പൊതു ജനങ്ങൾക്ക് ശല്യമായി ബൈക്ക് യാത്ര : വാഹനങ്ങൾ കണ്ടു കെട്ടി പോലീസ്

March 2nd, 2026

dubai-police-warning-for-bike-users-ePathram
ദുബായ് : ജനവാസ മേഖലകളിലും പൊതു നിരത്തു കളിലും കൗമാര പ്രായക്കാർ ബൈക്ക് സ്റ്റണ്ട്  നടത്തുന്നതിന് എതിരെ ജാഗ്രത നിർദ്ദേശവും നിയമ നടപടികളെ കുറിച്ചുള്ള മുന്നറിയിപ്പും നൽകി ദുബായ് പോലീസ്.

ഇത്തരം അപകടകരമായ ബൈക്ക് റൈഡിങ്, ഇത് ഓടിക്കുന്നവരുടെയും കാൽനട യാത്രക്കാരുടെയും മറ്റു വാഹന യാത്രക്കാരെയും അപകടത്തിലാക്കും. മാതാ പിതാക്കളും രക്ഷിതാക്കളും ഇക്കാര്യത്തിൽ കൂടുതൽ ജാഗ്രത പുലർത്തണം. കഠിനമായ ശബ്ദ കോലാഹലവും നിയന്ത്രണം ഇല്ലാത്ത ബൈക്ക് സ്റ്റണ്ടും പ്രദേശ വാസികളുടെ സമാധാന ജീവിത ത്തെയും സുരക്ഷയെയും ബാധിക്കും. നിയമ ലംഘനങ്ങൾക്ക് ട്രാഫിക് പിഴ അടക്കമുള്ള ശിക്ഷയും വാഹനം കണ്ടു കെട്ടുകയും ചെയ്യും. Instagram 

- pma

വായിക്കുക: , , , , , ,

Comments Off on പൊതു ജനങ്ങൾക്ക് ശല്യമായി ബൈക്ക് യാത്ര : വാഹനങ്ങൾ കണ്ടു കെട്ടി പോലീസ്

കുട്ടികൾ വാഹനം ഓടിച്ചു : രക്ഷിതാക്കൾക്ക് പിഴ

February 23rd, 2026

dubai-police-warning-for-bike-users-ePathram
ദുബായ് : പൊതു നിരത്തിലൂടെ വാഹനം ഓടിക്കുവാൻ കുട്ടികളെ അനുവദിച്ച രക്ഷിതാവിന് എതിരെ നിയമ നടപടിയുമായി ദുബായ് പോലീസ്. കുട്ടികളുടെ ജീവൻ അപകടത്തിലാവും വിധം ഗുരുതരമായ കുറ്റമാണ് ഇത്. കുട്ടികൾക്ക് ട്രാഫിക് നിയമങ്ങളുടെ അറിവില്ലായ്മ വിട്ടു വീഴ്ചയ്ക്ക് കാരണമാകില്ല അത് രക്ഷിതാക്കളുടെ ഉത്തരവാദിത്വം തന്നെയാണ്. ഒരു കാരണ വശാലും കുട്ടികളെ വാഹനം ഓടിക്കാൻ രക്ഷിതാക്കൾ അനുവദിക്കരുത് എന്നും അധികൃതർ ഓർമ്മിപ്പിച്ചു.

വിനോദ ഉപാധികൾക്കായി ഉപയോഗിക്കുന്ന വാഹനങ്ങൾ, അവക്കായി അനുവദിച്ച സ്ഥലങ്ങളിലും സുരക്ഷിതവും നിയന്ത്രിതവുമായ ഇടങ്ങളിലും മാത്രം ഉപയോഗിക്കുക.

നിയമ ലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ 901 എന്ന നമ്പറിൽ വിളിക്കുകയോ ദുബായ് പോലീസിന്റെ POLICE EYE App  വഴിയോ റിപ്പോർട്ട് ചെയ്യണം.

- pma

വായിക്കുക: , , , , , ,

Comments Off on കുട്ടികൾ വാഹനം ഓടിച്ചു : രക്ഷിതാക്കൾക്ക് പിഴ

അൽ ഖൂസ് ക്രിയേറ്റീവ് സോണിൽ പെഡസ്ട്രിയൻ – സൈക്കിൾ പാലം തുറന്നു

January 24th, 2026

roads-transport-authority-dubai-logo-rta-ePathram
ദുബായ് : പൊതുഗതാഗതം പ്രോത്സാഹിപ്പിക്കുക, പരിസ്ഥിതി സൗഹൃദ നഗര വികസനം ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളോടെ ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി നടപ്പിലാക്കി വരുന്ന പദ്ധതികളിൽ അൽ ഖൂസ് ക്രിയേറ്റീവ് സോണിൽ വിപുലമായ അടിസ്ഥാന സൗകര്യ വികസനം പൂർത്തിയാക്കി എന്ന് അധികൃതർ.

