കോട്ടയം : ടൈറ്റാനിയം അഴിമതി സംബന്ധിച്ച് അന്വേഷണം വേണം എന്ന കോടതി വിധി മാനിക്കുന്നു. എന്നാൽ കേസ്സെടുക്കാന്‍ കോടതി ഉത്തരവിട്ടു എന്നതു കൊണ്ടു മാത്രം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മന്ത്രി മാരായ രമേശ് ചെന്നിത്തലയും വി. കെ. ഇബ്രാഹിം കുഞ്ഞും രാജി വയ്‌ക്കേണ്ടതില്ല എന്ന് കെ. പി. സി. സി. പ്രസിഡന്റ് വി. എം. സുധീരന്‍. കോട്ടയത്ത് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുക യായിരുന്നു അദ്ദേഹം. കുറ്റകൃത്യം നടന്ന തായി കോടതി പറഞ്ഞിട്ടില്ല. അന്വേഷണം നടത്തണം എന്നേ ഉത്തരവിലുള്ളൂ. കേസ് സംബന്ധിച്ച് നിയമ വിദഗ്ധരുമായി ആലോചിക്കും.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അഴിമതി, കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍, കോടതി, വിവാദം