തിരുവനന്തപുരം: ഐസ്‌ക്രീം കേസിലെ പുതിയ വിവാദം നിയമസഭയില്‍ ചൂടേറിയ രംഗങ്ങള്‍ക്കിടയാക്കി. രാവിലെ ശൂന്യ വേളയ്‌ക്കു ശേഷം സഭയില്‍ ശ്രദ്ധ ക്ഷണിക്കല്‍ പ്രമേയത്തിന്റെ അവതരണ ത്തിനിടെ ഭരണ പക്ഷത്തു നിന്നും കെ. കെ. ഷൈലജ ടീച്ചര്‍ നടത്തിയ പരാമര്‍ശങ്ങളാണ് സഭയെ ബഹളത്തിലേക്കും അംഗങ്ങള്‍ തമ്മിലുള്ള കയ്യാങ്കളിയിലേക്കും എത്തിച്ചത്. ഇതോടെ സഭ നിര്‍ത്തി വെച്ചു. സംസ്‌ഥാനത്ത് പെണ്‍വാണിഭക്കാരും സ്‌ത്രീ പീഡനക്കാരും കൈകോര്‍ത്തി രിക്കുകയാണെന്ന് പറഞ്ഞ ഷൈലജ ടീച്ചര്‍ ഇത്തരം കേസുകളിലെ തെളിവുകളും സാക്ഷി മൊഴികളും അട്ടിമറിച്ച സംഭവത്തിലേക്ക് സഭയുടെ ശ്രദ്ധ ക്ഷണിക്കുകയാണ് എന്ന് അറിയിച്ചു.
തുടര്‍ന്ന് ഐസ്‌ക്രീം കേസിനെ കുറിച്ച് നടത്തിയ പരാമര്‍ശമാണ് സംഘര്‍ഷ ത്തിനിടയാക്കിയത്. ഐസ്‌ക്രീം കേസുമായി ബന്ധപ്പെടുത്തി പി. കെ. കുഞ്ഞാലിക്കുട്ടിയുടെ പേര് പരാമര്‍ശിച്ചതോടെ എതിര്‍പ്പുമായി മുസ്ലീം ലീഗ് അംഗങ്ങള്‍ സഭയില്‍ എഴുന്നേറ്റു. കുഞ്ഞാലിക്കുട്ടി കേസില്‍ പ്രതിയല്ലെന്ന് ലീഗ് അംഗങ്ങള്‍ പറഞ്ഞു. എന്നാല്‍ ഇത് താനല്ല, റജീനയാണ് പറഞ്ഞതെന്ന് ഷൈലജ ടീച്ചര്‍ തിരിച്ചടിച്ചു. ഇതോടെ ഷൈലജ ടീച്ചറിന് പിന്തുണയുമായി സി. പി. എമ്മില്‍ നിന്ന് വി. ശിവന്‍കുട്ടി ഉള്‍പ്പെടെയുള്ള അംഗങ്ങളും രംഗത്തെത്തി.
ഇരു വിഭാഗങ്ങളും തമ്മില്‍ പരസ്‌പരം ആരോപണങ്ങളും പ്രത്യാരോപണ ങ്ങളുമായി എഴുന്നേറ്റതോടെ സഭ ബഹളത്തില്‍ മുങ്ങി. അംഗങ്ങള്‍ തമ്മില്‍ പരസ്‌പരം അശ്ലീല പദ പ്രയോഗങ്ങളും ചേഷ്‌ടകളും പ്രയോഗിച്ചതായും റിപ്പോര്‍ട്ടുണ്ട്. വാക്കേറ്റും മൂത്ത് കയ്യാങ്കളിയിലേക്ക് എത്തിയതോടെ മന്ത്രിമാര്‍ ഇടപെട്ട് അംഗങ്ങളെ പിടിച്ചു മാറ്റി. സഭ നിയന്ത്രിച്ചിരുന്ന ഡെപ്യൂട്ടി സ്‌പീക്കര്‍ ജോസ് ബേബി സഭ അല്‌പ സമയത്തേക്ക് നിര്‍ത്തി വെച്ചതായി അറിയിച്ചു. പ്രശ്‌നം പരിഹരി ക്കുന്നതിനായി ഭരണ പ്രതിപക്ഷ അംഗങ്ങളെ സ്‌പീക്കര്‍ ചേംബറിലേക്ക് ചര്‍ച്ചയ്‌ക്ക് വിളിച്ചിട്ടുണ്ട്.
ബഹളം രൂക്ഷമായതോടെ ഡെപ്യൂട്ടി സ്‌പീക്കര്‍ ചെയറില്‍ നിന്ന് എഴുന്നേറ്റ് പല തവണ അംഗങ്ങളെ ശാന്തരാക്കാന്‍ ശ്രമിച്ചുവെങ്കിലും അംഗങ്ങള്‍ കൂട്ടാക്കിയില്ല. സഭയുടെ ചരിത്രത്തില്‍ അടുത്ത കാലത്ത് കാണാത്ത വിധത്തിലുള്ള രംഗങ്ങളാണ് ചൊവ്വാഴ്‌ച അരങ്ങേറിയത്.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അഴിമതി, കുറ്റകൃത്യം, കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍, കോടതി, പോലീസ്, വിവാദം