കാൽനടയിലും സൈക്കിളിലുമുള്ള യാത്ര പ്രോത്സാഹിപ്പിക്കുന്നതിനായി അൽ മനാറ സ്ട്രീറ്റിൽ പുതിയ പെഡസ്ട്രിയൻ–സൈക്കിൾ പാലം നിർമ്മിച്ചു. മെട്രോയും ബസ് സ്റ്റേഷനുകളും അൽ ഖൂസ് ക്രിയേറ്റീവ് സോണുമായി നേരിട്ട് ബന്ധിപ്പിക്കുന്ന നടപ്പാതകളും മൊബിലിറ്റി ഹബുകളും ഒരുക്കിയിട്ടുണ്ട്.

വലിയ സാംസ്കാരിക പരിപാടികളിൽ റോഡുകൾ നടപ്പാതകളാക്കി മാറ്റുന്ന ‘സൂപ്പർ ബ്ലോക്ക്സ്’ പദ്ധതി അൽ ഖൂസ് ആർട്സ് ഫെസ്റ്റിവലിൽ ആദ്യമായി നടപ്പാക്കും. കലാകാരന്മാർക്കും ഡിസൈനർമാർക്കും സംരംഭകർക്കുമായി ഈ മേഖലയെ ക്രിയേറ്റീവ് ഹബ്ബാക്കി മാറ്റും എന്നും ആർ. ടി. എ. അറിയിച്ചു.

- pma

വായിക്കുക: , , , , , ,

Comments Off on അൽ ഖൂസ് ക്രിയേറ്റീവ് സോണിൽ പെഡസ്ട്രിയൻ – സൈക്കിൾ പാലം തുറന്നു

സിറ്റി ചെക്ക്-ഇൻ സേവനം മുറൂർ റോഡിലെ ഇത്തിഹാദ് ഓഫീസിൽ

November 25th, 2025

morafiq-aviation-city-check-in-service-ePathram

അബുദാബി : സിറ്റിയിൽ നിന്നുള്ള വിമാന യാത്ര ക്കാർക്കായി ബാഗേജ് ചെക്ക്-ഇൻ സേവനം മദീനാ സായിദ് ഷോപ്പിംഗ് സെന്ററിന് എതിർ വശത്തുള്ള (മുറൂർ റോഡ്) ഇത്തിഹാദ് എയർ വെയ്‌സ് ഓഫീസിൽ ഒരുക്കി എന്ന് മൊറാഫിക് ഏവിയേഷൻ സർവ്വീസ് അറിയിച്ചു.

വിമാന സമയത്തിന് 4 മണിക്കൂർ മുൻപ് മുതൽ 24 മണിക്കൂർ മുൻപ് വരെ ഈ കേന്ദ്രത്തിൽ ബാഗേജ് നൽകി സീറ്റ് ഉറപ്പു വരുത്തി ബോഡിംഗ് കാർഡ് നേടാം. മൊറാഫിക് ഏവിയേഷനു കീഴിൽ ആരംഭിച്ചിരിക്കുന്ന സിറ്റി ചെക്ക്-ഇൻ സർവ്വീസ് കേന്ദ്രം രാവിലെ 10 മണി മുതൽ രാത്രി 10 മണി വരെയാണ് പ്രവർത്തിക്കുക.

മുതിർന്നവർക്ക് 35 ദിർഹവും കുട്ടികൾക്ക് 25 ദിർഹവും ചെക്ക്-ഇൻ സേവനത്തിനുള്ള നിരക്ക് നൽകണം. ഇത്തിഹാദ്,  എയർ അറേബ്യാ, ഇൻഡിഗോ, വിസ് എയർ, ഈജിപ്ത് എയർ എന്നീ വിമാനങ്ങളിൽ യാത്ര ചെയ്യുന്നവർക്കാണ് ഇവിടെ സിറ്റി ചെക്ക്-ഇൻ സൗകര്യം ഒരുക്കിയിരിക്കുന്നത്.

