റോഡ് പാസ്സ് നല്‍കുന്നത് തല്‍ക്കാലം നിറുത്തി വെച്ചു

May 7th, 2020

transport-vehicle-national-highway-ePathram
തിരുവനന്തപുരം : മറ്റു സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് വരുന്ന മലയാളി കള്‍ക്ക് റോഡ് പാസ്സ് നല്‍കുന്നത് താല്‍ക്കാലികമായി നിറുത്തി വെച്ചു. പാസ്സ് ലഭിച്ച ആളുകളെ അതിര്‍ത്തി കടത്തി വിടുകയും ക്വാറന്റൈന്‍ സംവി ധാന ത്തില്‍ ആക്കുകയും ചെയ്ത ശേഷം മാത്രമേ പുതിയ പാസ്സുകള്‍ അനുവദിക്കുക യുള്ളൂ.

ഇതിന്റെ ഏകോപന ചുമതലയുള്ള മുതിര്‍ന്ന ഐ. എ. എസ്. ഉദ്യോഗസ്ഥനാണ് ഈ നിര്‍ദ്ദേശം വെച്ചത്.

വിവിധ സംസ്ഥാന ങ്ങളില്‍ നിന്ന് കേരള ത്തി ലേക്ക് വരാനുള്ള വര്‍ക്ക് ‘കൊവിഡ് ജാഗ്രത’ എന്ന വെബ് സൈറ്റ് വഴി പാസ്സിന് അപേക്ഷിക്കാം.

കേരള ത്തിലേക്ക് എത്തിയവരുടെ കൊവിഡ് പരി ശോധന കളും ക്വാറന്റൈന്‍ നട പടി കളുടെ കാല താമസവു മാണ് പുതിയ പാസ്സ് അനുവദിക്കുന്ന തിന് തടസ്സം നില്‍ക്കുന്നത്.

- pma

വായിക്കുക: , , , ,

Comments Off on റോഡ് പാസ്സ് നല്‍കുന്നത് തല്‍ക്കാലം നിറുത്തി വെച്ചു

കൊവിഡ്-19 : സുരക്ഷ ശക്തമാക്കുന്നു – രാത്രിയിൽ പുറത്ത് പോകാൻ പാടില്ല

April 1st, 2020

corona-virus-first-case-confirmed-in-uae-ePathram
ദുബായ് : അധികൃതരുടെ പ്രത്യേക അനു മതി യോടെ രാത്രി സമയത്ത് വീടിനു പുറത്ത് ഇറങ്ങാനും യാത്ര ചെയ്യാനും ഏർപ്പെടുത്തി യിരുന്ന സൗകര്യം യു. എ. ഇ. യില്‍ നിര്‍ത്തലാക്കി.

ദേശീയ തലത്തില്‍ എല്ലാ രാത്രികളി ലും നടന്നു വരുന്ന അണു നശീകരണ പ്രവർത്തനങ്ങ ളുടെ ഭാഗമായി എല്ലാവരും വീടു കളില്‍ കഴിയുക എന്നും പ്രത്യേക ആവശ്യങ്ങള്‍ക്കായി പുറത്ത് ഇറങ്ങുവാന്‍ അനുമതി ഇല്ലാത്ത വര്‍ക്ക് പിഴയും പ്രഖ്യാപിച്ചിരുന്നു.

ഇൗ മാസം അഞ്ചാം തിയ്യതി വരെയാണ് ദേശീയ അണു നശീകരണ യജ്ഞം നടക്കുന്നത്.

ഭക്ഷണം, ചികിത്സ, മരുന്ന് എന്നിവക്കും അതീവ പ്രാധാന്യം ഉള്ള ജോലി സംബന്ധ മായ കാര്യങ്ങൾക്കു മായി അധികൃതരുടെ അനുമതി യോടെ വാഹന വുമായി പുറത്ത് ഇറങ്ങുവാന്‍ നേരത്തെ അനുമതി നൽകിയിരുന്നു.

എന്നാല്‍ ഏപ്രിൽ ഒന്നു മുതൽ പുതിയ നിയമം വന്ന തോടെ രാത്രി എട്ടു മണി മുതൽ രാവിലെ ആറു മണി വരെ ആർക്കും പുറത്ത് ഇറങ്ങാൻ കഴിയില്ല.

- pma

വായിക്കുക: , , ,

Comments Off on കൊവിഡ്-19 : സുരക്ഷ ശക്തമാക്കുന്നു – രാത്രിയിൽ പുറത്ത് പോകാൻ പാടില്ല

കെ. എസ്. ആര്‍. ടി. സി. ബസ്സും ലോറി യും കൂട്ടിയിടിച്ച് 20 മരണം

February 20th, 2020

death-in-road-accident-ePathram
പാലക്കാട് : കോയമ്പത്തൂരിനും തിരുപ്പൂരിനും സമീപം അവിനാശിയില്‍ വെച്ച് കണ്ടെയ്‌നര്‍ ലോറി കെ. എസ്. ആര്‍. ടി. സി. ബസ്സു മായി കൂട്ടിയിടിച്ച് 20 പേര്‍ മരിച്ചു. ഇന്നു പുലര്‍ച്ചെ മൂന്നര മണി യോടെ യാണ് അപകടം.

ബെംഗളൂരുവില്‍ നിന്ന് എറണാകുള ത്തേക്ക് വരിക യായിരുന്ന കെ. എസ്. ആര്‍. ടി. സി. വോള്‍വോ ബസ്സാണ് അപകടത്തില്‍ പെട്ടത്. 23 പേർക്ക് പരിക്കേറ്റു. ഇവരെ തിരുപ്പൂർ സർക്കാർ ആശുപത്രി യിലും വിവിധ സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു.

