കയ്പമംഗലം: കഴിഞ്ഞ ദിവസം നടന്ന സിപിഎം-ബിജെപി സംഘർഷത്തിൽ പരിക്കേറ്റ ബിജെപി പ്രവർത്തകൻ സതീശൻ ഇന്നു പുലർച്ചെ മരിച്ചു. മരണത്തെ തുടർന്ന് നാളെ രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെ ബിജെപി ഹർത്താലിന് ആഹ്വാനം ചെയ്തു. മരിച്ച സതീശൻ കയ്പമംഗലം സ്വദേശിയാണ്.
സംഘർഷത്തിൽ പരിക്കേറ്റ ബാക്കി 3 ബിജെപി പ്രവർത്തകരും സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഘർഷ സാധ്യത നില നിൽക്കുന്ന പ്രദേശങ്ങളിൽ പോലീസ് ക്യാമ്പ് ചെയ്തിട്ടുണ്ട്.
- അവ്നി
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള രാഷ്ട്രീയം, ക്രമസമാധാനം, രാഷ്ട്രീയ അക്രമം