ആലപ്പുഴ : ജി. എസ്. ടി യുമായി ബന്ധപ്പെട്ടിട്ടുള്ള സര്‍ക്കാര്‍ നിലപാടുകളില്‍ മാറ്റമില്ലെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ഇതില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച മുതല്‍ വ്യാപാരികള്‍ സമരത്തിനിറങ്ങുന്നു. തിങ്കളാഴ്ച കോഴിക്കച്ചവടക്കാരും ചൊവ്വാഴ്ച മുതല്‍ മറ്റുള്ളവരും കടകളടച്ച് സമരത്തിനിറങ്ങും.
87 രൂപയ്ക്ക് കോഴി വില്‍ക്കാനാവില്ലെന്ന് കോഴിക്കച്ചവടക്കാര്‍ ഉറച്ച നിലപാടെടുത്തതോടെയാണ് സമരത്തിനു തുടക്കമായത്. ജി.എസ്.ടി സംസ്ഥാനത്ത് പ്രാബല്യത്തില്‍ വരുത്താന്‍ മൂന്നു മാസത്തെ സമയമെങ്കിലും വേണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി നിവേദനം കൊടുത്തുവെങ്കിലും ധനമന്ത്രി അതു തള്ളുകയായിരുന്നു.