കൂടുതൽ വിവരങ്ങൾക്ക് 800 667 2347 എന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

- pma

വായിക്കുക: , , , ,

Comments Off on സിറ്റി ചെക്ക്-ഇൻ സേവനം മുറൂർ റോഡിലെ ഇത്തിഹാദ് ഓഫീസിൽ

മൂന്നാർ സംഭവം : ടാക്‌സി ഡ്രൈവര്‍ മാരുടെ ലൈസന്‍സ് റദ്ദാക്കും

November 5th, 2025

minister-k-b-ganesh-kumar-ePathram
തൊടുപുഴ : മൂന്നാറില്‍ വെച്ച് വിനോദ സഞ്ചാരിയായ മുംബൈ സ്വദേശിനിക്കു ടാക്‌സി ഡ്രൈവര്‍മാരില്‍ നിന്നു മോശം അനുഭവം ഉണ്ടായ സംഭവത്തില്‍ കുറ്റക്കാരായ എല്ലാ ഡ്രൈവർമാരുടെയും ലൈസന്‍സ് റദ്ദാക്കും എന്ന് സംസ്ഥാന ഗതാഗത വകുപ്പ് വകുപ്പ് മന്ത്രി കെ. ബി. ഗണേഷ്‌ കുമാര്‍.

അറസ്റ്റിലായ ടാക്‌സി ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്നതിന് ആര്‍. ടി. ഒ. ക്ക് കത്തു നല്‍കി. ഇവരുടെ വാഹന പെര്‍മിറ്റ് റദ്ദു ചെയ്യുവാനും തീരുമാനിച്ചിട്ടുണ്ട്. ഓണ്‍ ലൈന്‍ ടാക്‌സി ഒരിടത്തും നിര്‍ത്തലാക്കിയിട്ടില്ല.

മൂന്നാറിലും ഓണ്‍ ലൈന്‍ ടാക്‌സി ഓടും. തടയാന്‍ ടാക്‌സി തൊഴിലാളികള്‍ക്ക് അവകാശമില്ല. മൂന്നാറില്‍ ഉണ്ടായത് തനി ഗുണ്ടായിസം ആയിരുന്നു. ഓണ്‍ ലൈന്‍ ടാക്‌സി ഡ്രൈവര്‍മാരും തൊഴിലാളികളാണ്. ഒരു തൊഴിലാളി മറ്റൊരു തൊഴിലാളിക്കു ശല്യം ആവരുത്. ഡബിള്‍ ഡെക്കര്‍ ബസ്സു വന്നപ്പോഴും ടാക്‌സി ഡ്രൈവര്‍മാര്‍ ഇതേ നിലപാട് സ്വീകരിച്ചു. അതിന്റെ ഫലം അവര്‍ അനുഭവിച്ചു. മൂന്നാറില്‍ പരിശോധന ശക്തമാക്കും. പിഴ അടക്കാത്തവർക്ക് എതിരെ കടുത്ത നടപടി സ്വീകരിക്കും.

ഓൺ ലൈനിൽ ബുക് ചെയ്ത ടാക്സിയിൽ എത്തിയ മുംബൈ സ്വദേശി ജാന്‍വി എന്ന പ്രൊഫസർക്കാണ് മൂന്നാറില്‍ ടാക്‌സി ഡ്രൈവര്‍മാരില്‍ നിന്നും മോശം അനുഭവം ഉണ്ടായതായി സാമൂഹിക മാധ്യമത്തിലൂടെ അറിയിച്ചത്.

മൂന്നാറിൽ ഓണ്‍ ലൈന്‍ ടാക്സി അനുവദിക്കുകയില്ല എന്നും പറഞ്ഞു ഇവര്‍ സഞ്ചരിച്ച കാർ മൂന്നാറിലെ ടാക്‌സി ഡ്രൈവര്‍മാര്‍ തടയുകയായിരുന്നു. തുടർന്ന് ഇവർ പോലീസിനെ വിവരം അറിയിച്ചു എങ്കിലും സംഭവ സ്ഥലത്തു എത്തിയ പോലീസ് ഉദ്യോഗസ്ഥർ ടാക്സി ഡ്രൈവർമാർക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുകയായിരുന്നു.

ഇക്കാര്യം ഇവരുടെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ പറയുന്നുണ്ട്.

- pma

വായിക്കുക: , , , , , , , , , ,

Comments Off on മൂന്നാർ സംഭവം : ടാക്‌സി ഡ്രൈവര്‍ മാരുടെ ലൈസന്‍സ് റദ്ദാക്കും

Page 4 of 65« First...23456...102030...Last »

« Previous Page« Previous « അഹല്യയുടെ ഹെൽത്ത് പ്രിവിലേജ് കാർഡ്‌
Next »Next Page » വിവാഹ ബന്ധം വേർപ്പെടുത്താതെ രണ്ടാം വിവാഹം രജിസ്‌റ്റർ ചെയ്യാനാകില്ല »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha