ന്യൂഡൽഹി : നികുതി നിയമം പരിഷ്ക രിക്കു ന്നതി നായി രൂപീകരിച്ച സമിതി യുടെ നിര്‍ദ്ദേശ ങ്ങള്‍ അനു സരിച്ച് ആദായ നികുതി നിയമ ത്തി ല്‍ സമഗ്ര മായ മാറ്റ ങ്ങള്‍ വരുത്തു വാൻ കേന്ദ്ര സർക്കാർ നീക്കം.
ഇത് അനുസരിച്ച് രണ്ടര ലക്ഷം രൂപ വരെ വരു മാനം ഉള്ളവരെ പരിധി യില്‍ നിന്ന് ഒഴി വാക്കും. 2.5 ലക്ഷം രൂപ മുതല്‍ 10 ലക്ഷം രൂപ വരെ വരുമാനം ഉള്ളവര്‍ 10 ശത മാനം നികുതി അടക്കണം.
10 ലക്ഷം മുതല്‍ 20 ലക്ഷം വരെ യുള്ള വരുമാന ക്കാര്‍ 20 ശതമാനം നികുതിയും അതിനു മുക ളില്‍ രണ്ടു കോടി രൂപ വരെ വരു മാനം ഉള്ള വര്‍ 30 ശതമാനം നികുതി യുമാണ് നല്‍കേണ്ടത്.
നിലവില്‍ രണ്ടര ലക്ഷം രൂപ മുതല്‍ അഞ്ചു ലക്ഷം രൂപ വരെ യുള്ള വരു മാന ക്കാരില്‍ നിന്നും അഞ്ചു ശത മാന മാണ് ആദായ നികുതി ഈടാക്കുന്നത്. അഞ്ചു ലക്ഷം രൂപ മുതല്‍ 10 ലക്ഷം രൂപ വരെ യുള്ള വര്‍ക്ക് 20 ശതമാനവും 10 ലക്ഷ ത്തിന് മുകളി ലുള്ള വര്‍ക്ക് 30 ശതമാനവും നികുതി യാണ് ചുമത്തുന്നത്