പാലക്കാട്, തൃശൂർ, എറണാകുളം ഭാഗ ങ്ങളിലേക്കു റിസര്‍വ്വ് ചെയ്തവര്‍ ഉൾപ്പെടെ ബസ്സില്‍ 48 യാത്രക്കാര്‍ ഉണ്ടായിരുന്നു.

- pma

വായിക്കുക: , , ,

Comments Off on കെ. എസ്. ആര്‍. ടി. സി. ബസ്സും ലോറി യും കൂട്ടിയിടിച്ച് 20 മരണം

എയര്‍ ഇന്ത്യയുടെ വലിയ വിമാനങ്ങള്‍ കോഴിക്കോട്ടേക്ക് തിരിച്ചെത്തി

February 17th, 2020

air india_epathram

കരിപ്പൂര്‍: 5 വര്‍ഷത്തിന് ശേഷം എയര്‍ ഇന്ത്യയുടെ ജംബോ ബോയിങ് 747-400 വിമാനം കോഴിക്കോട്ടേക്ക് തിരിച്ചെത്തുന്നു. നാളെ മുതല്‍ കോഴിക്കോട്-ജിദ്ദ സര്‍വീസ് ആരംഭിക്കും. ആദ്യഘട്ടത്തില്‍ ആഴ്ചയില്‍ 2 ദിവസമാണ് സര്‍വീസ് നടത്തുക. പിന്നീട് കൂടുതല്‍ ദിവസങ്ങളില്‍ സര്‍വീസ് നടത്തും.

കൊച്ചിയില്‍ നിന്നുള്ള 2 സര്‍വീസുകളാണ് കോഴിക്കോട്ടേക്ക് മാറ്റിയത്. 423 പേര്‍ക്ക് സഞ്ചരിക്കാവുന്ന വിമാനത്തില്‍ 20 ടണ്‍ ചരക്ക് കയറ്റാം. ഈ വിമാനത്തിന് കരിപ്പൂരില്‍ രാത്രികാല സര്‍വീസിന് സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് അനുമതി നല്‍കിയിട്ടില്ല. രാത്രി വിലക്ക് 6 മാസത്തിന് ശേഷം പുന:പരിശോധിക്കും.

റണ്‍വേ നവീകരണത്തെ തുടര്‍ന്ന് 2015 ഏപ്രിലിലാണ് കരിപ്പൂരില്‍ നിന്ന് വലിയ വിമാനങ്ങളുടെ സര്‍വീസ് നിര്‍ത്തിയത്.

- അവ്നി

വായിക്കുക: , ,

Comments Off on എയര്‍ ഇന്ത്യയുടെ വലിയ വിമാനങ്ങള്‍ കോഴിക്കോട്ടേക്ക് തിരിച്ചെത്തി

പിന്‍ സീറ്റ് യാത്ര ക്കാര്‍ക്കും ഹെല്‍മറ്റ് നിര്‍ബ്ബന്ധം : ഹൈക്കോടതി

November 19th, 2019

helmet-and-seat-belts-compulsory-for-back-seat-ePathram
കൊച്ചി : ഇരുചക്ര വാഹന ങ്ങളില്‍ യാത്ര ചെയ്യുന്ന നാലു വയസ്സിന് മുകളി ലുള്ള എല്ലാ വര്‍ക്കും ഹെല്‍മറ്റ് നിര്‍ബ്ബന്ധം എന്ന് ഹൈക്കോടതി. കേന്ദ്ര മോട്ടോര്‍ വാഹന ഗതാഗത നിയമ ത്തില്‍ ഭേദ ഗതി വരുത്തി ക്കൊണ്ട് നാലു വയസ്സിനു മുകളി ലുള്ള വര്‍ അടക്കം ഇരു ചക്ര വാഹ നങ്ങളിലെ പിന്‍സീറ്റ് യാത്ര ക്കാര്‍ ക്കും ഹെല്‍മറ്റ് നിര്‍ബ്ബന്ധം ആക്കി ക്കൊണ്ട് കേന്ദ്ര സര്‍ ക്കാര്‍ ഉത്തരവ് ഇറക്കി യിരുന്നു.

ഈ നിയമം അതേപടി കേരള ത്തിലും നടപ്പാക്കണം എന്നാണ് ചീഫ് ജസ്റ്റിസ്സ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചി ന്റെ ഉത്തരവ്. നിയമം സംസ്ഥാനത്ത് കര്‍ശ്ശന മായി നടപ്പാക്കണം എന്നും ഹൈക്കോടതി സര്‍ക്കാരി നോട് നിര്‍ദ്ദേ ശിച്ചി ട്ടുണ്ട്.

- pma

വായിക്കുക: , , , , ,

Comments Off on പിന്‍ സീറ്റ് യാത്ര ക്കാര്‍ക്കും ഹെല്‍മറ്റ് നിര്‍ബ്ബന്ധം : ഹൈക്കോടതി

Page 30 of 57« First...1020...2829303132...4050...Last »

« Previous Page« Previous « ഗുണ നിലവാരം ഇല്ലാത്ത വെളിച്ചെണ്ണ : കമ്പനിക്ക് പിഴ ചുമത്തി
Next »Next Page » നടൻ ശ്രീനിവാസൻ ആശുപത്രിയിൽ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha