തിരുവനന്തപുരം : കലാലയ ങ്ങളില്‍ പെരു മാറ്റ ച്ചട്ടം കൊണ്ടു വരണം എന്ന് കേരളാ ഗവര്‍ണ്ണര്‍ ജസ്റ്റിസ് പി. സദാശിവം. വിദ്യാര്‍ത്ഥി സമൂഹ ത്തിന്റെ വളര്‍ച്ചക്ക് ആയിരി ക്കണം പ്രഥമ പരിഗണന നല്‍കേണ്ടത് എന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിലവാരമുള്ള വിദ്യാഭ്യാസ ത്തിന് ക്യാമ്പസ്സു കളില്‍ സമാധാനം വേണം. അതിനായി ക്യാമ്പസ്സു കളില്‍ സമാധാനം പുനഃസ്ഥാപിക്കണം എന്നും ഗവർണ്ണർ കൂട്ടി ചേർത്തു.
യൂണിവേഴ്‌സിറ്റി കോളേജിലെ സംഭവ ങ്ങളുമായി ബന്ധ പ്പെടു ത്തിയാണ് ഇത്തരം ഒരു പ്രസ്താവന ഇറക്കിയത്. വിഷയ ത്തില്‍ കേരള സര്‍വ്വ കലാ ശാല വൈസ് ചാന്‍ സലറോട് അദ്ദേഹം നേരിട്ട് വിശദീകരണം തേടുക യും ചെയ്തിരുന്നു.
ഇതിനു പിന്നാലെയാണ് കലാലയ ങ്ങളില്‍ പെരുമാറ്റ ച്ചട്ടം കൊണ്ടു വരണം എന്ന് ഗവര്‍ണ്ണര്‍ ആവശ്യപ്പെട്ടിരി ക്കുന്നത്. ക്യാമ്പസ്സു കളില്‍ ക്രമ സമാധാനം തകര്‍ക്കുന്ന ശക്തികളെ പുറത്തു നിര്‍ത്തണം.
സമാധാനം പുനഃസ്ഥാപി ക്കുവാൻ രാഷ്ട്രീയ പാര്‍ട്ടി കളും വിദ്യാര്‍ത്ഥി കളും ചര്‍ച്ച നടത്തു കയും അതിലൂടെ ഇക്കാര്യം പ്രാവർത്തിക മാക്കുകയും വേണം എന്നും അദ്ദേഹം ഓർമ്മി പ്പിച്ചു.
- Image Credit : Twitter Page
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: kerala-government-, എതിര്‍പ്പുകള്‍, ക്രമസമാധാനം, രാഷ്ട്രീയ അക്രമം, വിദ്യാഭ്യാസം, സാമൂഹ്യക്ഷേമം