ന്യൂഡല്‍ഹി : വാര്‍ത്തകള്‍ക്കു പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശ ങ്ങളു മായി പ്രസ്സ് കൗണ്‍സില്‍ ഓഫ് ഇന്ത്യ. ആത്മഹത്യാ വാര്‍ത്ത കള്‍ ക്ക് അമിത പ്രാധാന്യം നല്‍കരുത് എന്നും പ്രശ്‌ന ങ്ങള്‍ക്ക് പരിഹാരം ആത്മഹത്യ എന്നുള്ള തര ത്തില്‍ വാര്‍ത്ത കള്‍ നല്‍കരുത് എന്നും പുതിയ സര്‍ക്കു ലറില്‍ പറയുന്നു.
മെന്റല്‍ ഹെല്‍ത്ത് കെയര്‍ ആക്ട് 2017 കൃത്യ മായി പാലിക്കുക എന്ന ഉദ്ദേശ ത്തോടെ യാണ് മാര്‍ഗ്ഗ നിര്‍ദ്ദേശ ങ്ങള്‍ പുറ പ്പെടു വിച്ചിരി ക്കു ന്നത്. അതു കൊണ്ടു തന്നെ, മാനസിക രോഗ ത്തിന് ചികിത്സ യുള്ള ആളുടെ ചിത്രം അയാ ളുടെ സമ്മത ത്തോടെ അല്ലാതെ പ്രസിദ്ധീ കരി ക്കരുത് എന്നും പ്രസ്സ് കൗണ്‍സില്‍ മുന്നറിയിപ്പു നല്‍കുന്നു.
മറ്റു വിവരങ്ങള്‍ :
- ആത്മഹത്യ വളരെ എളുപ്പം എന്ന തരത്തിലോ ഉദ്വേഗം ജനിപ്പിക്കുന്ന രീതി യിലോ, ജീവിത പ്രശ്‌ന ങ്ങള്‍ക്കുള്ള ഏക പരി ഹാരം എന്ന രീതി യിലോ വാര്‍ത്തകള്‍ നല്‍കരുത്.
- സെന്‍സേഷണല്‍ തല ക്കെട്ടു കള്‍ നല്‍കരുത്. ചിത്ര ങ്ങള്‍, വീഡിയോ കള്‍ സാമൂഹ മാധ്യമ ങ്ങളുടെ ലിങ്കു കള്‍ എന്നിവ നല്‍കരുത്.
- ആത്മഹത്യ ചെയ്ത രീതികള്‍ വിശദ മാ ക്കുന്ന തര ത്തിലോ ആത്മ ഹത്യ ചെയ്ത സ്ഥാന ത്തിന്റെ വിശദാംശ ങ്ങളോ വാര്‍ത്തകളില്‍ നല്‍കരുത്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: information-technology, കുറ്റകൃത്യം, ദുരന്തം, നിയമം, പീഡനം, മനുഷ്യാവകാശം, മാധ്യമങ്ങള്‍, സാങ്കേതികം