പ്രമുഖ ചലച്ചിത്ര ഛായാഗ്രാഹകന്‍ വിപിന്‍ദാസ് (71)അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന്‍ വയനാട്ടിലെ വൈത്തിരി താലൂക്ക് ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. ഇരുന്നൂറോളം ചിത്രങ്ങള്‍ക്ക് ഛായാഗ്രഹണം നിര്‍വ്വഹിച്ചിട്ടുള്ള വിപിന്‍ദാസ് തൃശ്ശൂര്‍ ജില്ലയിലെ പഴയന്നൂര്‍ സ്വദേശിയാണ്. കുറച്ചു കാലമായി വയനാട്ടില്‍ ആയിരുന്നു താമസം.
എഴുപതുകളിലും എണ്‍പതുകളിലും മലയാളസിനിമയില്‍ ക്യമറാമാന്‍ എന്ന നിലയില്‍ വിപിന്‍ദാസ് ഏറെ സജീവമായിരുന്നു. പി.എ ബക്കര്‍ സംവിധാനം ചെയ്ത മണിമുഴക്കത്തിന്റെ ഛായാഗ്രഹണത്തിനു 1976- ല്‍ കേരള സംസ്ഥാന സര്‍ക്കാറിന്റെ അവാര്‍ഡ് വിപിന്‍ദാസിനു ലഭിച്ചിട്ടുണ്ട്. പത്മരാജന്‍, ഭരതന്‍, കെ.മധു, ഐ.വി ശശി തുടങ്ങിയ സംവിധായകര്‍ക്കൊപ്പം മികച്ച ചിത്രങ്ങള്‍ ഒരുക്കുന്നതില്‍ വിപിന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. അവളുടെ രാവുകള്‍, ചില്ല്, ഒരിടത്തൊരു ഫയല്‍വാന്‍, ശ്രീകൃഷ്ണപ്പരുന്ത്, കാറ്റത്തെ കിളിക്കൂട്, ഒരു സി.ബി.ഐ ഡയറികുറിപ്പ്, ഇരുപതാം നൂറ്റാണ്ട്, മൂന്നാം മുറ,ആണ്‍കിളിയുടെ താരാട്ട് തുടങ്ങിയ ചിത്രങ്ങള്‍ അവയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടവയാണ്. എണ്‍പതുകളില്‍ വിപിന്‍ദാസ് മലയാള സിനിമയില്‍ സജീവ സാന്നിധ്യമായിരുന്നു.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ചരമം, സിനിമ