ന്യൂഡല്‍ഹി : രാജ്യത്ത് മേയ് 12 ചൊവ്വാഴ്ച മുതല്‍ തീവണ്ടി ഗതാഗതം പുനരാരംഭിക്കും. കൊവിഡ്-19 വൈറസ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തി വെച്ച യാത്രാ തീവണ്ടി ഗതാഗതം ഘട്ടം ഘട്ട മായി പുനരാരംഭി ക്കുന്നു എന്നാണ് ഇന്ത്യന്‍ റെയില്‍വേ വാര്‍ത്താ ക്കുറിപ്പില്‍ അറിയിച്ചത്.
തിങ്കളാഴ്ച വൈകുന്നേരം നാലു മണി മുതല്‍ ഓണ്‍ ലൈനി ലൂടെ (ഐ. ആര്‍. സി. ടി. സി. വെബ് സൈറ്റ് വഴി) ടിക്കറ്റ് ബുക്കിംഗ് ആരംഭിക്കും. സാധുതയുള്ള ഓണ്‍ ലൈന്‍ ടിക്കറ്റു മായി എത്തുന്ന യാത്ര ക്കാര്‍ക്ക് മാത്രമേ റെയില്‍വേ സ്റ്റേഷനില്‍ പ്രവേശനം അനുവദി ക്കുക യുള്ളൂ. യാത്രക്കാര്‍ നിര്‍ബ്ബന്ധമായും ഫേസ് മാസ്ക് ധരിച്ചിരിക്കണം.
തീവണ്ടി സമയത്തിനും ഒരു മണിക്കൂര്‍ മുമ്പ് യാത്രക്കാര്‍ റെയില്‍വേ സ്റ്റേഷ നില്‍ എത്തണം. ശരീര ഊഷ്മാവ് പരി ശോധിക്കു കയും രോഗ ലക്ഷണങ്ങള്‍ ഇല്ലാത്തവരെ മാത്രമേ അക ത്തേക്ക് കടത്തി വിടുകയുള്ളൂ.
ആദ്യ ഘട്ടത്തില്‍ ന്യൂഡല്‍ഹി യില്‍ നിന്നും കേരളം ഉള്‍പ്പെടെ വിവിധ സംസ്ഥാ നങ്ങളിലെ 15 കേന്ദ്ര ങ്ങളി ലേക്കും അവിട ങ്ങളില്‍ നിന്നും തിരിച്ചും 30 ട്രെയില്‍ സര്‍വ്വീസ് നടത്തും. ആദ്യഘട്ട ത്തിന് ശേഷം കോച്ചു കളുടെ ലഭ്യത അനുസരിച്ച് പുതിയ റൂട്ടുകളില്‍ സര്‍വ്വീ സുകള്‍ ആരംഭിക്കും.