അബുദാബി : കൊവിഡ് വൈറസ് വ്യാപനം കാരണം താല്‍ക്കാലികമായി നിറുത്തി വെച്ചിരുന്ന മവാഖിഫ് പേയ്മെന്റ് സംവിധാനം ജൂലായ് ഒന്നു മുതൽ വീണ്ടും തുടങ്ങും.
കൊവിഡ് മഹാമാരി യുടെ ഈ വെല്ലുവിളി നിറഞ്ഞ കാലയളവിൽ ജന ങ്ങള്‍ക്ക് സഹായം എന്ന നിലയില്‍ 3 മാസത്തേക്ക് നിറുത്തി വെച്ചിരുന്ന പാര്‍ക്കിംഗ് ഫീസ്, 2020 ജൂലായ് 1 ബുധന്‍ മുതൽ പുനരാരംഭിക്കും എന്ന് അബുദാബി മുനിസിപ്പാലിറ്റി സംയോജിത ഗതാഗത കേന്ദ്രം (ITC) വാര്‍ത്താ ക്കുറിപ്പില്‍ അറിയിച്ചു.
സുരക്ഷാ നടപടികളുടെ ഭാഗമായി പാർക്കിംഗ് ഫീസ് പേയ്മെന്റ് മെഷീനുകള്‍ അണു വിമുക്തമാക്കും. എന്നിരുന്നാലും സാമൂഹ്യ സുരക്ഷ മുന്‍ നിറുത്തി എസ്. എം. എസ്. വഴിയോ ഡാർബ് ആപ്ലിക്കേഷൻ – ഓൺ ലൈന്‍ വഴിയോ ഫീസ് അടക്കുന്ന രീതി പിന്തുടരണം.
മവാഖിഫ് പാര്‍ക്കിംഗ് ഫീസ് സമയ ക്രമം :
ശനിയാഴ്ച മുതൽ വ്യാഴാഴ്ച വരെ കാലത്ത് 8 മണി മുതൽ രാത്രി 12 മണി വരെ. പ്രീമിയം പാർക്കിംഗ് (നീല, വെള്ള നിറങ്ങൾ) മണിക്കൂറിന് 3 ദിര്‍ഹം എന്ന നിരക്കിൽ പരമാവധി 4 മണിക്കൂർ. സ്റ്റാൻഡേർഡ് പാർക്കിംഗ് (നീല, കറുപ്പ് നിറങ്ങൾ) മണിക്കൂറിന് 2 ദിര്‍ഹം അല്ലെങ്കിൽ പ്രതിദിനം 15 ദിർഹം.
പൊതു അവധി ദിനമായ വെള്ളിയാഴ്ച, ഔദ്യോഗിക അവധി ദിനങ്ങള്‍ എന്നിവക്ക് പാര്‍ക്കിംഗ് ഫീസ് ഇല്ല. പള്ളികൾക്ക് സമീപത്തുള്ള പാർക്കിംഗ് സ്ഥലങ്ങളില്‍ നിസ്കാര സമയങ്ങളില്‍ (വാങ്ക് വിളിച്ചതു മുതൽ 45 മിനിറ്റ്) പാർക്കിംഗ് ഫീസ് ഇല്ല.
റെസിഡൻഷ്യൽ ഏരിയകളിലെ പാര്‍ക്കിംഗ് ‘റസിഡന്റ് പെർമിറ്റ്’ ഉള്ള വാഹന ഉടമ കൾക്കു വേണ്ടി മാറ്റി വെച്ചിരിക്കുന്നു. അവിടങ്ങളില്‍ മറ്റു വാഹന ങ്ങള്‍ പാര്‍ക്കു ചെയ്താല്‍ പിഴ ഈടാക്കു കയും ചെയ്യും.
* W A M