക്ട്രിക് സ്കൂട്ടറുകൾ തുടങ്ങിയ സ്വകാര്യ ഗതാഗത സേവനങ്ങൾ ഉൾപ്പെടെയുള്ള പൊതു ഗതാഗതത്തിനും നോൽ കാർഡ് ഇതിനകം തന്നെ വ്യാപകമായിട്ടുണ്ട്.

കൂടാതെ പൊതു പാർക്കിംഗ്, മ്യൂസിയങ്ങളും ക്ലബ്ബുകളും ഉൾപ്പെടെ യുള്ള പൊതു സ്ഥലങ്ങളിൽ പ്രവേശിക്കുവാനും നോൾ കാർഡ് ഉപയോഗിച്ച് വരുന്നു. RTA &  media office

- pma

വായിക്കുക: , , ,

Comments Off on ഇലക്ട്രിക് സ്‌കൂട്ടർ : നോള്‍ കാര്‍ഡ് ഉപയോഗിക്കാം

നിയമം ലംഘിച്ച 670 പേര്‍ക്ക് പിഴ ചുമത്തി

December 26th, 2024

abu-dhabi-police-fined-670-violations-on-eid-al-etihad-celebration-ePathram
അബുദാബി : യു. എ. ഇ. ദേശീയ ദിന ആഘോഷമായ ഈദ് അൽ ഇത്തിഹാദ് ദിനത്തിൽ നിയമ ലംഘനം നടത്തിയ 670 പേര്‍ക്ക് അബുദാബി പോലീസ് പിഴ ചുമത്തി.

വാഹന യാത്രക്കാർ, കാല്‍നട യാത്രക്കാർ, റോഡു കളില്‍ സ്‌പ്രേ ചെയ്തു നഗരം മലിനം ആക്കിയവർ എന്നിങ്ങനെ പൊലീസ് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ നിയമ ലംഘനം നടത്തിയവർക്കാണ് പിഴ ചുമത്തിയത് എന്നും അബുദാബി പോലീസ് സാമൂഹിക മാധ്യമ ങ്ങളിലൂടെ അറിയിച്ചു.

വാഹനം ഓടിക്കുന്നവർ ട്രാഫിക് നിയമത്തിലെ ആര്‍ട്ടിക്കിള്‍ 71 ലംഘിച്ചാല്‍ 1000 ദിര്‍ഹം പിഴയും ഡ്രൈവിംഗ് ലൈസന്‍സില്‍ 6 ബ്ലാക്ക് പോയിന്റ് രേഖപ്പെടുത്തുകയും ചെയ്യും.

ഡ്രൈവർമാരും വാഹന യാത്രികരും മാലിന്യം വലിച്ചെറിയുന്നത് ഒഴിവാക്കി നഗരത്തിൻ്റെ പരിഷ്‌കൃത രൂപം സംരക്ഷിച്ച് നിർത്തുന്നതിൻ്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവാന്മാരാകണം. ആരോഗ്യം, സുരക്ഷ, പരിസ്ഥിതി എന്നിവ ഏറെ പ്രാധാന്യം ഉള്ളതാണ് എന്നതിനാൽ പൊതു ജനങ്ങളും വാഹന യാത്രികരും പ്രത്യേകം ശ്രദ്ധ ചെലുത്തണം എന്നും പൊലീസ് ഓർമ്മിപ്പിച്ചു.

- pma

വായിക്കുക: , , , , , ,

Comments Off on നിയമം ലംഘിച്ച 670 പേര്‍ക്ക് പിഴ ചുമത്തി

Page 2 of 5912345...102030...Last »

« Previous Page« Previous « നാനോ ക്രിക്കറ്റ് സീസൺ-2 : ഫ്രണ്ട്സ് ഇലവൻ മാംഗ്ലൂർ ജേതാക്കൾ
Next »Next Page » ഇലക്ട്രിക് സ്‌കൂട്ടർ : നോള്‍ കാര്‍ഡ് ഉപയോഗിക്കാം »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha