Saturday, November 9th, 2024

റോഡ് കുറുകെ കടക്കുമ്പോൾ ജാഗ്രത പാലിക്കുക : നിയമ ലംഘകർക്ക് പിഴ ഈടാക്കുന്നുണ്ട്

artificial-intelligence-monitors-in-pedestrian-zebra-crossings-ePathram
അബുദാബി : പ്രധാന റോഡുകളിൽ കാൽ നട യാത്രക്കാർക്ക് അനുവദിച്ചിട്ടുള്ള ഇടങ്ങളിലൂടെ മാത്രം റോഡ് ക്രോസ്സ് ചെയ്യണം എന്ന് കർശ്ശന നിര്‍ദ്ദേശവു മായി അബുദാബി പൊലീസ്.

ട്രാഫിക് സിഗ്നലുകളോട് ചേര്‍ന്നുള്ള സീബ്ര ക്രോസ്സിംഗ്, കാല്‍ നടക്കാര്‍ക്കു വേണ്ടി തയ്യാറാക്കിയ അണ്ടര്‍ പാസ്സുകള്‍, മേല്‍ പാലങ്ങള്‍ എന്നിവ മാത്രം കാല്‍ നട യാത്രക്കാര്‍ ഉപയോഗിക്കണം എന്നും പ്രധാന റോഡുകൾ അടക്കം തിരക്കേറിയ വാഹന ഗതാഗതം ഉള്ള റോഡ് മുറിച്ചു കടക്കുന്നത് അപകടകരം ആണെന്നും അബുദാബി പോലീസ് വീണ്ടും ഓർമ്മിപ്പിച്ചു.

അനുവദനീയമല്ലാത്ത ഇടങ്ങളിലൂടെ റോഡ് മുറിച്ചു കടക്കുന്നത് അപകടങ്ങളുടെ പ്രധാന കാരണങ്ങളിൽ ഒന്നാണ്. അതു കൊണ്ടു തന്നെ കാല്‍ നട യാത്രക്കാര്‍ കൃത്യമായ ക്രോസിംഗ് നിയമങ്ങള്‍ പാലിക്കണം.

പ്രധാന റോഡുകളിലെ സീബ്രാ ലൈനുകളിലൂടെ റോഡ് മുറിച്ചു കടക്കുമ്പോള്‍ പോലും വാഹനങ്ങൾ ഇല്ലാ എന്നും ഉറപ്പ് വരുത്തുകയും വേണം. കാല്‍ നടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ഡ്രൈവർമാരും അതീവ ജാഗ്രത പുലര്‍ത്തുകയും വേഗത കുറക്കുകയും ചെയ്യണം.

പല സ്ഥലങ്ങളിലും വേഗത്തില്‍ വരുന്ന വാഹന ങ്ങള്‍ക്ക് ഇടയിലൂടെ റോഡിന് കുറുകെ ഓടുന്നത് അധികൃതരുടെ ശദ്ധയിൽ പെട്ടിട്ടുണ്ട്. ഏറെ അപകടകരമായ ഇത്തരം പ്രവൃത്തികളില്‍ നിന്ന് കാല്‍ നടക്കാര്‍ പിന്മാറണം എന്നും അബുദാബി പൊലീസ് മുന്നറിയിപ്പ് നൽകി. അനധികൃതമായി റോഡ് മുറിച്ചു കടക്കുന്നവരെ പിടികൂടി പിഴ ചുമത്തുവാൻ ഉദ്യോഗസ്ഥര്‍ രംഗത്തുണ്ട്.

 

- pma

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • സുരക്ഷാ സംവിധാനങ്ങൾ ശരിയായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കുക
  • കോൺസുലാർ സേവനങ്ങൾക്ക് നിയന്ത്രണം
  • ചുവപ്പ് സിഗ്നൽ മറികടന്നു : 41 ട്രാഫിക് അപകടങ്ങളിൽ നാലു മരണം
  • നിരത്തുകളിൽ മാലിന്യം ഇട്ടാൽ 1000 ദിർഹം പിഴ : മുന്നറിയിപ്പുമായി പോലീസ്
  • അതിശക്ത വേനൽ : വാഹനം ഓടിക്കുന്നവർക്കു മുന്നറിയിപ്പ്
  • സാമൂഹിക മാധ്യമങ്ങളിൽ കുട്ടികൾക്ക് വിലക്ക്
  • പ്രൗഡ് ഓഫ് യു. എ. ഇ. സെലിബ്രേഷൻ ജൂൺ 13 ശനിയാഴ്ച
  • ആൻറിയ രക്ത ദാന ക്യാമ്പ് ജൂൺ 14 ഞായറാഴ്ച ബ്ലഡ് ബാങ്കിൽ
  • അസ്മോ പുത്തൻചിറ കഥ, കവിതാ രചനാ മത്സരം
  • വാഹന അപകടം : പ്രവാസി കുടുംബങ്ങൾക്ക് പുനരധിവാസ പാക്കേജുമായി ഡോ. ഷംഷീർ വയലിൽ
  • അനോര ഗ്ലോബൽ പ്രവർത്തന ഉദ്ഘാടനവും വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണവും
  • ബൂ-സുനൈദ : പെരുന്നാൾ നിസ്കരിച്ച് വൈറലായ റോബോട്ട്
  • ലുലു മാംഗോ മാനിയ വൈറലായി
  • ഈദ് രാവ് : സംഗീത നിശയുമായി കണ്ണൂർ ഷെരീഫ്
  • ഏകീകൃത ദേശീയ ആരോഗ്യ പരി രക്ഷാ പദ്ധതി : ചരിത്ര പ്രസിദ്ധമായ തീരുമാനം
  • അപകടകരമായ ഡ്രൈവിംഗ് : വാഹനം പിടിച്ചെടുത്തു
  • വാഷിംഗ്ടൺ പോസ്റ്റിന്‍റെ ആഗോള എ. ഐ. കൗൺസിലിൽ അദീബ് അഹമ്മദ്
  • പുതിയ ഏകീകൃത ആരോഗ്യ ഇൻഷ്വറൻസിനു പ്രസിഡണ്ടിന്റെ അംഗീകാരം
  • ഡ്രൈവർമാരായ പ്രമേഹ രോഗികൾക്ക് മുന്നറിയിപ്പ്
  • 45 രാജ്യങ്ങളിൽ നിന്നും മുന്നൂറോളം മത്സരാർത്ഥികൾ : ചെസ്സ് ടൂർണ്ണ മെന്റിനായി വിപുലമായ ഒരുക്കങ്ങൾ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine