ന്യൂഡല്‍ഹി : കൊവിഡ്-19 വൈറസ് വ്യാപന ത്തി ന്റെ മൂന്നാം ഘട്ടം എന്നു കരുതുന്ന ‘സാമൂഹിക വ്യാപനം’ രാജ്യത്ത് ഉണ്ടായതായി വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടില്ല എന്ന് ഇന്ത്യൻ കൗൺസില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐ. സി. എം.ആര്‍). ജനങ്ങള്‍ക്ക് ഏതു രീതി യില്‍ വൈറസ് ബാധ ഉണ്ടാകുന്നു എന്ന വ്യക്ത മായ തെളിവുകള്‍ ലഭിക്കാതെ ഞങ്ങള്‍ സാഹചര്യത്തെ മറ്റൊരു രീതിയില്‍ വ്യാഖാനിക്കുകയില്ല എന്നും ഐ. സി. എം. ആര്‍. അധികൃതര്‍ അറിയിച്ചു.
രാജ്യത്ത് ആവശ്യത്തിന് പരി ശോധനാ സംവിധാന ങ്ങളും കിറ്റുകളും ഉണ്ട്. വൈറസ് ബാധയുടെ അളവില്‍ അമിതമായ വര്‍ദ്ധനവ് ഉണ്ടായാല്‍ അത്തരം സാഹ ചര്യത്തെ നേരി ടുവാന്‍ കഴിയും.
ലാബുകളിലെ സൂക്ഷ്മ പരിശോധനക്കുള്ള ഉപകരണ ങ്ങള്‍ വഴി ഒരു ലക്ഷം പേരെ പരി ശോധി ക്കുവാനുള്ള നിലവിലെ ശേഷിക്ക് പുറമേ, പുതിയ ഉപ കരണങ്ങള്‍ വഴി അഞ്ചു ലക്ഷം പേരെ കൂടി പരിശോധി ക്കുവാന്‍ ഉള്ള സൗകര്യ ങ്ങള്‍ തയ്യാറാണ് എന്നും നിലവില്‍ ഉള്ള 12,000 പരിശോധനാ സംവി ധാന ങ്ങളില്‍ 30 ശതമാനം മാത്രമേ ഇതു വരെ ഉപ യോഗി ച്ചിട്ടുള്ളൂ എന്നും അധി കൃതര്‍ അറിയിച്ചു.
പൊതു സംവിധാനങ്ങള്‍ കൂടാതെ രാജ്യത്തെ സ്വകാര്യ ലാബു കളിലും കൊവിഡ്-19 പരി ശോധന കള്‍ ചെയ്യു വാനുള്ള സര്‍ക്കാരിന്റെ ശേഷിയെ കുറിച്ച് ആരും ആശങ്ക പ്പെടേ ണ്ടതില്ല എന്നും അധികൃതര്‍ ഓര്‍മ്മിപ്പിച്ചു
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: covid-19, information-technology, ആരോഗ്യം, വൈദ്യശാസ്ത്രം, സാങ്കേതികം