കോഴിക്കോട് : ലോക് സഭാ തെരഞ്ഞെ ടുപ്പിന്റെ മൂന്നാം ഘട്ട വോട്ടെ ടുപ്പില്‍ കേരളം അടക്കം 14 സംസ്ഥാനങ്ങ ളിലെ വോട്ടര്‍ മാര്‍ ഏപ്രില്‍ 23 ചൊവ്വാഴ്ച പോളിംഗ് ബൂത്തി ലേക്ക്.
ചൊവ്വാഴ്ച രാവിലെ ഏഴു മണി മുതൽ വൈകു ന്നേരം ആറു മണി വരെയാണ് വോട്ടെടുപ്പ്. ഫല പ്രഖ്യാ പന ത്തിനായി മേയ് 23 വരെ കാത്തിരിക്കണം.
പരസ്യ പ്രചാരണ ങ്ങള്‍ക്കു സമാപനം കുറിച്ചു കൊണ്ട് ഞായ റാഴ്ച വൈകു ന്നേരം വിവിധ പാര്‍ട്ടി കള്‍ സര്‍വ്വ സന്നാഹ ങ്ങളു മായി ആഘോ ഷിച്ച ‘കൊട്ടി ക്കലാശം’ അവസാ നിച്ച താ വട്ടെ അനിഷ്ട സംഭ വ ങ്ങളിലും.
കോഴിക്കോട് ജില്ലയിലെ വടകര വല്യാ പ്പള്ളി യിൽ യു. ഡി. എഫ്. – എല്‍. ഡി. എഫ്. മുന്നണി കളി ലേയും പ്രവര്‍ ത്തകര്‍ തമ്മി ലുണ്ടായ സംഘർഷ ത്തില്‍ ഇരു പക്ഷ ത്തെ യും നിരവധി പ്രവർ ത്തക ർക്കു പരിക്കേറ്റു.
തെരഞ്ഞെ ടുപ്പ് ദിവസം വടകര മണ്ഡല ത്തില്‍ സമാധാന അന്തരീക്ഷം ഉറപ്പു വരുത്തു ന്നതി നായി നിരോധ നാജ്ഞ പ്രഖ്യാ പിച്ചി ട്ടുണ്ട്.
ആലത്തൂര്‍ മണ്ഡല ത്തിലെ കൊട്ടി ക്കലാശ ത്തില്‍ കല്ലേറ് ഉണ്ടാവുകയും പരി ക്കേറ്റ ഐക്യ ജനാധി പത്യ മുന്നണി സ്ഥാനര്‍ത്ഥി രമ്യാ ഹരിദാസി നേയും അനിൽ അക്കര എം. എൽ. എ. യേയും ആശു പത്രി യിൽ പ്രവേ ശിപ്പിച്ചു.
സംഘര്‍ഷ ത്തിലേക്കു നീങ്ങിയ കലാശ ക്കൊട്ടില്‍ നിന്നും പ്രവര്‍ത്തകരെ പിരിച്ചു വിടാനായി പല യിട ങ്ങളി ലും പോലീസ് ലാത്തി വീശുകയും കണ്ണീര്‍ വാതകം പ്രയോഗി ക്കുയും ചെയ്തു.
- Election -2019
- രാഹുല്‍ ഗാന്ധി വയനാട്ടില്‍
- ബി. ജെ. പി. പ്രകടന പത്രിക ‘സങ്കല്‍പ്പ് പത്ര’
- ഏഴു ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് : വോട്ടെണ്ണൽ മേയ് 23 ന്
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള രാഷ്ട്രീയം, ക്രമസമാധാനം, തിരഞ്ഞെടുപ്പ്, പോലീസ്, രാഷ്ട്രീയ അക്രമം